Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
'ഈ ശീലങ്ങള്‍ ശ്രീദേവിയുടെ ആരോഗ്യം മോശമാക്കി', വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍
Sridevi Weight Loss Journey: കാഴ്ചയില്‍ ഭംഗി തോന്നാന്‍ സ്വയം സ്വീകരിക്കുന്ന അശാസ്ത്രീയ വഴികള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. പുറംലോകം അത് കാണണമെന്നില്ല. 2023-ലെ ഒരു അഭിമുഖത്തില്‍ നടി ശ്രീദേവിയുടെ മരണത്തെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. എപ്പോഴും മെലിഞ്ഞിരിക്കാനുള്ള ശ്രീദേവിയുടെ അതിയായ ആഗ്രഹവും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം അന്ന് മനസ്സ് തുറന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാലോകത്തും ആരാധകരിലും ഉണ്ടാക്കിയത്.

ഉപ്പ് ഒഴിവാക്കി, കഠിന ഡയറ്റും
സ്ക്രീനില്‍ സാധാരണയിലും കവിഞ്ഞ് ശരീരത്തിന് വണ്ണം തോന്നിക്കും. അതുകൊണ്ട് എപ്പോഴും നല്ല ഭംഗിയിലും ഷെയ്പ്പിലും ഇരിക്കണമെന്നത് ശ്രീദേവിക്ക് വലിയ ആഗ്രഹമായിരുന്നു. 46-47 കിലോ ഭാരത്തിലേക്ക് ശ്രീദേവി എത്തിയിരുന്നതായി ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ ബോണി പറഞ്ഞിരുന്നു. പലപ്പോഴും തലചുറ്റല്‍ ഉണ്ടാകുമായിരുന്നു. രക്തസമ്മര്‍ദ്ദം കുറവാണെന്നും കഠിന ഡയറ്റും ഉപ്പ് ഒഴിവാക്കുന്നതും വേണ്ടെന്ന് വെക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ചിലപ്പോഴെല്ലാം ശ്രീദേവി ഭക്ഷണം തന്നെ വേണ്ടെന്ന് വെച്ചിരുന്നതായി ബോണി കപൂര്‍ വെളിപ്പെടുത്തിയിരുന്നു. രൂപത്തെ കുറിച്ചുള്ള ആശങ്കകളായിരുന്നു ശ്രീവേദിയെ ഇത്തരം കഠിന തീരുമാനങ്ങളിലേക്ക് എത്തിച്ചത്.
വണ്ണം കുറയക്കാനും ശരീര ഘടനയും ആകൃതിയും നിലനിര്‍ത്താനും കഠിനമായ ഡയറ്റും സ്വന്തം രീതികളും പിന്തുടരുന്നവര് ഇന്ന് നിരവധിയാണ്. പലപ്പോഴും അവ അപകടമായതിന്റെ കഥകള്‍ നമ്മള് കേള്‍ക്കുന്നുണ്ട്. എന്താണ് കഠിന ഡയറ്റിന്റെ പ്രശ്നങ്ങളെന്ന് നോക്കാം.
കഠിന ഡയറ്റുകള്‍ അപകടം
കലോറി തീരെ കുറച്ചും ഭക്ഷണം ഒഴിവാക്കിയും ആശാസ്ത്രീയമായി ചെയ്യുന്ന ഡയറ്റുകള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് തകര്‍ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ഇത് രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. കലോറി ഉപഭോഗം തീരെ കുറയുമ്പോള്‍ ശരീരത്തിന് ആവശ്യത്തിന് ഗ്ലൂക്കോസ് കിട്ടാതെ വരും. ഊര്‍ജം ഇല്ലാതെ ക്ഷീണവും ചിലപ്പോള്‍ തലചുറ്റലും ഉണ്ടാകും. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവിലും രക്തസമ്മര്‍ദ്ദത്തിലും ചെറിയ കുറവ് ഉണ്ടായാല്‍ പോലും തലച്ചോറ് അതിനോട് പ്രതികരിക്കും.
അടിക്കടി തലചുറ്റല്‍ വരുന്നത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തമെത്തുന്നില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്. അത് തലചുറ്റലിനും പരിക്കുകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകാം. നിരന്തരമായി പട്ടിണി കിടന്നാല്‍ ശരീരം ഫിസിയോളജിക്കല്‍ സ്ട്രെസ്സിലേക്ക് പോകും. അത് ക്രമേണ ഹൃദയാരോഗ്യത്തിനും വൃക്കകളുടെ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഉപ്പ് കഴിക്കാതിരുന്നാല്‍ എന്തുണ്ടാകും
ഉപ്പ് ഒഴിവാക്കുന്നത് രത്തസമ്മര്ദ്ദത്തെ ബാധിക്കും. അതുമാത്രമല്ല ഉപ്പ് അഥവാ സോഡിയം ശരീരദ്രവങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പേശികളുടെ സങ്കോചങ്ങള്‍ക്കും ആവശ്യമാണ്. രക്തസമ്മര്‍ദ്ദം കുറവുള്ളവര്‍ ഉപ്പ് കുറച്ചാല്‍ രക്തത്തിന്റെ അളവ് കുറയും. അത് രക്തയോട്ടത്തെ ബാധിക്കും.
മെലിഞ്ഞിരിക്കാനുള്ള ശ്രമത്തിന്റെ ആപത്ത്
മെലിഞ്ഞിരിക്കാന്‍ വേണ്ടി ആഹാരം ഗണ്യമായി കുറച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ശരീരത്തെ ബാധിക്കും. പോഷകങ്ങളുടെ അഭാവം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പേശീനഷ്ടം, എല്ലുകളുടെ ബലം കുറയല്‍ , ദഹന പ്രശ്നങ്ങള്‍ എന്നിവയുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.



Click it and Unblock the Notifications