Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
പങ്കാളിക്ക് മുന്നില്‍ തലകുനിക്കേണ്ട; മികച്ച ലൈംഗികശേഷിക്ക് സഹായിക്കുന്ന 15 ഭക്ഷണങ്ങള്‍
തിരക്കുള്ള ജീവിതവും സമ്മര്‍ദ്ദവും എല്ലാവരുടെയും ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. ജോലിയും ഉത്തരവാദിത്തങ്ങളും കാരണം, മിക്ക ആളുകള്‍ക്കും ഇന്നത്തെക്കാലത്ത് അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയില്ല. ദാമ്പത്യജീവിതം നയിക്കുന്നവരില്‍ ഈ പ്രശ്നമുണ്ടെങ്കില്‍, നിങ്ങളുടെ ലൈംഗികജീവിതം പോലും ഇതുകാരണം തകരാന്‍ സാധ്യതയുണ്ട്.
ലൈംഗികാരോഗ്യം ദുര്‍ബലമാകുന്നത് മൂലം പലപ്പോഴും പങ്കാളികള്‍ തമ്മില്‍ മാനസികമായി അകല്‍ച്ച ഉണ്ടാകുന്നു. ബന്ധങ്ങളില്‍ പിണക്കങ്ങള്‍ സാധാരണമാണ്, എന്നാല്‍ ലൈംഗിക ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് സാധാരണ ബന്ധത്തെയും ബാധിക്കും.
ദാമ്പത്യബന്ധത്തില്‍ പിണക്കങ്ങള്‍ സാധാരണമാണ്. എന്നാല്‍ ലൈംഗിക ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് നിങ്ങളുടെ സാധാരണ ബന്ധത്തെയും ബാധിക്കും. നിങ്ങളുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്ന ചില കാര്യങ്ങളാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ഭക്ഷണത്തിലൂടെ നിങ്ങളുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനാകും. ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണം വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ സെക്സ് ഡ്രൈവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 15 ഭക്ഷണങ്ങള്‍ ഇതാ.

നട്സ്
പിസ്ത, നിലക്കടല, വാല്‍നട്ട് തുടങ്ങിയ എല്ലാത്തരം നട്സുകളിലും അമിനോ ആസിഡ് എല്‍-ആര്‍ജിനൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് ധമനികളെ വഴക്കമുള്ളതാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ലൈംഗികാവയവങ്ങളുടെ ആരോഗ്യം കൂട്ടാന്‍ ഇത് വളരെ പ്രധാനമാണ്.
മത്തന്‍ വിത്തുകള്‍
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്ന സിങ്കിന്റെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. മത്തങ്ങ വിത്തുകള്‍ ആന്റി ഓക്സിഡന്റുകള്‍, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളുമുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
അവോക്കാഡോ
വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടമാണ് അവോക്കാഡോ, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ലിബിഡോ വര്‍ദ്ധിപ്പിക്കുന്ന പ്രോലാക്റ്റിനെ നിയന്ത്രിക്കാനും വിറ്റാമിന്‍ ബി 6 സഹായിക്കുന്നു.
ചോക്കലേറ്റ്
ചോക്കലേറ്റ് നിങ്ങളുടെ തലച്ചോറിലെ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ സമ്മര്‍ദ്ദ നില കുറയ്ക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തണ്ണിമത്തന്
നിങ്ങളുടെ ശരീരത്തില്‍ അമിനോ ആസിഡുകളും അര്ജിനൈനും പുറപ്പെടുവിക്കുന്ന സിട്രുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അര്‍ജിനൈന്‍ ഗുണം ചെയ്യുന്നു. തണ്ണിമത്തന് രക്തക്കുഴലുകളെ ശാന്തമാക്കുകയും ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വാഴപ്പഴം
നല്ല ഗുണമേന്മയുള്ള ലൈംഗികതയ്ക്ക് പേശികളുടെ സങ്കോചം വളരെ പ്രധാനപ്പെട്ടതാണ്. പേശികള്‍ക്ക് ആവശ്യമായ പോഷകമായ പൊട്ടാസ്യം നല്കുന്ന ഒന്നാണ് വാഴപ്പഴം. ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ബ്രോമെലിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
കുരുമുളക്
കുരുമുളക് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും എന്‍ഡോര്‍ഫിനുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളെ കൂടുതല്‍ വിയര്‍ക്കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് രക്തചംക്രമണം കൂട്ടി ലൈംഗികാവയവങ്ങളെ സഹായിക്കുന്നു. ഇതില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട സ്ത്രീ ലിബിഡോയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓയ്സ്റ്റര്‍
ഓയിസ്റ്ററില്‍ ഡി-അസ്പാര്‍ട്ടിക് ആസിഡ്, എന്‍-മെഥൈല്‍-ഡി-അസ്പാര്‍ട്ടേറ്റ് എന്നിങ്ങനെ രണ്ട് അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വെളുത്തുള്ളി
ശക്തമായ ഉദ്ധാരണത്തിനും ലിബിഡോ വര്‍ദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന സജീവ സംയുക്തമായ അല്ലിസിന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ലൈംഗികാരോഗ്യം വളര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
ചീര
മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് ചീര. ഇത് രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ലിബിഡോയും സെക്സ് ഡ്രൈവും വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുന്നു.
മാതളനാരങ്ങ വിത്തുകള്‍
മാതളനാരങ്ങയില്‍ ആന്റിഓക്സിഡന്റുകള്‍ വളരെ കൂടുതലാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് ആന്റിഓക്സിഡന്റ് നിങ്ങളുടെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. രക്തചംക്രമണം നല്ലതാകുമ്പോള്‍ സമ്മര്‍ദ്ദം അകന്നുനില്ക്കുകയും ഇണയുമായി ഇടപഴകുന്ന സമയത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുകയും ചെയ്യും. മാതള വിത്തുകള്‍ നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങള്‍
സ്ട്രോബെറി, മള്‍ബറി, ബ്ലൂബെറി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. കൊളാജന്‍ ഒരു തരം പ്രോട്ടീന്‍ ആണ്. ഇത് നിങ്ങളുടെ ഞരമ്പുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ശുദ്ധമായ ഒലിവ് എണ്ണ
ഒലീവ് ഓയില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. നിരവധി ആരോഗ്യപരമായ ഗുണങ്ങള്‍ നിറഞ്ഞതാണ് ഒലീവ് എണ്ണ. ഇത് ഹൃദ്രോഗവും വന്‍കുടലിലെ ക്യാന്‍സറും തടയാന്‍ സഹായിക്കും.
ബ്രോക്കോളി
ഈസ്ട്രജന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്‍ഡോള്‍-3-കാര്‍ബിനോള്‍ ഉയര്‍ന്ന അളവില്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാരില് ഒരു മികച്ച ലിബിഡോ ബൂസ്റ്ററായി ബ്രൊക്കോളി പ്രവര്‍ത്തിക്കുന്നു.
ചിലതരം മാംസം
പ്രത്യേക അമിനോ ആസിഡുകള്‍ അടങ്ങിയ മാംസമോ മറ്റ് ഭക്ഷണങ്ങളോ കഴിക്കുന്നത് നിങ്ങളുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളാണ് ബീഫ്, ചിക്കന്‍, പന്നിയിറച്ചി എന്നിവ. ഇവയില്‍ നിങ്ങളുടെ രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു: കാര്‍നിറ്റൈന്‍, എല്‍-അര്‍ജിനൈന്‍, സിങ്ക് എന്നിവ സുഗമമായ രക്തയോട്ടത്തിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
