Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ചീര സൂപ്പ് ശീലമാക്കാം, ദിവസങ്ങള്‍ക്കുള്ളില്‍ അരക്കെട്ടൊതുങ്ങും, തടി കുറയും
Weight loss: ആരോഗ്യ സംരക്ഷണം പോലെ തന്നെ അമിതഭാരത്തെ കുറയ്ക്കുക എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം അമിതവണ്ണം മൂലം നമ്മുടെ ശാരീരിക ഒഴുക്കത്തെ വരെ ഇത് ബാധിക്കുന്നു. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരെ നമുക്ക് ഇത് മൂലം ഉണ്ടാവാം. എന്തായാലും എപ്പോഴും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി വേണം എപ്പോഴും ശ്രദ്ധിക്കാന്‍. അമിതവണ്ണം കുറയ്ക്കുക, ആരോഗ്യത്തോടെ മുന്നോട്ട് പോവുക എന്നതായിരിക്കണം എല്ലാവരും പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യം.
കഴിക്കുന്ന ഭക്ഷണം മുതല്‍ കുടിക്കുന്ന വെള്ളം വരെ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ഇത് തന്നെയാണ് പലപ്പോഴും അനാരോഗ്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ശരിയായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നതിനും ചീര നിങ്ങളെ സഹായിക്കുന്നു. ചീരയില്‍ ധാരാളം ഫൈബറും ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്‍സും എല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. എപ്രകാരം ചീര സൂപ്പ് ആക്കി നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കാം എന്ന് നോക്കാം.

നാരുകളാല്‍ സമ്പന്നം
ചീര നാരുകളാല്‍ സമ്പന്നമാണ് എന്ന് നമുക്കറിയാം, അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചീര. മലബന്ധം, ദഹനാരോഗ്യം എന്നിവക്കെല്ലാം മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് ചീര അത്യുത്തമമാണ്. അത് മാത്രമല്ല നല്ല കാര്‍ബോഹൈഡ്രേറ്റും ചീരയില്‍ ധാരാളമുണ്ട്. കലോറി കുറവായത് കൊണ്ട് തന്നെ അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും അത്യുത്തമമാണ്. പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ചീര. അത് മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ എ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് എന്നതിലും സംശയം വേണ്ട.
ഉയര്‍ന്ന നാരിന്റെ അളവ്, കുറഞ്ഞ കലോറി
ചീര എപ്പോഴും പോഷകങ്ങളുടെ കലവറയാണ്. ഇതില്‍ കലോറി കുറവാണ് എന്നത് തന്നെയാണ് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ചതായി മാറുന്നതും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ലൈഫ് സയന്‍സസ് ആന്‍ഡ് റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇതിലെ ഉയര്‍ന്ന നാരിന്റെ അളവ് നിങ്ങളുടെ വയറ് നിറഞ്ഞതായി സഹായിക്കുകയും പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തിനും സഹായിക്കും.

ചീര സൂപ്പ് തയ്യാറാക്കാം
എപ്രകാരം ചീര സൂപ്പ് തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് വെളുത്തുള്ളിയും ഉള്ളിയും വഴറ്റി എടുക്കാം. അതിന് ശേഷം അതിലേക്ക് ചീര ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. പിന്നീട് കാരറ്റ്, കാപ്സിക്കം, മല്ലിയില, ബീന്‍സ തുടങ്ങിയ പച്ചക്കറികള്‍ വേവിച്ചതിന്റെ വെള്ളവും ആ പച്ചക്കറികളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. ഇത് കട്ടിയായി സൂപ്പ് പരുവത്തില്‍ വരുന്നത് വരെ ഇളക്കാവുന്നതാണ്. പിന്നീട് അവസാനമായി അല്പം നാരങ്ങനീരും മല്ലിയിലയും ചേര്‍ത്ത് കഴിക്കാം.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ശരീരഭാരം കുറയ്ക്കാന്‍ ചീര കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പക്ഷേ ശ്രദ്ധിക്കേണ്ടതായുണ്ട്. ചീര പൊതുവേ സുരക്ഷിതമാണെങ്കിലും ചിലരില്‍ ഇത് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. അതിന് കാരണം ചീരയുടെ അമിത ഉപയോഗമാണ്. പലപ്പോഴും ഇതില്‍ ഓക്സിലേറ്റുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അത് പലപ്പോഴും കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കാം. അത് മാത്രമല്ല അമിതമായി ഫൈബര്‍ ശരീരത്തിലെത്തുന്നത് ചിലരില്‍ ഗ്യാസ്, വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വിറ്റാമിന്‍ കെ ധാരാളം ഉണ്ട് എന്ന് നമുക്കറിയാം, എന്നാല്‍ അത് ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ചിലരില്‍ ചെറിയ രീതിയില്‍ അലര്‍ജിക്കും കാരണമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
