Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പഞ്ചസാര, പഴം, ഇറച്ചി: മുട്ടയോടൊപ്പം കഴിക്കുന്നവര്‍ കരുതിയിരുന്നോ
മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച കലവറയാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചത് തന്നെയാണ് മുട്ട. മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങള്‍ മുട്ടയില്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്രേക്ക്ഫാസ്റ്റിന് പോലും ഒരു മുട്ട എന്നതാണ് പലരുടേയും ചിന്ത. എന്നാല്‍ ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ചില പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ മുതല്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കുമ്പോള്‍ മുട്ട പക്ഷേ അപകടരമായി മാറുന്നുണ്ട്. ഇത് ദഹനാരോഗ്യത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും മാറ്റി മറിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളോടൊപ്പമാണ് മുട്ട കഴിക്കാന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം.

സോയ മില്‍ക്ക്
ആരോഗ്യ സംരക്ഷണത്തിന് സോയ മില്‍ക്ക് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇതിനോടൊപ്പം മുട്ട കഴിക്കുന്നത് അത്ര നല്ല ഒരു കാര്യമായി കണക്കാക്കേണ്ടതില്ല. കാരണം ഇത് രണ്ടും പപ്രോട്ടീന് അടങ്ങിയതിനാല്‍ ഇവ കൂടിച്ചേരുമ്പോള്‍ പ്രോട്ടീന്‍ വളരെയധികം കൂടുതലാവുന്നു. പലപ്പോഴും ഇത് ദഹനാരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
പഞ്ചസാര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഞ്ചസാര അത്ര നല്ല ഒരു ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പലപ്പോഴും മുട്ടയും പഞ്ചസാരയും ഒരുമിച്ച് ചേരുമ്പോള്‍ അതുണ്ടാക്കുന്നത് ഗുണങ്ങളല്ല, ദോഷങ്ങളാണ് എന്നത് മനസ്സിലാക്കണം. അമിനോ ആസിഡുകള്‍ ആണ് ഇത് രണ്ടും ചേരുമ്പോള്‍ പുറത്ത് വിടുന്നത്. മാത്രമല്ല ഇത് മുട്ടയിലെ പ്രോട്ടീന്‍ രാസഘടനയിലും മാറ്റങ്ങള്‍ വരുത്തുന്നു. അതോടൊപ്പം തന്നെ വയറിന് അസ്വസ്ഥതയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ചായ
മുട്ടയും ചായയും എപ്പോഴെങ്കിലും ഒരുമിച്ച് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും അത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മുട്ടയുടെ പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലതാക്കുകയാണ് ചായ കുടിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഇത് അസിഡിറ്റ്,, വയറ് വേദന, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം.
ഇറച്ചി
നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം താല്‍പ്പര്യമുള്ളവരായിരിക്കും നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇത്തരത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോടൊപ്പം ഒരു മുട്ട കൂടി കഴിക്കാന്‍ തോന്നുന്നവരുണ്ടോ? എന്നാല്‍ അതിന് മുതിരാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് പലപ്പോഴും അധിക പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ശരീരത്തിന് കൂടുതല്‍ ക്ഷീണം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.
വാഴപ്പഴം
പലര്‍ക്കും പ്രിയപ്പെട്ടതാണ് പഴം. ബ്രേക്ക്ഫാസ്റ്റ് എന്ന് പറഞ്ഞ് പലരും ആദ്യം കഴിക്കുന്നത് പഴം തന്നെയാണ്. എന്നാല്‍ മുട്ടയും പഴവും ചേര്‍ത്ത് കഴിക്കുന്നത് വഴി പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ ആദ്യം തിരിച്ചറിയേണ്ടതാണ്. മുട്ട പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ വാഴപ്പഴവുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ദഹനത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications