Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഉണക്കമുന്തിരി കുതിര്‍ത്തോ കുതിര്ക്കാതേയോ കഴിക്കുന്നത്? അറിയാം ഇക്കാര്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഇത് നിങ്ങളുടെ ആയുസ്സിനെ വരെ സ്വാധീനിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെയധികം പോഷകങ്ങളും പ്രകൃതിദത്ത മധുരവും അടങ്ങിയതാണ് എന്തുകൊണ്ടും ഉണക്കമുന്തിരി. ഇത് കഴിക്കുന്ന രീതിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഉണക്കമുന്തിരി കഴിക്കുന്നത് മൂലം നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് സംഭവിക്കുന്നത്. പക്ഷേ കഴിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ആണോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ഉണക്കമുന്തിരിയില്‍ പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. അയേണ്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ഉണക്കമുന്തിരി. അവയുടെ പോഷകങ്ങള്‍ തന്നെയാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും. അത് മാത്രമല്ല ഉണക്കമുന്തിരിയില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും കുതിര്‍ക്കാതെ കഴിക്കുന്നത് മൂലം നിങ്ങളില്‍ നിന്ന് കാല്‍സ്യത്തിന്റെ അഗിരണം തടയുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ

എന്തുകൊണ്ട് കുതിര്‍ത്ത് കഴിക്കണം?
എന്തുകൊണ്ടാണ് ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണം എന്ന് പറയുന്നതെന്ന് നോക്കാം? ആയുര്‍വ്വേദ പ്രകാരം ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണം എന്നാണ് പറയുന്നത്. കാരണം ഇത് നിങ്ങളുടെ പോഷകഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് സഹായിക്കും. കാരണം മുന്തിരി കുതിര്‍ക്കാതെ കഴിക്കുമ്പോള്‍ അതില്‍ ഉള്ള ഫൈറ്റിക് ആസിഡ് നമ്മുടെ ശരീരത്തിലേക്കുള്ള കാല്‍സ്യത്തിന്റെ ആഗിരണം ശരീരത്തിലേക്ക് എത്തേണ്ട അവശ്യ ധാതുക്കളുടെ ആഗിരണത്തേയും തടയുന്നു. അതിന്റെ ഫലമായി പലപ്പോഴും ശരീരത്തിന് പല പോഷകങ്ങളുടേയും അപര്യാപ്തത സംഭവിക്കുന്നു. എന്നാല്‍ ഇത് കുതിര്‍ത്ത് കഴിക്കുന്നത് മൂലം ഫൈറ്റിക് ആസിഡ് നിര്‍വ്വീര്യമാക്കുന്നു. ഇത് ശരീരത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും.
മികച്ച ദഹനത്തിന്
ദഹനാരോഗ്യം മികച്ചതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്നതാണ് ഉണക്കമുന്തിരി കുതിര്‍ത്തത്. രാവിലെ വെറും വയറ്റില്‍ അല്പം ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

ശരീരത്തിന് തണുപ്പ് നല്കുന്നു
പലപ്പോഴും കുതിര്‍ക്കാതെ മുന്തിരി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ചൂട് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരം തണുപ്പിക്കുന്നതിനും അത് ആാേരഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഇത് സ്ഥിരമായി കഴിക്കുന്നത് മൂലം ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും രാവിലെ അല്പം ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ടോക്സിന് പുറന്തള്ളുന്നതിന്
ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഉണക്കമുന്തിരി. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും അത് കൂടാതെ കരളിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് നല്ലൊരു ഡിറ്റോക്സ് ആണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട.
മറ്റ് ചില ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കും ഉണക്കമുന്തിരിയിട്ട വെള്ളം. അതിനായി എല്ലാ ദിവസവും രാത്രി 7-8 ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
അനീമിയയെ പ്രതിരോധിക്കുന്നു
അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും ഉണക്കമുന്തിരിയിട്ട വെള്ളം. ഇതില്‍ ധാരാളം അയേണ്‍ കൂടാതെ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് വളരെ പെട്ടെന്ന് അയേണ്‍ ആഗിരണത്തിന് സഹായിക്കും അത് കൂടാതെ ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തേയും മികച്ചതാക്കുന്നു. തടി കുറയ്ക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
