Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
കുതിര്‍ത്ത അത്തിപ്പഴം: ഒരു മാസം പരീക്ഷിക്കൂ, തടിയും കുറയും, ശക്തിയും കരുത്തും കിട്ടും
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം അമിതവണ്ണം തന്നെയാണ്. എന്നാല്‍ ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. ആരോഗ്യത്തോടെ ഇരിക്കുക എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതില്‍ തന്നെ ഭക്ഷണത്തിനാണ് നാം ആദ്യം പ്രാധാന്യം നല്‍കേണ്ടത്. രാവിലെ നമ്മള് കഴിക്കുന്ന ഭക്ഷണം മുതല്‍ തന്നെ ആരോഗ്യവും അനാരോഗ്യവും ഉണ്ടാക്കുന്നു. ആരോഗ്യകരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം.
പലപ്പോഴും ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റ് എടുക്കുന്നത് നല്ലതാണെങ്കില്‍ പോലും ചില ഭക്ഷണങ്ങള്‍ കൂടി ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതിന് വേണ്ടി അതിരാവിലെ കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് നല്ലതുപോലെ കുതിര്‍ത്ത അത്തിപ്പഴം. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഗുണങ്ങളെക്കുറിച്ച് നോക്കാം.

ഫൈബറിന്റെ അളവ് കൂടുതല്‍
അത്തിപ്പഴത്തില്‍ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളില്‍ ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു. ശരീര ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും അത്തിപ്പഴം. ഇത് അമിതവിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനുള്ള ത്വരയെ ഇല്ലാതാക്കുന്നു. മാത്രമല്ല അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും അത്തിപ്പഴം കഴിക്കുന്നത് വഴി സാധിക്കുന്നു.
കുറഞ്ഞ കലോറിയും കൊഴുപ്പും
പലപ്പോഴും കുതിര്‍ത്ത അത്തിപ്പഴത്തില്‍ കലോറിയും കൊഴുപ്പും കുറവാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി ആരോഗ്യത്തിന് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ഭക്ഷണത്തില്‍ കലോറി ചേര്‍ക്കാതെ തന്നെ മധുരം നല്‍കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. തല്‍ഫലമായി, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ആദ്യത്തെ പടി പൂര്‍ത്തിയാക്കുന്നതിനും കലോറി കുറക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും അത്തിപ്പഴം. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്ത അത്തിപ്പഴത്തില്‍ വേണം എന്നില്ല.
ഊര്‍ജ്ജത്തിന്റെ ഉറവിടം
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് അത്തിപ്പഴം. ഇതിലുള്ള ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവ പ്രകൃതിദത്തമായത് കൊണ്ട് തന്നെ മികച്ചതാണ് ന്നെ കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ഭക്ഷണത്തില്‍ കുതിര്‍ത്ത അത്തിപ്പഴം ഉള്‍പ്പെടുത്തുന്നത് വഴി അത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഇത് വഴി നിങ്ങള്‍ക്ക് മറ്റ് കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് പരിഹാരം കാണാം.
നിര്ജ്ജലീരണത്തെ തടയുന്നു
വേനല്‍ക്കാലം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുതിര്‍ത്ത അത്തിപ്പഴം കഴിക്കാവുന്നതാണ്. ഇതിലുള്ള ഉയര്‍ന്ന ജലാംശം വേനലില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് നിര്‍ജ്ജലീകരണത്തില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നു. മാത്രമല്ല ഇതൊരു നല്ല സ്നാക്സ് ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട.
പോഷക സമ്പുഷ്ടം
വിറ്റാമിനുകളും ധാതുക്കളും ധാരാളം ആന്റി ഓക്സിഡന്റുകളും കുതിര്‍ത്ത അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ ആരോഗ്യകരമായ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ കെ എന്നിവയുടെ നല്ല സ്രോതസ്സാണ് അത്തിപ്പഴം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ ആക്കുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
കുതിര്‍ത്ത അത്തിപ്പഴം നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് പലപ്പോഴും കൂടുതല്‍ കഴിക്കുന്നത് അതിനനുസരിച്ചുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം, ഭക്ഷണങ്ങള്‍, അവ കഴിക്കുന്ന സമയം എന്നിവയെല്ലാം തന്നെ നിങ്ങള്‍ അത്തിപ്പഴം കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications