Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കുതിര്‍ത്ത അത്തിപ്പഴം സ്ഥിരമാക്കാം മികച്ച ദഹനവും കുടലിന്റെ ആരോഗ്യവും
അത്തിപ്പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് കുതിര്‍ത്ത് കഴിച്ച് നോക്കിയിട്ടൂണ്ടോ? ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് കുതിര്‍ത്ത അത്തിപ്പഴം. കുതിര്‍ക്കാതെ തന്നെ ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും കുതിര്‍ത്ത അത്തിപ്പഴം മികച്ചതാണ്. ഇതിലുള്ള ഫൈബറാണ് നമ്മുടെ ആരോഗ്യത്തേ മികച്ചതാക്കുന്നത്.
മലബന്ധം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ മികച്ച ദഹനത്തിനും അതോടൊപ്പം കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. ആരോഗ്യകരമായ ദഹന വ്യവസ്ഥ തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അതിന് സഹായിക്കുന്നതിനാണ് എന്തുകൊണ്ടും അത്തിപ്പഴം. അതുകൊണ്ട് തന്നെ കുതിര്‍ത്ത അത്തിപ്പഴം നമ്മുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

മെച്ചപ്പെട്ട പോഷക ആഗിരണം
അത്തിപ്പഴം കുതിര്‍ക്കുന്നത് പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ സംയുക്തങ്ങളെ തകര്‍ക്കാന്‍ ഈ പ്രക്രിയ സഹായിക്കുന്നു, ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിനോടൊപ്പം തന്നെ ശരീരത്തിലെത്തുന്ന മൊത്തത്തിലുള്ള പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകും. സ്ഥിരമാക്കുന്നത് വഴി ദഹനാരോഗ്യത്തെക്കുറിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമേ വരുന്നില്ല. കൂടാതെ കുടലിന്റെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. മാത്രമല്ല ഇത് വഴി മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരം കാണാം.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
കുതിര്‍ത്ത അത്തിപ്പഴം പതിവായി കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്ദ്ധനവുണ്ടാക്കാതെ ഊര്‍ജ്ജം നല്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ഇതില്‍ ഉള്ളത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപഭോഗം നിങ്ങളില്‍ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. മാത്രമല്ല സമതുലിതമായ ഭാരം നിലനിര്‍ത്തുന്നതിനും ൗ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ സ്ഥിരമായ ഊര്‍ജ്ജ പ്രകാശനം ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുകയും സമതുലിതമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം
ശരീരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് കുതിര്‍ത്ത അത്തിപ്പഴം സഹായിക്കുന്നു. അതിനായി ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രാത്രി മുഴുവന്‍ കുതിര്ക്കുന്നതിന്റെ ലമായി അതിന്റെ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം നല്കുന്നു.
ഹൃദയാരോഗ്യത്തിന് മികച്ചത്
ഹൃദയാരോഗ്യത്തിന് മികച്ചതാണ് അത്തിപ്പഴം. ഇതിലുള്ള പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നു. കുതിര്‍ത്ത അഞ്ജീര്‍ ഈ ധാതു നിലനിര്‍ത്തുകയും ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് കാലക്രമേണ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.
എങ്ങനെ കുതിര്‍ക്കണം?
എപ്രകാരം അത്തിപ്പഴം കുതിര്‍ക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതിനായി രാത്രിയില്‍ ഒരു പാത്രത്തില്‍ കുറച്ച് അത്തിപ്പഴങ്ങള്‍ വെള്ളത്തില്‍ വയ്ക്കുക. അവ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, തുടര്‍ന്ന് രാത്രി മുഴുവന്‍ വയ്ക്കുക. മികച്ച ഗുണങ്ങള്‍ക്കായി രാവിലെ വെറും വയറ്റില്‍ ഇവ കഴിക്കാവുന്നതാണ്. ഇതിന്റെ സ്ഥിരമായ മാറ്റം ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള ക്ഷേമത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
