Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
തടി കുറയാന്‍ അത്താഴം ഉപേക്ഷിക്കുന്നോ? അറിയണം ആയുസ്സെടുക്കുന്ന കാര്യങ്ങള്‍
ശരീരഭാരം കുറയ്ക്കുക എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ പലപ്പോഴും അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും പലരും അത്താഴം ഉപേക്ഷിച്ച് തടി കുറയ്ക്കുന്നതിന് ശ്രമിക്കുന്നു. എന്നാല്‍ അത്തരം ശീലം ഉള്ളവരെങ്കില്‍ അത് അത്ര നല്ല ഒരു സ്വഭാവമല്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും കുറുക്ക് വഴി തേടുന്നവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അത്താഴം ഉപേക്ഷിക്കുക എന്നത്. എന്നാല്‍ അതത്ര നല്ല ഫലമല്ല ശരീരത്തിന് നല്‍കുന്നത്.
ആരോഗ്യ വിദഗ്ധരും ഇത് ശരി വെക്കുന്ന തരത്തിലാണ് പറയുന്നത്. കാരണം അത്താഴം കഴിക്കാതിരിക്കുന്നത് ഗുണത്തേക്കാള്‍ നിങ്ങള്‍ക്ക് ദോഷമാണ് നല്‍കുന്നത്. അതിന്റെ ഫലമായി പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് രാത്രിയില്‍ അത്താഴം കഴിക്കാതിരിക്കുന്നത് മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെന്നും ഇത് ശരീരഭാരത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നും നോക്കാം.

ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍?
രാത്രിയില്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അത് പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുമെന്നാണ് ബംഗളൂരു ബിജിഎസ് ഹോസ്പിറ്റല്‍ ക്ലിനിക് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റിക് മേധാവി ഡോ. കാര്‍ത്തികൈ സെല്‍വി ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അത് കൂടാതെ ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രശ്നത്തിലേക്ക് എത്തിക്കും എന്നുമാണ് പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കുന്നത് വിറയലും സമ്മര്‍ദ്ദവും പോലുള്ള അസ്വസ്ഥതകള്‍ ശരീരത്തിന് ഉണ്ടാക്കും എന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴും ഇത് കാരണം കോര്‍ട്ടിസോളിന്റെ ഉത്പാദനത്തിലും വര്‍ദ്ധനവുണ്ടാവും.
മെറ്റബോളിസം കുറയുന്നു
ശരീരത്തില്‍ മെറ്റബോളിസം കുറയുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് നിങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതിന് പകരം ശരീരഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകും. ഭക്ഷണം ശരീരത്തില്‍ ലഭിക്കില്ലെന്നതിനാല്‍ ശരീരം കൊഴുപ്പ് ശേഖരിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും അത് വഴി ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതാണ് ഡോക്ടര്‍ പറയുന്നത്. ഇത് കൂടാതെ മറ്റ് അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പേശികളുടെ അനാരോഗ്യം
പേശികളുടെ അനാരോഗ്യത്തിന് പലപ്പോഴും ഇത്തരത്തില്‍ സ്ഥിരമായി രാത്രിയില്‍ അത്താഴം കഴിക്കാതിരിക്കുന്നതിന് കാരണമാകുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പേശികള്‍ക്ക് കരുത്തില്ലാതാവുന്നതിനും അത് വഴി ശരീരത്തിന് ആവശ്യമായ ന്യൂട്രീഷന്‍ ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തും. കൂടാതെ നിങ്ങള്‍ക്ക് വിശപ്പ് വര്‍ദ്ധിക്കുകയും അത് പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്കും അത് വഴി അമിതവണ്ണം വര്‍ദ്ധിക്കുന്നതിലേക്കും എത്തുന്നു.
ദഹന പ്രശ്നങ്ങള്‍
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളുടെ അത്താഴം ഒഴിവാക്കുന്നതിന്റെ ഫലമായി സംഭവിക്കും. ഇത് പല വിധത്തിലുള്ള ദഹന പ്രശ്നങ്ങളും വയറു വേദന, വായുസ്തംഭനം എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധ ഇല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കും. ഇത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഊര്‍ജ്ജം നഷ്ടപ്പെടുന്നു
അത്താഴം കഴിക്കാതെ ഇരിക്കുന്നത് പലപ്പോഴും ശാരീരികോര്‍ജ്ജം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത്താഴം ഒരു കാരണവശാലും ഒഴിവാക്കരുത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications