Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചര്‍മ്മത്തിലെ അണുബാധ: ശ്രദ്ധിക്കാതെ വിടുന്ന ലക്ഷണങ്ങള്‍ പിന്നീട് ഗുരുതരം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മസംരക്ഷണം. എന്നാല്‍ മനുഷ്യ ശരീരത്തില്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മം പ്രശ്നത്തില്‍ എത്തുന്നു. പലപ്പോഴും വിവിധ സൂക്ഷ്മാണുക്കള്‍, ബാക്ടീരിയ, ഫംഗസ്, വൈറസ്, പരാന്ന ഭോജികള്‍ എന്നിവയെല്ലാം ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാവുന്നു. എന്നാല്‍ ഈ സാധാരണ പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല അണുബാധകളും സാധാരണമെങ്കിലും അത് ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തുന്നത്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അത് കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ മറ്റ് ശരീര ഭാഗങ്ങളിലേക്ക് പ്രവേശിക്കുകയോ ചെയ്താല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

കാലാവസ്ഥാ മാറ്റങ്ങള്‍
പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന കാലാവസ്ഥ മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധകള്‍ക്ക് പുറകില്‍ പ്രധാനമായും കനത്ത ചൂട്, അല്ലെങ്കില്‍ അതികഠിനമായ തണുപ്പ് ആയിരിക്കും. അത് കൂടാതെ ഈര്‍പ്പം, പൊടിപടലങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ വെല്ലുവിളികള്‍ ചര്മ്മത്തിലുണ്ടാക്കും. പലപ്പോഴും ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അത് കൂടാതെ ചില അവസ്ഥകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും വൃക്കകളുടെ തകരാറും ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
വൃക്കകളുടെ ആരോഗ്യക്കുറവ്
വൃക്കകളുടെ ആരോഗ്യക്കുറവ് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിലെ പ്രശ്നങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ ശരീരത്തിലെ മാലിന്യം വര്‍ദ്ധിക്കുകയും അത് യൂറേമിയ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇത് ചര്‍മ്മം വരണ്ടതാക്കുകയും ചൊറിച്ചില്‍, ചുണങ്ങുകള്‍ എന്നിവ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബാക്ടീരിയല്‍ അണുബാധകളും വട്ടപ്പുഴുവും (ringworm) ഇന്ത്യയിലെ ഏറ്റവും സാധാരണമായ ചര്മ്മരോഗങ്ങളായാണ് കണക്കാക്കുന്നത്.

ചര്‍മ്മത്തിലെ അണുബാധ നിസ്സാരമല്ല
ചര്‍മ്മത്തിലെ അണുബാധകള്‍ നിസ്സാരമല്ല, എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അതില്‍ ആദ്യം പ്രകടമാവുന്നത് ചര്‍മ്മത്തില്‍ ചുവപ്പ് നിറവും വക്കവും തന്നെയാണ്. ഇത് അണുബാധയെ ശരീരം ചെറുക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അത് മാത്രമല്ല ശരീരത്തില്‍ ചുവപ്പ് നിറം പകരുന്നതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മത്തിലെ അണുബാധ ലിംഫാറ്റിസ് സിസ്റ്റത്തിലേക്ക് എത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
ദ്രാവകം പുറത്തേക്ക് വരുന്നത്
നിങ്ങളില്‍ അണുബാധ ഉള്ള സ്ഥലത്ത് നിന്ന് ദ്രാവകം പുറത്തേക്ക് വരുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് മുതിര്‍ന്നവരിലും കുട്ടികളിലും കാണപ്പെടുന്നതെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം ഇവ പലപ്പോഴുംശരീരത്തിന്റെ മറ്റ്ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഒരു കാരണവശാലും കുത്തിപ്പൊട്ടിക്കുകയോ അല്ലെങ്കില്‍ ഞെക്കിക്കളയുകയോ ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മറ്റ് ലക്ഷണങ്ങള്‍
നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന തുടര്‍ച്ചയായ ചൊറിച്ചില്‍ സൂചിപ്പിക്കുന്നത് ഇത് നിങ്ങളില്‍ ഫംഗസ് അണുബാധ ഉണ്ടാക്കുന്നു എന്നതാണ്. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് പെട്ടെന്ന് ചര്‍മ്മ രോഗവിദഗ്ധനെ കാണിക്കേണ്ടതാണ്. അത് മാത്രമല്ല ശരീരത്തിന്റെ ഒരു ഭാഗത്ത് മറ്റുള്ള ഭാഗത്തെ അപേക്ഷിച്ച് ചൂട് കൂടുതലെങ്കില്‍ അതിന്റെ അര്‍ത്ഥം ഈ ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അത് കൂടാതെ വെളുത്ത രക്താണുക്കള്‍ എത്തുകയും ചെയ്യും എന്നതിന്റെ സൂചനയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
