Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഗ്രീന്‍ ടീ ഗുണങ്ങളാല്‍ സമ്പന്നം: പക്ഷേ ഈ 6 ആള്ക്കാര് കുടിച്ചാല്‍ ഇരട്ടി ദോഷം
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് ഗ്രീന്‍ടീ. പലരും ഡയറ്റിന്റെ ഭാഗമായി കഴിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. തടി കുറയ്ക്കുന്നതിനും മികച്ച മെറ്റബോളിസത്തിനും സഹായിക്കുന്നതാണ് ഗ്രീന്‍ടീ. എന്നാല്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നത് പോലെ തന്നെ ചെറിയ ചില അസ്വസ്ഥതകളും ചിലരില്‍ ഉണ്ടാക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. ഇത് മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കും എന്നതില്‍ സംശയം വേണ്ട. പലരുടേയും ഇഷ്ടപാനീയമാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ ഉപയോഗിക്കുന്ന ആളുകള്‍ അല്പം ശ്രദ്ധിക്കണം. അവര്‍ ഈ ആറ് തരക്കാരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. ചില ആളുകള്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. ആരൊക്കെയാണ് ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. കൂടാതെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം.

ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍
ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ ആസിഡ്റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അത് മാത്രമല്ല പലപ്പോഴും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഇതില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ടാനിന്റെ അളവ് നിങ്ങളുടെ ആമാശയത്തെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നു. പലപ്പോഴും അതിന്റെ ഫലമായി നിങ്ങളില്‍ നെഞ്ചെരിച്ചില്‍, അസ്വസ്ഥത, ഓക്കാനം എന്നിവയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം അസ്വസ്ഥതയുള്ളവര്‍ ഗ്രീന്‍ ടീയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
ഉയര്‍ന്ന സംവേദനക്ഷമത
നിങ്ങളുടെ ശീരരത്തിന് കാപ്പിയോടും ചായയോടും സംവേദന ക്ഷമതയുണ്ടെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവര്‍ക്ക് ഗ്രീന്‍ടീയും പലപ്പോഴും അസ്വസ്ഥതകളുണ്ടാക്കുന്നു. ഇതിന്റെ ഫലമായി അസ്വസ്ഥതത, ഉത്കണ്ഠ, കൂടാതെ ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ പക്ഷേ കഫീന്റെ അളവ് കാപ്പിയേക്കാള്‍ കുറവാണ് എങ്കിലും അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തേയും കൂടുതല്‍ ബാധിക്കുന്നു.
അനീമിയ ഉള്ളവര്‍
അനീമിയ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ ഇവര്ഗ്രീന് ടീ ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ഗ്രീന്‍ ടീയിലെ ഉയര്‍ന്ന പോളിഫെനോള്‍ ആണ് ഇരുമ്പിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തില്‍ തടസ്സം സൃഷ്ടിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യം വഷളാക്കുകയും ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഗ്രീന്‍ ടീ അളവ് കുറയ്ക്കുന്നത് നല്ലതാണ്. അത് കൂടാതെ അയേണ്‍ സാന്നിധ്യമുള്ള മറ്റ് പാനീയങ്ങളും നിങ്ങള്‍ക്ക് ശീലമാക്കാം.

കുട്ടികള്‍ക്ക് വേണ്ട
കുട്ടികള്‍ക്ക് ഗ്രീന്‍ ടീ നല്‍കേണ്ടതില്ല, കാരണം ഇത് നിങ്ങളുടെ വളര്‍ച്ചയേയും തലച്ചോറിന്റെ വളര്‍ച്ചയേയും ഇല്ലാതാക്കുന്നു. അത് മാത്രമല്ല കുട്ടികള്‍ക്കൊപ്പം തന്നെ കൗമാരക്കാരും ഗ്രീന്‍ ടീ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം ഇത് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മോശമായി ബാധിക്കുന്നു. കൂടാതെ മരുന്നുകളുമായി പലപ്പോഴും പ്രതിപ്രവര്‍ത്തനത്തിനും കാരണമാകുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് ഒരിക്കലും ഗ്രീന്‍ ടീ നല്‍കരുത്.
എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ ഗ്രീന്‍ ടീ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഉത്കണ്ഠ സംബന്ധമായ അവസ്ഥകള്‍, രക്തസ്രാവം മൂലമുണ്ടാവുന്ന തകരാറുകള്‍ എന്നീ അവസ്ഥകള്‍ ഉള്ളവരെങ്കില്‍ നിര്‍ബന്ധമായും ഗ്രീന്‍ ടീ ഒഴിവാക്കണം. അത് മാത്രമല്ല ഇത് കാല്‍സ്യം ആഗിരണത്തിനും തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രതികൂലവസ്ഥകള് സൃഷ്ടിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
