Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൊണ്ണത്തടി നിശ്ശേഷം നീക്കും, ഫിറ്റ് ബോഡി ഉറപ്പുനല്‍കും സൂത്രം
അമിത വണ്ണം എന്നത് ഒരു സാധാരണ പ്രശ്നം ആയി മാറിയിരിക്കുന്നു. ഭക്ഷണത്തിലെ വ്യത്യാസവും, വ്യായാമത്തിന്‍റെ അപര്യാപ്തതയും മറ്റ് ജനിതക കാരണങ്ങള്‍ ഉള്‍പ്പടെയും അമിതവണ്ണത്തിന്‍റെ കാരണങ്ങളായി പറയപ്പെടുന്നു. അതോടൊപ്പം തന്നെ അമിത വണ്ണം കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും അവയ്ക്കയുള്ള മരുന്നുകളും മറ്റ് വ്യായാമങ്ങളും തേടി പോകുന്നതും സ്വാഭാവികമാണ്.
അമിത വണ്ണം കുറയ്ക്കുന്നതിനായി നമുക്ക് തന്നെ പല പ്രകൃതിദത്ത മാര്ഗ്ഗങ്ങലുയം വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള [പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പല മാര്‍ഗ്ഗങ്ങളും ഇന്ന് ലഭ്യമാണ്. അത്തരത്തില്‍ ഒരു മാര്‍ഗ്ഗത്തെ കുറിച്ചാണ് ഇന്ന് നാം നോക്കാന്‍ പോകുന്നത്. അതാണ് കാലോഞ്ചി എന്ന് കൂടി അറിയപ്പെടുന്ന കരിഞ്ചീരകം. ഒരു പഠനമനുസരിച്ച്, പ്രതിദിനം 1 മുതല്‍ 3 ഗ്രാം കലോഞ്ചി വിത്തുകൾ 6 മുതല്‍ 12 ആഴ് തുടര്‍ച്ചയായി കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും അടിഞ്ഞു കൂടിയ കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കും.

കരിഞ്ചീരകം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നു?
കരിഞ്ചീരകംസാധാരണയായി സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഒന്നാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ അവയിൽ നിറഞ്ഞിരിക്കുന്നു.
വിശപ്പ് കുറക്കുന്നു
കരിഞ്ചീരകം ഉപയോഗിച്ചാല്‍ നിങ്ങൾക്ക് കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെട്ടേക്കാം, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കുന്നു.
മെറ്റബോളിസം കൃത്യമാക്കുന്നു
കരിഞ്ചീരകത്തിന് താപ ഗുണം ഉള്ളതിനാല്‍ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
പഞ്ചസാരയുടെ നിയന്ത്രണം
ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള കഴിവ് കരിഞ്ചീരകത്തിനുണ്ട്. മാത്രമല്ല ഇതിനു പഞ്ചസാരയുടെ അളവിലെ പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ തടയുവാനും ഉള്ള കഴിവുണ്ട്.
മെച്ചപ്പെട്ട ദഹനം
കൃത്യമായ ദഹനം എന്നത് ഫലപ്രദമായ ശരീരഭാരം നിയന്ത്രിക്കുവാനുള്ള മികച്ച മാര്‍ഗ്ഗം ആണ്. ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാനും വയറുവേദനയും അസ്വസ്ഥതകളും കുറയ്ക്കാനും കരിഞ്ചീരകം സഹായിക്കും.
കരിഞ്ചീരകത്തിലെ പോഷക മൂല്യങ്ങൾ (100 ഗ്രാമിനെ അടിസ്ഥാനമാക്കി)
പ്രോട്ടീൻ - 17.81 ഗ്രാം
കൊഴുപ്പ് - 31 ഗ്രാം
ഡയറ്ററി ഫൈബർ - 34 ഗ്രാം
കാർബോഹൈഡ്രേറ്റ്സ് - 44 ഗ്രാം
ഊർജ്ജം - 524 കിലോ കലോറി
കാൽസ്യം - 1.5 മില്ലിഗ്രാം
ഫോസ്ഫറസ് - 535 മില്ലിഗ്രാം
ഇരുമ്പ് - 6.5 മില്ലിഗ്രാം
സോഡിയം - 16 മില്ലിഗ്രാം
സിങ്ക് - 5 മില്ലിഗ്രാം
ശരീരഭാരം കുറയ്ക്കാൻ കരിഞ്ചീരകം ഉപയോഗിക്കുന്നതിനുള്ള രീതികള്‍
സുഗന്ധവ്യഞ്ജനമായി കരിഞ്ചീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിങ്ങളുടെ കറികളിലോ പായസത്തിലോ പച്ചക്കറികളിലോ ഒരു നുള്ള് കരിഞ്ചീരകം ചേർക്കുക, രുചി വർദ്ധിപ്പിക്കാനും അതിന്റെ ഗുണങ്ങൾ നേടാനും ഇത് സഹായിക്കും.
കരിഞ്ചീരക ചായ
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അര ടീസ്പൂൺ കരിഞ്ചീരകം ചേർക്കുക. കുറച്ച് മിനിറ്റ് തിളക്കുവാന്‍ അനുവദിക്കുക, തുടര്‍ന്ന് ഈ ചായ അരിച്ചെടുത്ത് കുടിക്കുക. രുചിക്കായി തേനോ നാരങ്ങയോ ചേർക്കാവുന്നതാണ്.
കരിഞ്ചീരക എണ്ണ
കരിഞ്ചീരക എണ്ണ ചെറിയ അളവിൽ കഴിക്കുന്നത് ഗുണം ചെയ്യും, സാധാരണയായി ദിവസവും ഒരു ടീസ്പൂൺ നേരിട്ടോ അല്ലെങ്കിൽ പാചകത്തിനോ ഉപയോഗിക്കാം.
കരിഞ്ചീരകവും തേനും
ഒരു ടീസ്പൂൺ കരിഞ്ചീരകം ഒരു ടേബിൾ സ്പൂൺ തേനിൽ കലർത്തുക. ഈ മിശ്രിതം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക.
കരിഞ്ചീരകം കാപ്‌സ്യൂൾ
കരിഞ്ചീരക സപ്ലിമെന്റുകൾ ക്യാപ്‌സ്യൂളുകളുടെയോ സോഫ്റ്റ് ജെല്ലുകളുടെയോ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധനുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications