Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഭക്ഷണം കഴിക്കുന്നത് കൂടുതലോ, നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍
പലപ്പോഴും നമ്മുടെ തന്നെ ഭക്ഷണശീലങ്ങള്‍ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. പലരും അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നവരും ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രത്തോളം ഇത്തരം ശീലങ്ങള്‍ ദോഷകരമായി മാറുന്നു എന്നതാണ് അറിയേണ്ടത്. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഇത് ചിലരില്‍ ഭക്ഷണക്രമക്കേടുകള്‍ ഉണ്ടാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതിനെ കൃത്യമായി കൈകാര്യം ചെയ്താല്‍ ഒരു പരിധി വരെ നമ്മുടെ ആരോഗ്യം മികച്ചതാക്കി മുന്നോട്ട് പോവാന്‍ സാധിക്കും. അത് മാത്രമല്ല അമിതമായ ഭക്ഷണശീലം നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണ പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് അമിത ഭക്ഷണശീലത്തെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നോക്കാം.

ദോഷങ്ങള്‍
പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് വഴി അത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുകയും അതോടൊപ്പം പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയെ ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുന്നോട്ടുള്ള ആരോഗ്യത്തിന് സഹായിക്കുന്നു.
ഭക്ഷണ ട്രിഗറുകള്‍ തിരിച്ചറിയുക
അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്ന ഭക്ഷണള്‍ ഏതൊക്കെയെന്നത് ആദ്യം തിരിച്ചറിയുക. അതിന് ശേഷം വേണം ഇത്തരം ശീലങ്ങളെ നിയന്ത്രിക്കുന്നതിന്. കൃത്യമായി ഇതിനക്കുറിച്ച് ബോധ്യമുണ്ടായിരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ത് കഴിക്കണം, കഴിക്കരുത്, എപ്പോള്‍ കഴിക്കണം തുടങ്ങിയ ശീലങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതാണ് സത്യം. അത്രയധികം ആരോഗ്യ പ്രതിസന്ധികളാണ് ഭക്ഷണശീലങ്ങള്‍ വഴി ഉണ്ടാവുന്നതും.
ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എപ്പോഴും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ്. അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയെ പ്രതിരോധിക്കുന്നതിനും ഇത് വഴി സാധിക്കുന്നു. എപ്പോഴും കഴിക്കുമ്പോള്‍ ഫൈബര്‍ ധാരാളം അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വയറ് പെട്ടെന്ന് നിറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഭാഗ നിയന്ത്രണം
കഴിക്കുന്ന ഭക്ഷണം എപ്പോഴും ഓരോ ഭാഗങ്ങളായി ഓരോ സമയത്തും കഴിക്കുന്നതും നല്ലതാണ്. കാരണം ഇത് ഇടക്കിടക്കുള്ള വിശപ്പിനെ നിയന്ത്രിക്കുന്നു. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതോന്നലും ഇല്ലാതാവുന്നു. പലപ്പോഴും നിങ്ങളുടെ തലച്ചോറ് വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതും എപ്പോഴും ഓരോ ഭാഗങ്ങളായി ഭക്ഷണം കഴിക്കുന്നത് തന്നെയാണ്. ഇത് ആരോഗ്യകരമായ ഭക്ഷണശീലം വികസിപ്പിച്ചെടുക്കുന്നതില്‍ മികച്ച് നില്ക്കുന്ന ശീലങ്ങളില്‍ ഒന്നാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഇത് സഹായകമാണ്.
പതുക്കെ കഴിക്കുക
ഭക്ഷണം എപ്പോഴും സാവധാനം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അമിത ഭക്ഷണശീലത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. പതിയേ ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിവനും നല്ലതാണ്. പലപ്പോഴു കൂടുതല്‍ സമയം എടുത്ത് കഴിക്കുന്നത് വഴി അത് തലച്ചോറിന് വയറ് നിറഞ്ഞതുപോലുള്ള അവസ്ഥയുണ്ടാക്കുന്നു. ഇത് പലപ്പോഴും ആരോഗ്യകരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ശരീരത്തിന് സംതൃപ്തിയിലേക്ക് എത്തിക്കുന്നതിനും ഇത് കാരണമാകുന്നു. ആരോഗ്യകരമായ ഒരു ശീലമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാം
പലപ്പോഴും സ്നാക്സ് പോലുള്ളവ പലരും പാക്കറ്റില്‍ നിന്ന് തന്നെ നേരിട്ട് കഴിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും വയററിയാതെ കഴിക്കുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും എന്ത് കഴിക്കുമ്പോഴും പാത്രത്തില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. അമിതമായ കലോറി, ഉപ്പ്, പഞ്ചസാര എന്നിവ കഴിക്കുന്നതിന് നിയന്ത്രിക്കുന്നതിന് ഇത് വഴി സാധിക്കുന്നു. അത്രയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. മാത്രമല്ല ഇത് അമിത ഭക്ഷണശീലത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
