Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
പുതുവര്‍ഷത്തില്‍ സ്ഥിരമാക്കണം ഈ ശീലങ്ങള്‍: കാറ്റഴിച്ച പോലെ തടിയും വയറും കുറയും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരോഗ്യശീലങ്ങളില്‍ കൂടിയാണ് മാറ്റം വരുന്നത്. പലപ്പോഴും അത് ആരോഗ്യത്തെ വളരെ ഗുണകരമായി മാറണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. ഇത് ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ മാറ്റിയെടുക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ മാറ്റി മറിയ്ക്കുന്നു.
എന്നാല്‍ എന്തൊക്കെ ശീലങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്, എന്തൊക്കെയാണ് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം. കാരണം 2026-ല്‍ തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ ശീലമാക്കാം. ഈ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സമതുലിതമായ ഭക്ഷണക്രമം
ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കുന്നതിന് വേണ്ടി എപ്പോഴും സമതുലിതമായ ഭക്ഷണക്രമം ശീലമാക്കേണ്ടതാണ്. അത് മാത്രമല്ല പച്ചക്കറികള്‍, പഴങ്ങള്‍, മുഴധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മതിയായ പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തി വേണം ഭക്ഷണം കഴിക്കുന്നതിന്. അത് മാത്രമല്ല ഇവയെല്ലാം തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാരയും അമിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ മാറ്റങ്ങള്‍ നല്‍കും.
സ്ഥിരമായ വ്യായാമ ശീലം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും സ്ഥിരമായി വ്യായാമം ചെയ്യുന്നത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദിനവും കുറഞ്ഞത് 30 മിനിറ്റ് ലഘുവ്യായാമം ചെയ്യേണ്ടതാണ്. ഇത് നിങ്ങളില്‍ ഭാര നിയന്ത്രണത്തിന് വളരെ സഹായകരമാണ്. നടക്കല്‍, യോഗ, സൈക്ലിംഗ്, സ്ട്രെച്ചിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ ശരീരസൗഖ്യവും ഊര്‍ജ്ജവും വര്‍ധിപ്പിക്കുന്നതോടൊപ്പം ആയുസ്സും ആരോഗ്യവും മികച്ചതാക്കുകയും ചെയ്യുന്നു. തിരക്കുള്ള ജീവിതത്തിലും സജീവമായിരിക്കാന്‍ ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

മതിയായ ഉറക്കവും മാനസിക ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന് ഉറക്കം അനിവാര്യമാണ്. അതുപോലെ തന്നെ അത് നിങ്ങളുടെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും കൃത്യമായ ഉറക്കം. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അമിത സമ്മര്‍ദ്ദത്തേയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ഉറക്കത്തിനും വ്യായാമത്തിനും എല്ലാം അതിന്റേതായ പ്രാധാന്യം അമിതവണ്ണം കുറയ്ക്കുന്നതില്‍ ഉണ്ട് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ 8 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം.
സ്ഥിരതയും ക്ഷമയും
ആരോഗ്യ സംരക്ഷണം എന്നത് ഒരിക്കലും എളുപ്പമുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ അതിന് അത്യാവശ്യമായി വേണ്ടത് എപ്പോഴും സ്ഥിരതയും ക്ഷമയും തന്നെയാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2026-ല്‍ ആരോഗ്യത്തില്‍ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പാലിക്കുന്നതിനാണ്. അത് ആരോഗ്യകരമായ മാറ്റം ശരീരത്തില്‍ കൊണ്ട് വരുന്നതിനും നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
