Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിറ്റാമിന്‍ ഡി കുറയുന്നതിലെ അപകടം; ശരീരത്തെ കാത്തിരിക്കുന്ന നിര്‍ണായ പ്രതിസന്ധികള്‍
നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി എന്നതില്‍ സംശയം വേണ്ട. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ആണ് ഇത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി, മൊത്തത്തിലുള്ള ആരോഗ്യം, ഊര്‍ജ്ജം എന്നിവയെ നിലനിര്‍ത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. മറ്റ് വിറ്റാമിനുകള്‍ ശരീരത്തിന് അനിവാര്യമെങ്കിലും അതിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി എന്ന കാര്യത്തില്‍ സംശയം വേണ്ട.
പല കാരണങ്ങള്‍ കൊണ്ട് ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയാം. ഭക്ഷണശീലങ്ങള്‍, മലിനീകരണം, ജീവിത ശൈലിയിലെ മാറ്റങ്ങള്‍, ആരോഗ്യ സ്ഥിതികള്‍ എന്നിവയെല്ലാം തന്നെ വിറ്റാമിന്‍ ഡി കുറയുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി അസ്ഥികളുടെ അനാരോഗ്യം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിലുപരി ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അവ എന്തൊക്കയെന്ന് നോക്കാവുന്നതാണ്.

അമിത ക്ഷീണം
ശരീരത്തില്‍ അമിതമായ അസ്വസ്ഥതകള്‍ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ഫലമായി ഉണ്ടാവാം. അത് പലപ്പോഴും അമിത ക്ഷീണത്തിലേക്കും അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. മതിയായ വിശ്രമമുണ്ടെങ്കില് പോലും അതിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ കുറവ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതിരിക്കുമ്പോള്‍ അത് ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടാവുന്നു. ഇതിന്റെ ഫലമായി മന്ദതയും പ്രശ്നങ്ങളും നിരന്തരം അനുഭവപ്പെടുന്നു.
പതിവായി രോഗങ്ങളും അണുബാധകളും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിരന്തരമായി പതിവായി രോഗങ്ങളും അണുബാധകളും ഉണ്ടാവുന്ന അവസ്ഥയുണ്ടെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പരിശോധിക്കേണ്ടതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെവളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. കൂടാതെ ഇടക്കിടെ ജലദോഷം, പനി, അണുബാധകള്‍ എന്നിവയുണ്ടാവുന്നു. അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് വിറ്റാമിന്‍ ഡി വളരെ അനിവാര്യമാണ്.
നിരന്തരമായ നടുവേദന
നടുവേദന സ്ഥിരമായി നില്‍ക്കുന്നവരാണോ? എന്നാല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും നടുവേദന പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തും. ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി വളരെയധികം അനിവാര്യമാണ്. എന്നാല്‍ ഇതിന്റെ കുറവ് അസ്ഥികളുടെ അനാരോഗ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് പുറം ഭാഗം, വാരിയെല്ലുകള്‍ അല്ലെങ്കില്‍ കാലുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ പലപ്പോഴും വേദന അതികഠിനമാകുന്നു. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മാനസികാരോഗ്യത്തിന് പ്രതിസന്ധികള്‍
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പോലും പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് വളരെയധികം വെല്ലുവിളികള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. സെറാടോണിന്റെ ഉത്പാദനത്തെ വിറ്റാമിന്‍ ഡിയുടെ കുറവ് ബാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഡിപ്രഷന്, ഉത്കണ്ഠ എന്നിവയെല്ലാം നിങ്ങളില്‍ വിട്ടുമാറാതെ നില്ക്കുന്നു.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. അതില്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പലപ്പോഴും വിറ്റാമിന്‍ ഡി കൊണ്ടുണ്ടാവുന്ന മുടികൊഴിച്ചില്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ചില കാരണങ്ങള്‍ കൊണ്ട് കൂടി സംഭവിക്കാം. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും നിങ്ങളില്‍ ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്. ആരോഗ്യകരമായ മുടി വര്‍ദ്ധിപ്പിക്കുന്നതിനായി വിറ്റാമിന്‍ ഡി ശരീരത്തിന് അനിവാര്യമായ ഘടകമാണ്.
മുറിവുകള്‍ സുഖപ്പെടാതിരിക്കുന്നത്
ജേണല്‍ ഓഫ് ഡെന്റല്‍ റിസര്‍ച്ചിലെ ഒരു പഠനം കാണിക്കുന്നത് വിറ്റാമിന്‍ ഡി കുറയുന്നത് പലപ്പോഴും മുറിവുകള്‍ സുഖപ്പെടാതിരിക്കുന്നതിലേക്ക് എത്തുന്നു. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ല മുറിവുകള്‍ ഉണങ്ങാതിരിക്കുന്നതിന് കാരണം. വിറ്റാമിന്‍ ഡിയുടെ കുറവും ഇത്തരത്തില്‍ നിങ്ങളില്‍ മുറിവുണങ്ങുന്നതിന് പ്രയാസം നല്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
അസ്ഥിക്ഷയവും ഒടിവുകളും
നിങ്ങളുടെ ശരീരത്തില്‍ അസ്ഥിക്ഷയവും ഒടിവുകളും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇതിന് കാരണമാകുന്നത് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവാണ്. ആവശ്യത്തിന് വിറ്റാമിന്‍ ഡി കുറവെങ്കില്‍ അത് പലപ്പോഴും അസ്ഥികള്‍ വളരെ പെട്ടെന്ന് പൊട്ടുന്നതിനും സുഷിരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ഇത്തരം പ്രതിസന്ധികള്‍ കൂടുതലാവുന്നു. ഇത് കൂടുതല്‍ ആശങ്കാജനകമാണ്. അതിന് കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications