Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പുറമേ അറിയാം: കരുതിയിരിക്കണം ഈ രോഗങ്ങളെ
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും ഉണ്ട്. അതില്‍ വിടാതെ പിന്തുടരുന്ന പല പ്രശ്നങ്ങളും ഉണ്ട് എന്നതാണ് സത്യം. പലപ്പോഴും പല രോഗാവസ്ഥകളും കുറേയേറെ സമയമെടുത്താണ് പുറമേക്ക് കാണുന്നത്. ശരീരം എല്ലായ്പ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പലപ്പോഴും ഹൃദയം, കരള്‍, വൃക്ക, പാന്‍ക്രിയാസ് പോലുള്ള പ്രധാന അവയവങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ചില അവസ്ഥകളുണ്ട്. അതുകൊണ്ട് തന്നെ രോഗാവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അപകടകരമായ എന്നാല്‍ വര്‍ഷങ്ങള്‍ എടുത്ത് പുറമേക്ക് പ്രകടമാവുന്ന ചില രോഗാവസ്ഥകളുണ്ട്.
അതില്‍ പ്രമേഹം, ശ്വാസകോശരോഗം, ഹൃദയാരോഗ്യം, ക്യാന്‍സര്‍, എന്നിവയെല്ലാം വളരെയധികം അപകടകരമായ അവസ്ഥയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇതിനെ കൃത്യമായി മനസ്സിലാക്കുന്നത് വഴി അത് ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അവ എന്തൊക്കെയാണെന്നും എപ്രകാരം മനസ്സിലാക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട അവസ്ഥകള്‍
പലപ്പോഴും ടൈപ്പ് 2 പ്രമേഹം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരം ഇന്‍സുലിനോട് ശരിയായ രീതിയില്‍ പ്രതികരിക്കാതിരിക്കുമ്പോള് അല്ലെങ്കില്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. ഈ അവസ്ഥകയില് അല്പം ശ്രദ്ധിക്കണം. ഇതിന് പ്രാരംഭത്തില്‍ ലക്ഷണങ്ങള്‍ കാണിക്കുകയില്ല എന്നാല്‍ ചില അവസ്ഥകളില്‍ അത് ഹൃദയം, വൃക്ക, കണ്ണുകള്‍, നാഡി എന്നിവയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്‍, പതിവായ രക്തപരിശോധന എന്നിവയെല്ലാം
ശീലമാക്കണം.
ഹൃദ്രോഗം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹൃദ്രോഗം എന്നത് വളരെ അപകടകരമായ അവസ്ഥയാണ്. പലപ്പോഴും ഇത് പ്രാരംഭത്തില്‍ യാതൊരു വിധത്തിലുള്ള ലക്ഷണവും കാണിക്കുകയില്ല. ധമനികള്‍ ഇടുങ്ങിയതും അല്ലെങ്കില്‍ വേദനയും അസ്വസ്ഥതയും എല്ലാം ഉണ്ടാവുന്ന അവസ്ഥയില്‍ അത് പെട്ടെന്ന് ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കും. ഇത്തരം അവസ്ഥകള്‍ അപകടകരമായിരിക്കും. കഠിനമായ നെഞ്ചുവേദന ഉണ്ടാവികയില്ല ചില അവസ്ഥകളില്‍ അത് മാത്രമല്ല ക്ഷീണം, ശരീര വേദന, ശ്വാസതടസ്സം എന്നിവയെല്ലാം ഇതിന് മുന്നോടിയായി കാണുന്ന ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങളെ പലരും നിസ്സാരമായി കണക്കാക്കുന്നു. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയെല്ലാം ശീലമാക്കേണ്ടതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിശബ്ദ കൊലയാളി എന്ന് പറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഇത് പലപ്പോഴും യാതൊരു വിധത്തിലുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാക്കുകയില്ല. ഇത് രക്തക്കുഴലുകളെ പ്രശ്നത്തിലേക്ക് എത്തിച്ച് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം എന്നീ അവസ്ഥകളിലേക്കാണ് എത്തുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി ഉപ്പ് കുറയ്ക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല വ്യായാമം ചെയ്യുകയും മദ്യപാനം പുകവലി എന്നിവ നിയന്ത്രിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാവുന്നതാണ്.
കരള്‍ രോഗങ്ങള്‍
ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പലപ്പോഴും കരള്‍ രോഗം. ഇത് മദ്യപിക്കുന്നവരിലും മദ്യപിക്കാത്തവരിലും കാണപ്പെടുന്നു. പലപ്പോഴും കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇതിനെ പലരും കാര്യമായി കണക്കാക്കുന്നില്ല. അതിന്റെ ഫലമായി ഇത് കരള്‍ വീക്കം എന്ന അവസ്ഥയില്‍ എത്തുകയും അപകടകരമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, പതിവായ കരള്‍ പരിശോധനകള്‍ എന്നിവ ശീലമാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications