Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
ചര്‍മ്മത്തിലെ ചുവപ്പ് മുതല്‍ വായ്നാറ്റം വരെ ശ്രദ്ധിക്കാം: കുടല് പ്രശ്നം സങ്കീര്‍ണം
കുടലിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കുന്നതാണ് കുടലിന്റെ അനാരോഗ്യം. രണ്ടാം മസ്തിഷ്കം എന്നാണ് കുടലിനെ പറയുന്നത്. ഇത് നിങ്ങളുടെ ദഹന പ്രശ്നങ്ങള്‍, പ്രതിരോധ ശേഷി, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ സൂചിപ്പിക്കുന്നു.
ഭക്ഷണം ആരോഗ്യത്തോടെ കഴിക്കുക എന്നതും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും കുടലിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നമുക്ക് നല്ലആരോഗ്യം നേടിയെടുക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് അനാരോഗ്യകരമായ കുടലാണ് ഉള്ളതെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

വിട്ടുമാറാത്ത ക്ഷീണം
പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം നിങ്ങളില്‍ ഉണ്ട് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും കുടലിന്റെ അനാരോഗ്യത്തെയാണ്. ആരോഗ്യം മോശമാണ് എന്നത് തന്നെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതിന്റെ ഭാഗമായി ശരീരത്തിന് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ സാധിക്കുകയില്ല. ഇത് കുടല് ബാക്ടീരിയയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ക്ഷീണത്തിനും അലസതക്കും ഇത് പലപ്പോഴും കാരണമാകുന്നു.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത്
നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത് വളരെയധികം ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള ഡയറ്റോ ഭക്ഷണമാറ്റമോ വ്യായാമമോ ചെയ്യാതെ ശരീരഭാരം കുറയുന്നത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
വിട്ടുമാറാത്ത ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതില്‍ മുഖക്കുരു, എക്സിമ അല്ലെങ്കില്‍ റോസേഷ്യ പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പലപ്പോഴും ഗുരുതരമായ കുടല് രോഗത്തിന്റെ ഫലമായി ഉണ്ടാവുന്നതാവാം. കുടല് പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വീക്കം ചര്‍മ്മത്തില്‍ പ്രകടമാകാം. ഇത് ചര്‍മ്മത്തില്‍ പല വിധത്തില്‍ പ്രകടമായി തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.
മാനസികപ്രശ്നങ്ങള്‍
മാനസികാരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന തരത്തിലേക്ക് കുടലിന്റെ ആരോഗ്യം മാറുന്ന അവസ്ഥയിലാണ് പലപ്പോഴും നിങ്ങളില്‍ മാനസികാരോഗ്യം പ്രശ്നത്തിലാവുന്നു. കുടലിനെ പൊതുവേ രണ്ടാം മസ്തിഷ്കം എന്നാണ് അറിയപ്പെടുന്നത്. ഇത് പലപ്പോഴും മാനസികാവസ്ഥയേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിനായി ആരോഗ്യകരമായ കുടല് നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഭക്ഷണ അസഹിഷ്ണുത
ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കാം. പലപ്പോഴും ശരീരവണ്ണം, ഗ്യാസ് അല്ലെങ്കില്‍ മറ്റ് ദഹന അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കുടലിന്റെ സെന്സിറ്റീവിറ്റിയേയും കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ട്രിഗര്‍ ഭക്ഷണങ്ങള്‍ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
വിട്ടുമാറാത്ത വായ്നാറ്റം
നിങ്ങളില്‍ വിട്ടുമാറാതെ വായ്നാറ്റം നില്‍ക്കുകയാണെങ്കിലും ഇത്തരം അവസ്ഥകള്‍ സ്ഥിരീകരിക്കാം. കുടലിന്റെ ബാക്ടീരിയയില്‍ ഉള്ള അസന്തുലിതാവസ്ഥയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഇത് നിങ്ങളില്‍ ദോഷകരമായ ബാക്ടീരിയകളുടെ അമിതവളര്‍ച്ചയിലേക്ക് നയിച്ചേക്കാം, അതിന്റെ ഫലമായാണ് വായ്നാറ്റം ഉണ്ടാവുന്നത്.
പതിവ് അണുബാധകള്‍
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഇതിലൂടെ പ്രതിസന്ധിയലേക്ക് എത്തിക്കുന്നു. പലപ്പോഴും ആരോഗ്യകരമായ കുടല് ഇല്ലാത്തവരില്‍ പതിവ് അണുബാധകള്‍ കാണപ്പെടും. ഇത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കുടല് ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. സമീകൃതാഹാരം, മതിയായ ജലാംശം, സ്ട്രെസ് മാനേജ്മെന്റ് എന്നിവയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രതിവിധി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











