Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
40-ന് ശേഷം പുരുഷന് ശ്രദ്ധിക്കണം: വിറ്റാമിന് ബി 12 കുറവെങ്കില് അപകടമുണ്ട്
ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് പ്രാധാന്യം നല്കുന്നവരാണ് പലരും. എന്നാല് പുരുഷന്മാരേക്കാള് സ്ത്രീകളാണ് ഇത്തരം കാര്യങ്ങളില് സമയം കണ്ടെത്തുന്നതും അതുപോലെ തന്നെ പ്രാധാന്യം നല്കുന്നതും. ഒരു പക്ഷേ ഇത്തരത്തിലുള്ള അശ്രദ്ധ ഭാവിയില് പ്രതിസന്ധികള് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരില് വിറ്റാമിന് ബി 12-ന്റെ അപര്യാപ്തത വെല്ലുവിളികള് ഉയര്ത്തുന്നുണ്ട്. കാലുകളിലും പാദങ്ങളിലും ഉണ്ടാവുന്ന തളര്ച്ചയും മരവിപ്പും എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.
പുരുഷന്മാരില് രാത്രിയിലാണ് ഏറ്റവും കൂടുതല് ലക്ഷണങ്ങള് കാണപ്പെടുന്നത്. പ്രത്യേകിച്ച് കാലില് മരവിപ്പും സൂചികുത്തുന്നത് പോലെയുള്ള അസ്വസ്ഥതയും ഉണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ അതികഠിനമായ സന്ധിവേദന, ശ്വാസതടസ്സം എന്നിവയെല്ലാം അപകടമുണ്ടാക്കുന്നതാണ്. ഇതെല്ലാം വിരല് ചൂണ്ടുന്നത് വിറ്റാമിന് ബി 12 അപര്യാപ്തതയിലേക്കാണ്. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം.

കാലുകളിലെ ബലഹിനത
പ്രായം കൂടുന്തോറും ശരീരത്തിന് വിറ്റാമിന് ബി 12 ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞ് വരുന്നു. ഈ അവസ്ഥയില് നാം വളരെയധികം ശ്രദ്ധിക്കണം. അതിന്റെ ആദ്യപടി എന്ന നിലക്ക് പലപ്പോഴും കാലികളിലും പേശികളിലും ബലഹീനത അനുഭവപ്പെടുന്നു. ദൈനംദിന ജീവിതത്തില് ഇത് പ്രതിസന്ധികള് സൃഷ്ടിക്കുമ്പോഴാണ് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ശരിയായി നടക്കാന് സാധിക്കാത്തത്
ശരിയായി നടക്കാന് സാധിക്കാത്തതും വിറ്റാമിന് ബി 12 കുറവിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ശരീരത്തിന്റെ ബാലന്സ് നിലനിര്ത്തുന്നതിന് നിങ്ങള്ക്ക് ബുദ്ധിമുട്ടേറുന്നു. വിദഗ്ധരുടെ അഭിപ്രായത്തില് വിറ്റാമിനുകളുടെ അഭാവം പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ഞരമ്പുകളെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥ പുരുഷന്മാര് വളരെയധികം ശ്രദ്ധിക്കണം.
ചര്മ്മത്തിന്റെ നിറത്തില് മാറ്റം
വൈറ്റമിന് ബി 12 ന്റെ കുറവ് ചര്മ്മത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നു. പലപ്പോഴും മഞ്ഞ നിറത്തിലുള്ള കൈകാലുകളും നഖങ്ങളും ആയി മാറുന്നു. ഒരു വ്യക്തിയുടെ ശാരീരിക ആവശ്യങ്ങള്ക്ക് വേണ്ടി ചുവന്ന രക്താണുക്കള് ഉത്പാദിപ്പിക്കാന് കഴിയാതെ വരുമ്പോള് പലപ്പോഴും ചര്മ്മത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കുന്നു. വിറ്റാമിന് ബി 12 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില് പ്രധാന പങ്ക് വഹിക്കുന്നു, എന്നാല് ഇവയില് കുറവുണ്ടാവുമ്പോഴാണ് ഇത്തരം നിറം മാറ്റം ഉണ്ടാവുന്നത്.
കൈകളിലെ വിറയല്
കൈകളിലെ വിറയലും മറ്റും നിങ്ങള് അവഗണിക്കുമ്പോള് അത് പലപ്പോഴും വിറ്റാമിന് ബി 12 ന്റെ കുറവാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ നാഢീവ്യവസ്ഥയില് വിറ്റാമിനുകള് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതാണ് നാഡി തകരാറുകളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഒരിക്കലും നിസ്സാരമായി ഇത്തരം ലക്ഷണങ്ങളെ കണക്കാക്കരുത്.
കൈകാലുകളിലെ വീക്കം
കൈകാലുകളിലെ വീക്കവും വേദനയും എല്ലാം അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. കാലുകളിലും മറ്റും വീക്കം കാണപ്പെടുന്നതിന്റെ ഫലമായി വിറ്റാമിന് ബി 12 കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തിലെ ദ്രാവകങ്ങളില് ഉണ്ടാവുന്ന കുറവും ഇത്തരത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഇതെല്ലാം കൈകാലുകളിലെ വീക്കത്തെ പ്രശ്നത്തിലാക്കുന്നു.
സന്ധികളില് ബലഹീനത
സന്ധികളില് ഇടക്കിടെ വേദനയുണ്ടാവുന്നത് നിങ്ങള് അവഗണിക്കുകയാണോ? എന്നാല് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് അല്പം ശ്രദ്ധിക്കണം. കാരണം ഇതിന് കാരണം വിറ്റാമിന് ബി 12 ന്റെ കുറവാണ് എന്നതാണ് സത്യം. എന്നാല് ചില ഭക്ഷണങ്ങളിലൂടെ നമുക്ക് വിറ്റാമിന് ബി 12 കുറവിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
