Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എന്‍ഡോമെട്രിയോസിസ് ചികിത്സിച്ചില്ലെങ്കില്‍ അതിസങ്കീര്‍ണം ജീവിതം
ആരോഗ്യ പ്രശ്നങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് സ്ത്രീസംബന്ധമായ രോഗങ്ങള്‍. അതില്‍ പ്രധാനമാണ് എന്‍ഡോമെട്രിയോസിസ്. എന്നാല്‍ ഇത് അതിഗുരുതരമായ അസ്വസ്ഥതകള്‍ ആണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ രോഗാവസ്ഥ ചികിത്സിക്കാതിരുന്നാല്‍ അത് പലപ്പോഴും ശസ്ത്രക്രിയയിലേക്ക് എത്തിക്കുന്നു. ഗുരുതരമായ ആരോഗ്യാവസ്ഥകള്‍ പലപ്പോഴും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇത് വേദന, വയറിളക്കം, ,അമിതമായ രക്തസ്രാവം ദഹന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ മൂത്രാശയ സംബന്ധമായ അസ്വസ്ഥതകള്‍ വരെ ഉണ്ടാക്കുന്നു. ചിലരില്‍ വന്ധ്യത പോലുള്ള അവസ്ഥയിലേക്കും എത്തിക്കുന്നു.

ചികിത്സിക്കാത്ത എന്‍ഡോമെട്രിയോസിസിന്റെ അപകടസാധ്യതകളെയും സങ്കീര്‍ണതകളെയും കുറിച്ച് കൂടുതലറിയാന്‍ വായിക്കുക. ഇതില്‍ തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് എന്താണ് എന്‍ഡോമെട്രിയോസിസ് എന്നതാണ്. പലപ്പോഴും പ്രത്യുത്പാദന ആരോഗ്യം നിലനില്‍ക്കുന്ന സമയത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന സാധാരണമായ ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഇത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലും പുറത്തും അണ്ഡാശയത്തിലും എല്ലാം വളരുന്ന അവസ്ഥയാണ്. ഇത് കൂടാതെ ഫലോപിയന്‍ ട്യൂബ്, കുടല്, മൂത്രസഞ്ചി എന്നിവയിലെല്ലാം ഇത് ബാധിക്കാവുന്നതാണ്.
ലക്ഷണങ്ങള്‍
എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഡിസ്മെനോറിയ, വേദനാജനകമായ ലൈംഗിക ബന്ധം, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, മലദ്വാരത്തില്‍ അതികഠിനമായ വേദന, മൂത്രത്തില്‍ രക്തം, വയറിളക്കം, മലബന്ധം, ഇടക്കിടെയുണ്ടാവുന്ന വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം എന്‍ഡോമെട്രിയോസിസ് പോപലുള്ള രോഗങ്ങളുടെ സാധാരണ ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് നിങ്ങളുടെ അണ്ഡാശയത്തെ ബാധിക്കുകയാണെങ്കില്‍ അത് അണ്ഡാശയ എന്‍ഡോമെട്രിയോസിസ് അല്ലെങ്കില്‍ ചോക്ലേറ്റ് സിസ്റ്റുകള്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. ഇത് കൂടാതെ വന്ധ്യത പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

എന്‍ഡോമെട്രിയോസിസിന്റെ 4 ഘട്ടങ്ങള്‍
എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥയില്‍ പ്രധാനമായും നാല് ഘട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഘട്ടം I-ല്‍, കുറഞ്ഞ എന്‍ഡോമെട്രിയോസിസ് ഉണ്ടാകും, എന്നാല്‍ ഈ സമയം വേദന അനുഭവപ്പെടില്ല. രണ്ടാം ഘട്ടത്തില്‍, രോഗം മൃദുവായ അവസ്ഥയില്‍ ആയിരിക്കും. അധികം പ്രതിസന്ധികള്‍ ഉണ്ടായിരിക്കില്ല. ചിലരില്‍ ടിഷ്യുകള്‍ രൂപപ്പെടുന്നു. സ്റ്റേജ് III അര്‍ത്ഥമാക്കുന്നത് അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന സിസ്റ്റുകളും ആര്‍ത്തവ ക്രമക്കേടുകളും വലിയ വലിപ്പത്തിലുള്ള ചോക്ലേറ്റ് സിസ്റ്റുകളും വേദനാജനകമായി മാറിയിരിക്കും. നാലാം ഘട്ടത്തില്‍, മൂത്രാശയവും കുടലും ഉള്‍പ്പെടുന്ന അനേകം സിസ്റ്റുകളും ഉണ്ടാവുന്നു.
ചികിത്സിക്കാത്ത അവസ്ഥയില്‍ ഉണ്ടാവുന്ന അപകടം

നിങ്ങളില്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ തിരിച്ചറിഞ്ഞിട്ടും ചികിത്സിക്കാത്ത അവസ്ഥയുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗര്‍ഭാശയത്തിന് പുറത്ത് എന്‍ഡോമെട്രിയല്‍ ടിഷ്യു വളരുന്നതിനാല്‍ ഒരാള്‍ക്ക് പെല്‍വിക് വേദന അതികഠിനമായി മാറുന്നു. ഇത് കൂടാതെ ആര്‍ത്തവ ദിനങ്ങള്‍ക്കിടയില്‍ രക്തസ്രാവം കൂടുതലാവുന്നു, ഇത് കൂടാതെ ആര്‍ത്തവ ദിനങ്ങളില്‍ മാറ്റം വരുകയും ആര്ത്തനരക്തസ്രാവം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്‍ഡോമെട്രിയോസിസ് വന്ധ്യത പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത് പലപ്പോഴും നമ്മുടെ ഗര്ഭപാളിക്ക് കേടു വരുത്തുകയും ബീജസങ്കലനത്തിന് ബുദ്ധിമുട്ട് നേരിടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഐവിഎഫ് ചെയ്യുന്നവരില്‍ പോലും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അണ്ഡാശയ ആരോഗ്യത്തെ ഇത് നശിപ്പിച്ചേക്കാം. ഇത് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
ചികിത്സിക്കാതെ ഇരിക്കുന്ന എന്‍ഡോമെട്രിയോസിസ് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുകയും ഇനി ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ മാസം തികയാതെയുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞ്, സിസേറിയന് പ്രസവം എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നു. കുടല്, മൂത്രസഞ്ചി, മലാശയം എന്നിവയ്ക്ക് സമീപമുള്ള എന്‍ഡോമെട്രിയല്‍ അഡീഷന്‍ അജിതേന്ദ്രിയത്വത്തിനും ഇടക്കിടെ മൂത്രമൊഴിക്കുന്നതിനും അല്ലെങ്കില്‍ മലമൂത്രവിസര്‍ജ്ജനത്തിനും കാരണമാകുന്നുണ്ട്. ഇത് കൂടാതെ ശരീരത്തില്‍ ഉടനീളം മലബന്ധം, വയറിളക്കം, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത് സ്ത്രീകളില്‍ വിഷാദം, ഉത്കണ്ഠ, വയറിളക്കം പോലുള്ള അവസ്ഥയും ഉണ്ടാക്കുന്നു. വിഷാദ രോഗം വരെ വിട്ടുമാറാതെ ഇരിക്കുന്ന അവസ്ഥയും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

രോഗത്തിന് ചികിത്സ
രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചികിത്സ നിര്‍ബന്ധമാണ്. നിങ്ങളില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ സ്ഥിരമായി നില്ക്കുന്നുണ്ടെങ്കില് ഡോക്ടറെ കാണുന്നതിനും കാര്യങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാന്‍ ലാപ്രോസ്കോപ്പി, എംആര്‍ഐ, അള്‍ട്രാസൗണ്ട് എന്നിവ പതിവായി ചെയ്യുന്നു. ഇത് രോഗത്തിന്റെ പഴക്കവും സാഹചര്യവും എല്ലാം മനസ്സിലാക്കിയാണ് കണക്കാക്കുന്നത്. ചിലരില്‍ ഫെര്‍ട്ടിലിറ്റി ചികിത്സയും പലപ്പോഴും ആവശ്യമായി വന്നേക്കാം. ചിലരില്‍ അണ്ഡാശയം നീക്കം ചെയ്യുന്ന അവസ്ഥയും ഉണ്ടാവുന്നു. അതുകൊണ്ട് ഒരിക്കലും ഇത്തരം കാര്യങ്ങളെ അവഗണിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

