Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
രാത്രിയില്‍ ഒരു പഴം കഴിക്കാറുണ്ടോ നിങ്ങള്‍? അറിയാം ഗുണവും ദോഷവും
പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ പഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും പലരും രാത്രിയില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പായി ഒരു പഴം കഴിക്കുന്നു. എന്നാല്‍ അത് ആരേ്ാഗ്യമാണോ അനാരോഗ്യമാണോ നല്‍കുന്നത് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് പഴം. എന്നാല്‍ പഴം കഴിക്കുന്നതിന്റെ ഗുണങ്ങളേക്കാള്‍ അവ നല്കുന്ന ദോഷങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.
നിരവധി ആരോഗ്യ ഗുണങ്ങളാണ് പഴം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലി എന്ന നിലക്കാണ് പലപ്പോഴും പഴം ഉപയോഗിക്കുന്നത്. പലരും പ്രഭാത ഭക്ഷണത്തിന് വരെ പഴം മാത്രം കഴിക്കുന്നവരുണ്ട്.
എന്നാല്‍ പഴം ഗുണങ്ങള്‍ എന്ന പോലെ തന്നെ ദോഷങ്ങളും ചിലര്‍ക്ക് നല്കുന്നു. പ്രത്യേകിച്ച് സ്ഥിരമായി രാത്രി പഴം കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം അത് ആരോഗ്യത്തിന് അത്ര നല്ല ഫലങ്ങളായിരിക്കുകയില്ല നല്‍കുന്നതും. ശരീരഭാരം നിയന്ത്രിക്കുന്നതുള്‍പ്പടെയുള്ള പല ഗുണങ്ങളും പഴം നല്‍കുന്നുണ്ട്. ഇത് മാത്രമല്ല ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച മാര്‍ഗ്ഗം കൂടിയാണ് വാഴപ്പഴം. ഇതില്‍ ധാരാളം നാരുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം തന്നെ ഉണ്ട്. മാത്രമല്ല ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ്. എന്നാല്‍ രാത്രിയില്‍ പഴം കഴിക്കുന്നത് ആരോഗ്യത്തിന് എന്തൊക്കെ മാറ്റങ്ങളാണ് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

രാത്രിയില്‍ വാഴപ്പഴത്തിന്റെ പാര്‍ശ്വഫലങ്ങള്‍
രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് ആയുര്‍വ്വേദം പറയുന്നത്. ഇത് പലപ്പോഴും കഫം ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. കൂടാതെ ദഹനത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. മെറ്റബോളിസം കുറയ്ക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. മാത്രമല്ല വയറിന്റെ അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാത്രിയില്‍ പഴം കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഇവയിലുള്ള പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത് പലപ്പോഴും ഉറക്കക്കുറവിനും ശ്വാസ സംബന്ധമായ തടസ്സങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട് തന്നെ രാത്രിയില്‍ സ്ഥിരമായി പഴം കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ിത് കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.
രാത്രിയില്‍ വാഴപ്പഴത്തിന്റെ ഗുണങ്ങള്‍
എന്നാല്‍ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ചില ഗുണങ്ങള്‍ കൂടി നല്കുന്നു. പലപ്പോഴും മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തെ നല്ല രീതിയില്‍ വിശ്രമിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിന് ഏറ്റവും മികച്ചതാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എപ്പോഴും വാഴപ്പഴം. ഇത് കൂടുതല്‍ സമയം ഉറങ്ങുന്നതിനും ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
വയറ് നിറഞ്ഞതായി തോന്നുന്നതിനും സഹായിക്കുന്നു എന്നതാണ് പഴത്തിന്റെ മറ്റൊരു ഗുണം. ഇതിലുള്ള ഫൈബര്‍ നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും പൂര്‍ണമായി പരിഹാരം കാണുന്നതിനും ആരോഗ്യാസ്വസ്ഥതകളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പേശിവേദന പോലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും മികച്ചതാണ് എപ്പോഴും രാത്രി പഴം കഴിക്കുന്നത്. ഇത് നിങ്ങളില്‍ കാല് കടച്ചിലിനും മറ്റും പരിഹാരം കാണുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications