Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
ഇരട്ടി നേട്ടം നല്‍കും ഉലുവ: പക്ഷേ അറിഞ്ഞുപയോഗിച്ചില്ലെങ്കില്‍ അപകടം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഉലുവ. പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് വറുത്ത് പൊടിച്ച് ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അമിതവണ്ണം എന്ന പ്രശ്നത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉലുവ.
എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഉലുവ നല്‍കുന്നുണ്ട്. ഇതിന്റെ ഉപയോഗം കൃത്യമാക്കിയില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ എന്തൊക്കെയാണ് ഉലുവ നിങ്ങളുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും എത്രത്തോളം കാരണമാകുന്നു എന്ന് നോക്കാം.

ദഹനത്തെ പിന്തുണയ്ക്കുന്നു
ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ഉലുവ. ഇത് നിങ്ങളുടെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം തന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഉലുവ പലപ്പോഴും നിങ്ങളുടെ വയറു വീര്‍ക്കല്‍, മലബന്ധം, മറ്റ് ദഹന അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു
പ്രമേഹ രോഗമുള്ളവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഉലുവ. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. അത് മാത്രമല്ല രക്തത്തിലെത്തുന്ന പഞ്ചസാരയുടെ ആഗിരണം മന്ദഗതിയില്‍ ആക്കുന്നു. ഇത് വഴി ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന പ്രമേഹത്തെ പ്രതിരോധിക്കാം.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മെറ്റബോളിസം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും മെറ്റബോളിസം കുറയ്ക്കുന്നതിനും സഹായിക്കുന്നു ഉലുവ പൊടി. ഇത് വഴി ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഉലുവ പൊടി നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കും. അത് മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും മികച്ചതാണ്. അത് കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഹൃദയത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും എന്നതില്‍ സംശയം വേണ്ട.
പാര്‍ശ്വഫലങ്ങള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില പ്രതിസന്ധികളും ഉലുവയില്‍ ഉണ്ട്. ഇത് പലപ്പോഴും അമിതമായി ഉപയോഗിക്കുന്നത് വഴി വയറിളക്കം, ഗ്യാസ്, അല്ലെങ്കില്‍ വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചിലരില്‍ അലര്‍ജി , തിണര്‍പ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല പലപ്പോഴും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയ്ക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
എപ്രകാരം ഉപയോഗിക്കാം
ഉലുവ ഉപയോഗിക്കേണ്ടത് എപ്രകാരം എന്ന് നമുക്ക് നോക്കാം. അതിനായി സൂപ്പുകളിലോ കറികളിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചേര്‍ക്കാവുന്നതാണ്. അത് മാത്രമസ്സ രാവിലെ ഡീടോക്സ് പാനീയത്തിനായി ചെറുചൂടുള്ള വെള്ളത്തിലോ ചായയിലോ കലര്‍ത്താവുന്നതാണ്. എന്നാല്‍ ഇതെല്ലാം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications