Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ടൈപ്പ് 1 ഡയബറ്റിസ്: പതുങ്ങിയിരിക്കും അപകട സാധ്യതകള്‍ തുടക്കത്തിലേ അറിയണം
പ്രമേഹം എന്നത് വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് തിരിച്ചറിയാന്‍ തന്നെ സമയം എടുക്കുന്നു എന്നതാണ് സത്യം. പല തരത്തിലാണ് പ്രമേഹമുള്ളത്. ടൈപ്പ് 1 മുതല്‍ ടൈപ്പ് 4 വരെയാണ് കാണപ്പെടുന്നത്. എന്നാല്‍ നമുക്ക് പലപ്പോഴും പരിചയം ടൈപ്പ് 1 ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയാണ്. ഇന്‍സുലിന്‍ കുറവായാല്‍ പലപ്പോഴും ഗ്ലൂക്കോസിന്റെ ആഗിരണത്തിലും കുറവ് സംഭവിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് മൂത്രത്തിലേക്കും വ്യാപിക്കുന്നു. ഇതിനെയാണ് പ്രമേഹമായി പിന്നീട് വിലയിരുത്തപ്പെടുന്നത്.
ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് പ്രമേഹത്തിന്റെ സ്ഥാനം. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പലര്‍ക്കും അറിയാത്തത്. വളരെയധികം ആരോഗ്യകരമായ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് ടൈപ്പ് 1 പ്രമേഹം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ അവസ്ഥയുണ്ടാവുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ലേഖനം നിങ്ങളെ സഹായിക്കുന്നു.

എന്താണ് ടൈപ്പ് 1 ഡയബറ്റിസ്
കുട്ടികളേയും ചെറുപ്പക്കാരേയും ആണ് പലപ്പോഴും ടൈപ്പ് 1 പ്രമേഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ബീറ്റാകോശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുകയും ശരീരത്തിലേക്ക് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 ഡയബറ്റിസ് എന്ന് പറയുന്നത്. ഇവര്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്തൊക്കെയാണ് ഇതിന്റെ അപകട ഘടകങ്ങള്‍ എന്ന് നമുക്ക് നോക്കാം.
കുടുംബ ചരിത്രം
പാരമ്പര്യമായി ഈ അസുഖം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ഫലമായി പലപ്പോഴും മാതാപിതാക്കള്‍ക്കോ അല്ലെങ്കില്‍ സഹോദരങ്ങള്‍ക്കോ അതുമല്ലെങ്കില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് കുട്ടികള്‍ക്കും അല്ലെങ്കില്‍ അടുത്ത തലമുറയിലേക്കും പകരുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടാവുന്നതിനുള്ള അപകട സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

പ്രായം
പ്രമേഹത്തെ നിയന്ത്രിക്കുന്നത് എപ്പോഴും അനിവാര്യമായ ഒന്നാണ്. എന്നാല്‍ സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലും കൗമാരക്കാരിലും ഉണ്ടാവുന്ന ടൈപ്പ് 1 പ്രമേഹത്തെ എപ്രകാരം നിയന്ത്രിക്കണം എന്നത് പലര്‍ക്കും സംശയമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇത് ഏത് പ്രായത്തിലും ഉണ്ടാവാമെങ്കിലും കൂടുതല്‍ സാധ്യത മുകളില്‍ പറഞ്ഞവര്‍ക്കാണ്. അതുകൊണ്ട് തന്നെ പ്രായത്തെ അല്പം ശ്രദ്ധിക്കണം.
സ്വയം രോഗപ്രതിരോധ അവസ്ഥകള്‍
സ്വയം രോഗപ്രതിരോധം ചില പ്രത്യേക ജനിതക മുന്‍കരുതലുകള്‍ മൂലം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതല്ലെങ്കില്‍ പലപ്പോഴും വൈറല്‍ അണുബാധകളെ തുടര്‍ന്ന് സ്വയം രോഗപ്രതിരോധ പ്രശ്നങ്ങള്‍ ഉണ്ടാവാം. സന്ധിവാതം, തൈറോയ്ഡ് പോലുള്ള അവസ്ഥകളുള്ള ആളുകള്‍ക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥ മുന്നില്‍ കണ്ട് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്.

പശുവിന് പാല് ഉപയോഗിക്കുന്നത്
പാല് എന്നത് സമീകൃതാഹാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പശുവിന് പാലിന്റെ ഉപയോഗം ചെറുപ്പത്തില്‍ വളരെയധികം കൂടുതലുള്ള കുട്ടികളില്‍ പലപ്പോഴും ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. അതായത് ഇത്തരം രോഗാവസ്ഥക്ക് സാധ്യതയുള്ളവരുടെ കാര്യമാണ് പറയുന്നത്. കാരണം പശുവിന് പാലിലെ സങ്കീര്‍ണ്ണമായ പ്രോട്ടീനുകള്‍ ജനിതകപരമായി രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കേണ്ടത്
രോഗാവസ്ഥയെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. അത് തന്നെയാണ് നിര്‍ണായക ഘട്ടവും. ഇത് കുട്ടികളെ പെട്ടെന്ന് പിടികൂടുന്നതിനാല്‍ അതിനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കണം. പെട്ടെന്നുള്ള ശരീരഭാരം കുറയല്‍, ദാഹക്കൂടുതല്‍, ഇടക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ പെട്ടെന്നുള്ള മാറ്റങ്ങള്‍ കുട്ടികളില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇതിലൂടെ കുഞ്ഞിന് വേണ്ട ചികിത്സ കൃത്യമായി നല്‍കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, അത് അപകടാവസ്ഥയുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

