വേനല്‍ക്കാലത്ത് ഡ്രൈഫ്രൂട്‌സ് കഴിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കണം: പിന്നിലെ അപകടം

ആരോഗ്യത്തിന് ഡ്രൈഫ്ര്ടൂസ് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഓരോ കാലാവസ്ഥയിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് നല്‍കുന്നത്. പക്ഷേ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ചില ഡ്രൈഫ്രൂട്‌സ് നമ്മുടെ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടം എന്ന് പറയുന്നത് നിസ്സാരമല്ല. എന്നാല്‍ ഡ്രൈഫ്രൂട്‌സ് കഴിക്കേണ്ടത് പോലെ കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് വേനലില്‍ നല്‍കുന്ന ആരോഗ്യം അല്‍പം അത്ഭുതപ്പെടുത്തുന്നു. ശരീരത്തിന് കൂടുതല്‍ ചൂട് നല്‍കുന്നതിനാല്‍ പലരും വേനലില്‍ ഇത്തരം പഴങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.

dryfruits

തണുപ്പ് കാലത്ത് ശരീരത്തിന് ചൂട് പകരുന്നതിന് വേണ്ടിയാണ് പലരും ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത്. മാത്രമല്ല അതിന്റെ ആരോഗ്യ ഗുണങ്ങളും വളരെയധികം കൂടുതലാണ്. എന്നാല്‍ ചൂടുകാലത്ത് ഇത്തരം ഡ്രൈഫ്രൂട്‌സ് നമ്മുടെ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്നതും കണക്കിലെടുക്കേണ്ടതാണ്. ഇത് പലപ്പോഴും മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ ചൂട് വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ഡ്രൈഫ്രൂട്‌സും വേനലും

dryfruits

വേനല്‍ ഓരോ ദിവസം ചെല്ലുന്തോറും കടുത്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തില്‍ ചൂട് കൂട്ടുന്നതിന് വേണ്ടി ഇവ കഴിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും എപ്രകാരം ബാധിക്കുന്നു എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. വേനലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പലരും വേനല്‍ക്കാലത്ത് ഡ്രൈഫ്രൂട്‌സ് ഒഴിവാക്കുന്നത്. നല്ല കൊഴുപ്പ്, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ നിങ്ങള്‍ക്ക് ആരോഗ്യം നല്‍കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ വേനല്‍ക്കാലത്ത് ആരോഗ്യത്തിനായി ഇത്തരം ഡ്രൈഫ്രൂട്‌സ് എപ്രകാരം കഴിക്കണം എന്ന് നോക്കാം.

പിത്തമുള്ളവര്‍ ശ്രദ്ധിക്കണം

dryfruits

നിങ്ങള്‍ക്ക് പിത്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഒരിക്കലും ഡ്രൈഫ്രൂട്‌സ് കഴിക്കരുത്. ഇത് കൂടുതല്‍ അപകടമുണ്ടാക്കുന്നു. പലപ്പോഴും വാള്‍നട്ട്, ബദാം പോലുള്ളവ നമ്മുടെ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നാം ഇവ കഴിക്കുമ്പോള്‍ അത് പിത്തദോഷം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇവ കഴിക്കുന്നത് നിര്ത്തണം എന്നല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മറ്റ് ചില രീതിയില്‍ ഇവ കഴിക്കാവുന്നതാണ്. അതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

എന്തുകൊണ്ട് കഴിക്കണം?

dryfruits

വേനലിലും തണുപ്പിലും ഡ്രൈഫ്രൂട്‌സ് എന്തുകൊണ്ട് കഴിക്കണം എന്നുള്ളത് ശ്രദ്ധേയമാണ്. കാരണം വേനല്‍ക്കാലത്ത് നാം ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ സ്വാഭാവികമായും ഇവ കഴിക്കുന്നത് നിര്‍ത്തണം എന്നതല്ല ഇതിന്റെ അര്‍ത്ഥം. അതിന് കാരണ ംപറയുന്നത് ഇവയില്‍ ഉയര്‍ന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ്. ദിവസവും അഞ്ച് ബദാം കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്നത് തന്നെയാണ് ശ്രദ്ധേയം. പക്ഷേ കഴിക്കുമ്പോള്‍ നാം അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വാള്‍നട്ട്

dryfruits

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് വാള്‍നട്ട്. ഇത് നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ്, കാല്‍സ്യം, കോപ്പര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.എന്നാല്‍ വേനല്‍ക്കാലത്ത് കഴിക്കുമ്പോള്‍ അല്‍പം മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. അതിന് വേണ്ടി വാള്‍നട്ട് എടുത്ത് രാത്രി മുഴുവന്‍ കുതിര്‍ത്തതിനുശേഷം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇപ്രകാരം കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും വേനലില്‍ ശരീരത്തിന് ഉണ്ടാവുകയില്ല.

അത്തിപ്പഴം

dryfruits

അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. അത്രയേറെ ഗുണം നല്‍കുന്നതാണ് ഇത്. എന്നാല്‍ വേനലില്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. ഇത് ശൈത്യകാലത്ത് മാത്രം കഴിക്കാവുന്ന ഒന്നായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ കഴിക്കുമ്പോള്‍ നിങ്ങള്‍ അമിത അളവില്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദിവസവും ഒരു അത്തിപ്പഴം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. എന്ന് മാത്രമല്ല എല്ലാ അവശ്യ പോഷകങ്ങളും അത്തിപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

ബദാം

dryfruits

ഡ്രൈഫ്രൂട്‌സില്‍ ഏറ്റവും കൂടുതല് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബദാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ചൂട് ഒഴിവാക്കുന്നതിന് വേണ്ടി ദിവസവും ബദാം ശീലമാക്കാം. ഇത് കുതിര്‍ക്കാതെ കഴിക്കുന്നതാണ് പലപ്പോഴും ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നത്. ഇത് പൈല്‍സ് പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ബദാം കഴിക്കുമ്പോള്‍ ഇത് തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ തൊലി കളഞ്ഞോ അല്ലാതേയോ കഴിക്കാവുന്നതാണ്. ദിവസവും കഴിക്കുന്ന ബദാമിന്റെ എണ്ണം 4-5 -ല്‍ കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ഉണക്കമുന്തിരി

dryfruits

പലര്‍ക്കും വളരെയധികം ഇഷ്ടമുള്ളതാണ് ഉണക്കമുന്തിരി.. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉണക്കമുന്തിരി സഹായിക്കുന്നു. ഉണക്കമുന്തിരി ശരീരത്തിന് വളരെ ആരോഗ്യകരമാണ് എന്നതില്‍ സംശയം വേണ്ട. ഇത് ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി മറ്റ് പലഅസ്വസ്ഥതകളിലേക്കും നിങ്ങള്‍ എത്തുന്നു. എന്നാല്‍ ചൂട് കുറക്കാനും ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ നഷ്ടപ്പെടാതെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഉണക്കമുന്തിരി രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion