Latest Updates
-
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ
മലത്തിന്റെ കൂടെ രക്തമോ? അറിയേണ്ടതും കഴിക്കേണ്ടതും
ദഹനം കൃത്യമായി നടന്നില്ലെങ്കിൽ മലബന്ധ പ്രശ്നങ്ങൾ രൂപപ്പെടുന്നത് സർവ്വ സാധാരണമാണ്. പ്രത്യേകിച്ച് ടോയ്ലെറ്റിൽ പോയിരുന്നാലും കഷ്ടപ്പെട്ട്, ബലം കൊടുത്ത് മലം പുറത്തു കളയേണ്ട അവസ്ഥ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഉണ്ടാകുന്നു.

ഇത്തരത്തിൽ മലബന്ധ പ്രശ്നങ്ങൾ നേരിടുന്നവരിൽ, മലത്തിന്റ കൂടെ ചിലപ്പോൾ രക്തവും പോകാറുണ്ട്. അവ എന്തുകൊണ്ടാണെന്നും, ഇത് ഒഴിവാക്കാൻ ആഹാര കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്നും നോക്കാം.
മലബന്ധ പ്രശ്നം
നല്ലപോലെ നാരുകൾ അടങ്ങിയ ആഹാരം കഴിക്കാത്തതുമൂലവും, ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നതും പലപ്പോഴും മലബന്ധപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടാതെ, ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ എന്നിവ പതിവായി കഴിക്കുന്നവരിലും മലബന്ധ പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇത്തരത്തിൽ പതിവായി മലബന്ധ പ്രശ്നം ഉള്ളവരിൽ മൂലക്കുരു, ഫിഷർ, പെപ്റ്റിക് അൾസർ എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം രോഗം ഉള്ളവരിൽ മലത്തിന്റെ കൂടെ രക്തവും കാണപ്പെടുന്നു. ചിലരിൽ മലം പോകുമ്പോൾ ഉള്ളിൽ മുറിവ് ഉണ്ടാകുന്നതുമൂലവും രക്തം കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നം നേരിടുന്നവർ പ്രധാനമായും കഴിക്കേണ്ട ആഹാരങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
പഴങ്ങൾ
നല്ലപോലെ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ നാരുകൾ എത്താൻ സഹായിക്കും. ഇത് ദഹനം കൃത്യമായി നടക്കാനും, അസിഡിറ്റി, മലബന്ധം എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. അതിനാൽ, ആഹാരം കഴിക്കുന്നതിന് മുൻപ്, രാത്രി എന്നീ സമയങ്ങളിൽ പഴങ്ങൾ കഴിക്കാവുന്നതാണ്.
പച്ചക്കറികൾ
നാരുകളടങ്ങിയ പച്ചക്കറികൾ, ഇലകൾ എന്നിവ ആഹാരത്തിൽ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത് വയർ ക്ലീൻ ചെയ്യാൻ സഹായിക്കും. ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. വയറ്റിൽ നിന്നും മലം കൃത്യമായി പോകുന്നതിനും സഹായിക്കും.
വെള്ളം കുടിക്കാം
പലരും ആവശ്യത്തന് വെള്ളം കുടിക്കാറില്ല. ഇത് , ശരീരത്തിലെ മോയ്സ്ച്വർ കണ്ടന്റ് കുറയ്ക്കും. ഇത് മലബന്ധത്തിലേ്ക്കും, മലം പോകുമ്പോൾ, ചർമ്മത്തിൽ ഉരഞ്ഞ് രക്തം പോകുന്നതിനും കാരണമാണ്. അതിനാൽ, അത്യാവശ്യത്തിന് വെള്ളം എല്ലായ്പ്പോഴും കുടിക്കാൻ ശ്രദ്ധിക്കുക.
കഴിക്കാൻ പാടില്ലാത്തത്
അമിതമായി എരിവുള്ളത്, എണ്ണമയം നിറഞ്ഞത്, പൊരിച്ചത്, കൊഴുപ്പടങ്ങിയതുമായ ആഹാരങ്ങൾ പതിവാക്കിയാൽ അവ ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കും. അസിഡിറ്റി ഉണ്ടാക്കും. ഇത് വയറ്റിൽ നിന്നും കൃത്യമായി പോകുന്നത് തടയും. അതിനാൽ, ഇത്തരം ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ, മധുരം അടങ്ങിയതും, കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക. അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞെത്തുന്ന ആഹാരങ്ങൾ, പ്രത്യേകിച്ച് കേക്ക്, ബ്രെഡ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
കാപ്പി
ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ഇവരും സൂക്ഷിക്കണം. കാരണം, കാപ്പി അമിതമായി കുടിച്ചാൽ നിർജലീകരണത്തിന് കാരണമാകുന്നു. ഇത് മലബന്ധത്തിലേയ്ക്ക് നയിക്കുന്ന മറ്റൊരു കാരണമാണ്. അതിനാൽ, കാപ്പിയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് പാൽ ചേർത്തിട്ടുള്ള കാപ്പി ഒഴിവാക്കാം. ചിലർക്ക് ലാക്ടോസ് ഇൻടോളറൻസ് ഉണ്ടായിരിക്കും. ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാണ്.
ശ്രദ്ധിക്കുക
മലത്തിന്റെ കൂടെ രക്തം കണ്ടാൽ, അത് മൂലക്കുരു, ഫിഷർ എന്നിവ മൂലമാണ് എന്ന് ഉറപ്പുവരുത്താൻ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. ചിലപ്പോൾ മറ്റുചില അസുഖങ്ങൾ മൂലവും മലത്തിന്റെ കൂടെ രക്തം കാണാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
