Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗ്രീന്‍ ടീയില്‍ ഇനിയൊരല്പം കറുവപ്പട്ട ചേര്‍ക്കൂ, കാറ്റഴിച്ച പോലെ തടി കുറയും ഒപ്പം ആരോഗ്യവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ഭക്ഷണം. കാരണം നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് പലരും ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന അല്ലെങ്കില്‍ ഡയറ്റിന്റെ ഭാഗമാക്കുന്നതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇന്നാകട്ടെ പലരും ഗ്രീന്‍ ടീ എന്നത് പതിവ് ശീലങ്ങളില്‍ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ അത് ശരീരത്തില്‍ എത്രത്തോളം ഗുണം നല്കുന്നുണ്ടെന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിവില്ല. ശരീരത്തിലെ ടോക്സിന് ഉള്‍പ്പടെയുള്ളവയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ ശീലമാക്കാവുന്നതാണ്.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ഗുണങ്ങളും ഗ്രീന്‍ ടീ നല്കുന്നു. ഇത് രോഗസാധ്യതയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധത്തിനും സഹായിക്കും. എന്നാല്‍ ഇനി ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ അതില്‍ അല്പം കറുവപ്പട്ട കൂടി ചേര്‍ത്ത് കുടിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കം. കൂടുതല്‍ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

കൊളസ്ട്രോള്‍ പരിഹാരം
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍. അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്കും അപകടകരമായ അവസ്ഥയിലേക്കും എത്തിക്കുന്നു. പലപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങളുടെ താക്കോലാണ് കൊളസ്ട്രോള്‍. എന്നാല്‍ ഗ്രീന്‍ ടിയില്‍ അല്പം കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് വഴി അത് നിങ്ങളുടെ ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോള്‍ എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും.

പ്രമേഹത്തെ പ്രതിരോധിക്കും
കൊളസ്ട്രോളിനൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ ഉപരി നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ് പ്രമേഹവും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഗ്രീന്‍ ടീയില്‍ അല്പം കറുവപ്പട്ട ചേര്‍ക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും ഗുണങ്ങള്‍ നല്കുന്നു. ഇത് രണ്ടും ഒരുമിക്കുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നു. നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും മികച്ചതാണ് കറുവപ്പട്ടയും ഗ്രീന്‍ ടീയും. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വളരെ പെട്ടെന്നാണ് ഇത് വഴി നമുക്ക് ശരീരഭാരം കുറയ്ക്കുന്നതിന് സാധിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു കാര്യം തന്നെയാണ് ഗ്രീന്‍ ടീ.
നീര്‍വീക്കവും വേദനയും കുറയ്ക്കും
ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെ കറുവപ്പട്ടയിലും ധാരാളമുണ്ട്. ഈ പാനീയം കുടിക്കുന്നത് വഴി ശരീരത്തിലെ നീര് വീക്കത്തിനും വേദനക്കും അസ്വസ്ഥതകളും പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്നു. അത് മാത്രമല്ല മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ. അത് മാത്രമല്ല ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുള്ള സാധ്യതയും ഇത് വഴി കുറയ്ക്കുന്നതിന് സാധിക്കുന്നു.
എപ്രകാരം തയ്യാറാക്കാം
ഗ്രീന്‍ ടീയില്‍ എപ്രകാരം കറുവപ്പട്ട ചേര്‍ത്ത് തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഗ്രീന്‍ ടീ തയ്യാറാക്കിയ ശേഷം അല്പം കറുവപ്പട്ട പൊടിച്ചത് ചേര്‍ക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അല്പം തേനും ഇതിലേക്ക് ചേര്‍ക്കാം. ഇത് രണ്ടും ചേര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് തടി കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. ദിവസവും 3-4 തവണ വരെ കറുവപ്പട്ട ചേര്‍ത്ത ഗ്രീന്‍ ടീ കുടിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
