Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒരു മാസം കൊണ്ട് കുറച്ചത് 8 കിലോ; കോട്ടയംകാരി പേള്‍ പറയുന്നൂ, വണ്ണം കുറയ്ക്കണോ? ശ്രദ്ധിക്കേണ്ടത് ഇവ
വണ്ണം കുറയ്ക്കുക എന്നത് പലര്‍ക്കും ഒരു ബാലികേറാ മലയാണ്. എന്നാല്‍, ഇവര്‍ക്കിടയില്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കി എടുക്കുന്ന നിരവധി ആളുകളും ഉണ്ട്. അത്തരത്തില്‍ ഒരു വ്യക്തിയാണ് പേള്‍ തെരേസ ജോസും. ഒരു ഫോട്ടോയാണ് പേളിന്റെ ജീവിതം മാറ്റിയത്. വണ്ണം കുറയ്ക്കണം എന്ന ദൃഢനിശ്ചയം എടുക്കുന്നതും ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ്. ഫോട്ടോ കണ്ട പലരും പറഞ്ഞു പേള്‍ നീ വണ്ണം കുറയ്ക്കണം. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന്. അങ്ങനെ പേള്‍ 1 മാസം കൃത്യമായി ഡയറ്റെടുത്തു. ഫലം ഞെട്ടിച്ചു! കുറഞ്ഞത് 8 കിലോ! കഥ ഇങ്ങനെ...

ആ ഫോട്ടോയ്ക്കു പിന്നില്‍
ഒരു മലയാള ചാനലിലെ ജനപ്രിയ പ്രോഗ്രാമിന്റെ ഡെയ്ലി പ്രൊഡ്യൂസറായി പേള്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം സെറ്റിലേയ്ക്ക് ജനപ്രിയനായകന് ദിലീപ് പുതിയ സിനിമയുടെ പ്രോമോഷനായി എത്തുകയാണ്. അന്ന് സെറ്റിലുണ്ടായിരുന്ന എല്ലാവരും ദിലീപിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു. പേളും എടുത്തു ഒരു ഫോട്ടോ! താരത്തിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത സന്തോഷത്തില്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം കുറച്ച് ആള്ക്കാര് കണ്ടതോടെ പേള്ന് ലഭിച്ചത് ഒരേ മറുപടിയായിരുന്നു. വണ്ണം കുറയ്ക്കണം! ഫോട്ടോ കണ്ട സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും പറഞ്ഞു മുഖമെല്ലാം ചീര്‍ത്തിരിക്കുന്നു. പണ്ടത്തെ ഭംഗി കുറഞ്ഞു. ഇങ്ങനെ പലരില്‍ നിന്നുമായി അഭിപ്രായങ്ങള്‍ വന്നതോടെ പേള്‍ തീരുമാനിച്ചും. എന്നാല്‍ വണ്ണം കുറച്ചിട്ടു തന്നെ കാര്യം
ആദ്യ ഘട്ടം
വണ്ണം കുറയ്ക്കാന്‍ ആദ്യം ഒരു ഡയറ്റീഷ്യനെ കണ്ടെത്തി, അവരുടെ നിര്‍ദ്ദേശപ്രകാരം ആഹാരത്തില്‍ മാറ്റങ്ങള്‍ വരുത്തി. തലേദിവസം രാത്രിയില്‍ ഫാറ്റ് ഫ്രീ മില്‍ക്കില്‍ കുറച്ച് ഓട്സും ചിയ സീഡ്സുംമിക്സ് ചെയ്ത് വെയ്ക്കും. ഇതാണ് മിക്കപ്പോഴും രാവിലെ കഴിക്കുന്ന ആഹാരം. ഇടയ്ക്ക് ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തും. സെറ്റിലായിരുന്നതിനാല് പലപ്പോഴും ആഗ്രഹിച്ച രീതിയില്‍ ആഹാരങ്ങള്‍ ലഭിക്കാത്തതും ഒരു ബുദ്ധിമുട്ടായിരുന്നു. ഉച്ചയ്ക്ക് ഗ്രില്‍ ചെയ്ക ചിക്കനാണ് കഴിച്ചിരുന്നത്. രാത്രിയില്‍ ചെറിയ രീതിയില്‍ ഫ്രൂട്സ് അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ ഏതെങ്കിലും ആഹാരങ്ങള്‍ കഴിക്കും.
വ്യായാമം
ഡയറ്റിന്റെ കൂടെ തന്നെ, കൃത്യമായി വ്യായാമവും ചെയ്യുമായിരുന്നു. ഇതിനായി ഒരു ട്രെയ്നറുടെ സഹായം തേടി. ഓണ്‍ലൈന്‍ വഴി അവര്‍ അയച്ചു തരുന്ന വ്യായാമം ചെയ്യും. ആദ്യം പാട്ടുകേട്ടാണ് വ്യായാമം ചെയ്യാന്‍ ആരംഭിച്ചത്. പിന്നീട് ഇതില്‍ രസം ലഭിച്ചു തുടങ്ങി. പിന്നെ പതിവായി മടികൂടാതെ വ്യായാമം ചെയ്യാന്‍ ആരംഭിച്ചു. അതുപോലെ, എന്നും പതിവായി നടക്കാന്‍ പോകും. തുടര്‍ച്ചയായി ഒരുമാസത്തോളം ഈ ചിട്ടകള്‍ മുടങ്ങാതെ പിന്തുടര്ന്നു.
സന്തോഷം നല്കിയ കാര്യങ്ങള്‍
വ്യായാമം ചെയ്ത് തുടങ്ങിയതോടെ മാനസികമായും കുറച്ച് മാറ്റം വന്നതുപോലെ തോന്നി. സന്തോഷം വര്‍ദ്ധിച്ചു. ചര്‍മ്മം ക്ലിയറാകാന് തുടങ്ങി. പാകാമാകാതിരുന്ന വസ്ത്രങ്ങളെല്ലാം പാകമാകാന്‍ തുടങ്ങി. സ്ട്രെസ്സ് കുറഞ്ഞു. അമിതമായി ആത്മവിശ്വാസം വര്ദ്ധിച്ചതുപോലെയും അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട്
ചിട്ടയായ ആഹാരരീതികള്‍ പിന്തുടരാന് ശ്രദ്ധിക്കുക. കൊഴുപ്പ് കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുക. ചോറ് കഴിക്കാണെങ്കില്‍ പോലും കുറഞ്ഞ അളവില്‍ കൊതി മാറാന്‍ മാത്രമായി കഴിക്കുക. ഡയറ്റിന്റെ കൂടെ ചെറിയ രീതിയില്‍ വ്യായാമവും ചെയ്താല്‍ നിങ്ങള്‍ക്കും വളരെ കുറഞ്ഞ സമത്തിനുള്ളില്‍ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
