Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുന്‍നിര നായികമാരില്‍ ഫിറ്റ്നസ്സ് ഫ്രീക്കാണ് രശ്മിക മന്ദാന; രശ്മികയെ സുന്ദരിയാക്കുന്നത് ഈ ശീലങ്ങള്‍
Rashmika Mandanna: ഏപ്രില്‍ 5-ാം തീയ്യതി രശ്മിക മന്ദാനയുടെ 29-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യം വര്‍ദ്ധിച്ചുവരുന്ന ഒരു നായിക കൂടിയാണ് രശ്മിക മന്ദാന. അനവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച രശ്മികയുടെ സൗന്ദര്യവും ബോഡി ഫിറ്റ്നസ്സും ആരെയും മയക്കുന്നതാണ്.


ഇന്നത്തെ യുവനിര നായികമാരില്‍ ഏറ്റവുമധികം ബോഡി ഫിറ്റ്നസ്സ് കാത്ത് പരിപാലിക്കുന്ന നായിക കൂടിയാണ് രശ്മിക മന്ദാന. കൂടാതെ, താരത്തിന്റെ ചര്‍മ്മവും ക്ലിയറും, യുവത്വം തുളുമ്പുന്നതുമാണ്. രശ്മിക മന്ദാനയുടെ ഫിറ്റ്നസ്സ് രഹസ്യം എന്താണെന്ന് നോക്കാം.
ധാരാളം വെള്ളം കുടിക്കും
രാവിലെ നമ്മള് വയറ്റിലേയ്ക്ക് എന്ത് നല്കുന്നു എന്നത് ചര്‍മ്മത്തിന്റെ ആാരോഗ്യത്തിനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും അനിവാര്യമാണ്. രശ്മിക മന്ദാനയുടെ അഭിപ്രായത്തില്‍ താരം, രാവിലെ തന്നെ ഒരു ലിറ്റര്‍ വെള്ളം കുടിക്കുന്നതാണ്. കൂടാതെ, ഡയറ്റീഷന്‍ നല്കിയ ആപ്പിള്‍ ഡൈസര് വിനഗറും രാവിലെ നിശ്ചിത അളവില്‍ കഴിക്കുമെന്ന് താരം പറയുന്നു. ഇതിനുശേഷം വ്യായാമം ചെയ്യും. വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ മുട്ട കഴിക്കുന്ന ശീലവും താരത്തിനുണ്ട്. പൊതുവില്‍ പച്ചക്കറികള്‍ മാത്രമാണ് ആഹാരത്തില്‍ ചേര്‍ക്കുന്നത് എങ്കിലും മുട്ട മാത്രം നോണ്‍വെജായി ഡയറ്റിന്റെ ഭാഗമാക്കാറുണ്ട്.
ആഹാരശീലങ്ങള്‍
സാധാരണ സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമായി ആഹാരരീതി പിന്തുടരുന്ന വ്യക്തിയാണ് രശ്മിക മന്ദാന. രാവിലെ അവക്കാഡോ ടോസ്റ്റ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രശ്മിക മന്ദാന. അതുപോലെ, ഉച്ചയ്ക്ക് സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് താരം. എന്നാല്‍, ഡയറ്റിന്റെ ഭാഗമായി ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കുമെന്നും, പകരം എല്ലാ പച്ചക്കറികളും മിക്സ് ചെയ്ത് നല്ലൊരു ആഹാരം ഉച്ചയ്ക്ക് കഴിക്കുമെന്നും താരം പറയുന്നു. ചോറ് കഴിക്കുന്ന ശീലം കുറവാണെന്നും പറയുന്നു. രാത്രിയില്‍ വളരെ ലൈറ്റായി മാത്രം ആഹാരം കഴിക്കാന്‍ താല്പര്യപ്പെടുന്ന വ്യക്തികൂടിയാണ് രശ്മിക മന്ദാന. ചില പച്ചക്കറികള്‍ അലര്‍ജി ആണെന്നും. അതിനാല്‍ തക്കാളി, ഉരുളക്കിഴങ്ങ്, കാപ്സിക്കം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താറില്ലെന്നും പറയുന്നു. ഇവ കൂടാതെ, മധുരക്കിഴങ്ങ് ആഹാരത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് രശ്മിക മന്ദാന. അതുപോലെ പതിവായി വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തികൂടിയാണ് രശ്മിക മന്ദാന. വൈകീട്ട് വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തി കൂടിയാണ് താരം.
ചര്‍മ്മ സംരക്ഷണം
വളരെ ലളിതമായ രീതികള്‍ മാത്രമാണ് ചര്‍മ്മ സംരക്ഷണത്തിനായി താരം പിന്തുടരുന്നത്. എന്നും രാവിലെ മുഖം നല്ലതുപോലെ കഴുകും. മോയ്സ്ച്വറൈസര്‍ പുരട്ടും. അതുപോലെ, പുറത്ത് ഇറങ്ങുന്നതിന് മുന്‍പേ സണ്‍സ്ക്രീന്‍ പുരട്ടാനും താരം മറക്കാറില്ല.
താരത്തിന്റെ ജീവിതശൈലിയുടെ ഗുണങ്ങള്‍
പച്ചക്കറി ധാരാളം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പച്ചക്കറി വളരെ നല്ലതാണ്. തിളക്കം നല്‍കാനും, ചര്‍മ്മത്തിന് യുവത്വം നല്‍കാനും പച്ചക്കറി കഴിക്കുന്നതിലൂടെ സാധിക്കും. അതുപോലെ, പതിവായി വ്യായാമം ചെയ്യുന്നത് ശരീരം ഫിറ്റാക്കി നിലനിര്‍ത്താനും താരത്തെ സഹായിക്കുന്നു. ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിനായി മുട്ടയും ഡയറ്റിന്റെ ഭാഗമാക്കാന്‍ താരം മറക്കാറില്ല. ഈ ശീലങ്ങള്‍ നമ്മുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് പിന്തുടര്ന്നാല് നല്ലൊരു ചര്‍മ്മവും ശരീരവും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
