Latest Updates
-
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും!
ആറാട്ടണ്ണന്മാരുടെ സൈക്കോളജി: കോമാളിത്തരം കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ ശ്രമിക്കുന്നത് ഒരു പ്രശ്നമാണോ?
സോഷ്യല്‍മീഡിയയിലെ ആറാട്ട് അണ്ണനെ ചിലര്‍ക്കെങ്കിലും പരിചയമുണ്ടാകും. സിനിമ റിവ്യൂ എന്ന പേരില്‍ ഒരു ചിന്തയുമില്ലാതെ വായില്‍ വന്നതെല്ലാം വിളിച്ചുപറഞ്ഞ്, കോപ്രായങ്ങളിലൂടെയും കോമാളിത്തരത്തിലൂടെയും സോഷ്യല്‍ മീഡിയയിലെ താരമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കക്ഷി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ 2 സിനിമ ഇറങ്ങിയപ്പോള്‍ വരെ ദിനംപ്രതിയെന്ന കണക്കില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ആറാട്ട് അണ്ണന്മാരുടെ താരോദയം ഉണ്ടാകാറുണ്ട്. ഇവര്‍ ശരിക്ക് ഇങ്ങനെയാണോ, അതോ ഇങ്ങനെ അഭിനയിക്കുകയാണോ എന്ന് ഇവരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചുപോകും. ശരിക്കും എന്താണ് ഇവരുടെ പ്രശ്നം. ഇത് ഇതൊരു രോഗമാണോ, മാനസിക പ്രശ്നമാണോ.

അറ്റെന്‍ഷന്‍ സീക്കിംഗ് ബിഹേവിയര്‍
സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രകടനം നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ അറ്റെന്‍ഷന്‍ സീക്കിംഗ് ബിഹേവിയര്‍ അഥവാ 'ശ്രദ്ധ നേടാനുള്ള പെരുമാറ്റം' എന്ന ഒരു തരം പേഴ്സണാലിറ്റി ഡിസോഡര്‍ ഉള്ള ആളുകളാണെന്ന് സൈക്കോളജിസ്റ്റ് ഡോ. സിന്ധു അജിത്കുമാര്‍ പറയുന്നു. പറയുന്ന കാര്യത്തിലെ ശരിതെറ്റുകളേക്കാളും അനൗചിത്യത്തേക്കാളും ഇവര്‍ കാര്യമാക്കുന്നത് ആളുകളുടെ ശ്രദ്ധ നേടാനുള്ള ശ്രമങ്ങള്‍ക്കാണ്.
കുട്ടികളിലും മുതിര്‍ന്നവരിലും അറ്റന്ഷന് സീക്കിംഗ് ബിഹേവിയര്‍ പ്രകടമാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ശ്രദ്ധ നേടാന്‍ ഇത്തരത്തിലുള്ള കോമാളിത്തരങ്ങള്‍ കാണിക്കുന്ന ആളുകളുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍മീഡിയയുടെ അതിപ്രസരം ഉള്ള ഇന്നത്തെ കാലത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള പ്ലാറ്റ്ഫോം ആയി ആളുകള്‍ അതിനെ കാണുന്നു. ഇവരുടെ ഈ സ്വഭാവം യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരില്‍ അരോചകത്വമോ അപ്രീതിയോ ആണ് ഉണ്ടാക്കുന്നത്.
സൈക്കോളജി
അറ്റെന്‍ഷന്‍ സീക്കിംഗ് ബിഹേവിയറിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഈ സ്വഭാവമുള്ള ഓരോ ആളുകളിലും അതിനുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് നാര്‍സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന ഒന്നുണ്ട്. അവര്‍ സെല്‍ഫ് പ്രമോഷന് വേണ്ടിയും സ്വാഭിമാനം വളര്‍ത്തുന്നതിന് വേണ്ടിയും ആരാധന കിട്ടുന്നതിനുമെല്ലാം വേണ്ടിയാണ് നമ്മള് കോമാളിത്തരമെന്നൊക്കെ വിളിക്കുന്ന സ്വഭാവങ്ങള്‍ കാണിക്കുന്നത്. അവര്‍ക്കുള്ള പെര്‍ഫെക്ട് പ്ലാറ്റ്ഫോം ആയാണ് സോഷ്യല്‍മീഡിയ മാറിക്കൊണ്ടിരിക്കുന്നത്. ഇവര്‍ സോഷ്യല്‍മീഡിയയ്ക്ക് അഡിക്റ്റഡ് ആയിരിക്കും.
ശ്രദ്ധിക്കപ്പെടുന്നതിനും സ്വന്തം അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാനും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനും പെട്ടെന്നുള്ള സന്തോഷത്തിനും മനസുഖത്തിനും ജീവിതത്തിലെ പ്രശ്നങ്ങളും വിഷമങ്ങളും മറക്കുന്നതിനും സോഷ്യല്‍മീഡിയയില്‍ റീലുകളും വീഡിയോകളും പോസറ്റുകളും ഇടുകയും കമന്റിടുകയും അനാവശ്യമായതും അറിയാത്തതുമായ കാര്യങ്ങള്‍ പറയുകയും എഴുതുകയുമൊക്കെ ചെയ്യുന്നതും ഈ മാനസികാവസ്ഥയുടെ ഫലമായാണ്.
പരിഹാരങ്ങള്‍
തെറാപ്പി എടുക്കുക, സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കുക, ഈ വിഷയത്തില്‍ സംസാരിക്കാന്‍ യോഗ്യനാണോ അതില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ ചിന്തിക്കുക. പോസിറ്റീവ് ആയ ഇടപെടലുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയെല്ലാം അറ്റെന്‍ഷന്‍ സീക്കിംഗ് കുറയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications