Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ സാധനങ്ങളിലെല്ലാം പ്രോട്ടീന്‍ കൂടുതലാണെന്നാണോ വിചാരം? എങ്കില്‍ തെറ്റി
ശരീരത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഘടകമാണ് പ്രോട്ടീന്‍. ശരീരത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍, അത് ശരീരത്തിന്റെ ബലത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും, ശരിയായ അളവില്‍ ശരീരഭാരം നിലനിര്‍ത്താനും പ്രോട്ടീന്‍ നമ്മുടെ ശരീരത്തില്‍ അനിവാര്യമായി വരുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, വണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രോട്ടീന്‍ വേണം. സാധാരണ രീതിയില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ പലതും മുട്ട, ചിക്കന്‍ എന്നീ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്ന വിഭവങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, ഇന്ന് വിപണിയില്‍ പ്രോട്ടീന്‍ ബാറുകള്‍ എന്ന പേരില്‍, പലതരം നട്സ്, സീഡ്സ് എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഒട്ടനവധി ഉല്പന്നങ്ങള് ലഭ്യമാണ്. പലരും, ഇത്തരം ഉല്പന്നങ്ങള് ഇടയ്ക്ക് സ്നാക്സ് എന്ന രീതിയില്‍, അല്ലെങ്കില്‍ ആഹാരം കഴിക്കാതെ ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാല്‍, ഈ ആഹാരം എത്രത്തോളം ഫലപ്രദമാണ്? പഠനങ്ങള്‍ പറയുന്നത് നോക്കാം.
പഠനങ്ങള്‍ പറയുന്നത്
സ്പെയ്നില്‍ നടത്തിയ ഒരു പഠനത്തില്‍, പ്രോട്ടീന്‍ ബാറുകള്‍, അല്ലെങ്കില്‍ അമിതമായി പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെടുന്ന പല ഉല്പന്നങ്ങളിലും പ്രോട്ടീനിന്റെ അളവ് കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. 2022 മുതല്‍ 2024വരെയുള്ള നടത്തിയ പഠനത്തില്‍ 4000 ഉല്പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 4000 ഉല്പന്നങ്ങളിലും അമിതമായി പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന ഉല്പന്നങ്ങളില് പ്രോട്ടീന്‍ താരതമ്യേന കുറവാണെന്നും, ഇവയില്‍ അമിതമായി കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസ്സാര, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നതായും കണ്ടെത്തുകയുണ്ടായി.
ആരോഗ്യ പ്രശ്നങ്ങള്‍
അമിതമായി കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സോഡിയം എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന എനര്‍ജി ബാറുകള്‍ അല്ലെങ്കില്‍ മറ്റു ഉല്പന്നങ്ങള് ആഹാരത്തിനുപകരം കഴിക്കുകയാണെങ്കില്‍, ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ഇത്തരം എനര്‍ജി ബാറുകളില്‍ പഞ്ചസ്സാരയുടെ സാന്നിധ്യം കൂടുതലാണ്. അതിനാല്‍, പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും ഇത്തരം ബാറുകള്‍ കാരണമാകുന്നുണ്ട്. കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനും വൃക്കയുടെ ആരോഗ്യം നശിക്കാനും ഇത്തരം ആഹാരങ്ങള്‍ പതിവാക്കുന്നത് കാരണമാകുന്നു.
കഴിക്കേണ്ടത് ഇവ
ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ പതിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. എനര്‍ജി ബാറുകള്‍, പ്രോട്ടീന്‍ അടങ്ങിയ യോഗര്‍ട്ട് എന്നിവയെ അമിതമായി ആശ്രയിക്കുന്നതിന് പകരം, മുട്ട, ബ്രോക്കോളി, ചിക്കന്‍, പാല് ഉല്പന്നങ്ങള് എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇത്തരം ആഹാരങ്ങള്‍ പതിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ, പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സാധിക്കുന്നതാണ്. അമിതമായി പ്രോട്ടീന്‍ പൗഡറുകള്‍ ആശ്രയിക്കുന്നതിന് പകരം, ഒരു ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരം കൃത്യമായ രീതിയില്‍ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
