Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മൂത്രത്തില്‍ രക്തം? പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമാകാം
പുരുഷന്മാരില് പ്രധാനമായും കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്മാരുടെ ലൈംഗികാവയവത്തിന് കീഴിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ബീജ ഉല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്നത് പ്രോസ്റ്റേറ്റാണ്. പ്രോസ്റ്റേറ്റില്‍ കാന്‍സര്‍ വന്നാല്‍ അത് മുന്‍കൂട്ടി കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഈ കാന്‍സര്‍ വന്നാല്‍ ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്നും, ഈ കാന്‍സര്‍ വരുന്നതിന്റെ കാരണങ്ങളും ചികിത്സാ രീതികളും എന്തെല്ലാമെന്നും നോക്കാം.
കാരണം
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ DNA-യില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് പ്രോസ്റ്റേറ്റ് കാന്‍സറിന് പ്രധാനമായും കാരണമാകുന്നത്. ഇത്തരത്തില്‍ DNA വ്യത്യാസമുള്ള കോശങ്ങള്‍ പ്രോസ്റ്റേറ്റില്‍ വരുന്നത് മറ്റു ഹെല്‍ത്തി കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. കൂടാതെ, കാന്‍സറസ് കോശങ്ങളെല്ലാം ചേര്‍ന്ന് പ്രോസ്റ്റേറ്റില്‍ മുഴകള്‍ രൂപപ്പെടാനും ഇത് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ പരക്കുന്നതിനും കാരണാകുന്നു.
ലക്ഷണങ്ങള്‍
പ്രോസ്റ്റേറ്റ് കാന്‍സര്‍ വരുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
- മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട്
- നല്ല ഫോഴ്സില്‍ മൂത്രം ഒഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
- മൂത്രം ഒഴിക്കുമ്പോള്‍ രക്തത്തിന്റെ അംശം കാണുന്നത്
- എല്ലുകള്‍ക്കുണ്ടാകുന്ന അമിതമായ വേദന
- സെമന്‍-ല്‍ രക്തം കാണുന്നത്.
- വളരെ പെട്ടെന്ന് ശരീരഭാരം കുറയുക.
- ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍.
Also Read: ശരീരത്തില്‍ പുതിയ മറുക്, കാക്കപ്പുള്ളി എന്നിവ ശ്രദ്ധയില്‍ പെട്ടോ? സൂക്ഷിക്കണം, ക്യാൻസറാകാം!
ആര്‍ക്കെല്ലാം വരാന്‍ സാധ്യത കൂടുതല്‍
പ്രായം കൂടുമ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ച് 50 വയസ്സിന് ശേഷം പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കാം. അതുപോലെ, ശരീരത്തിന്റെ നിറവും കാന്‍സറും തമ്മില്‍ ബന്ധമുണ്ട്. കറുത്ത നിറമുള്ളവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാരമ്പര്യം ഒരു പ്രധാന ഘടകമായി ചൂണ്ടികാണിക്കാവുന്നതാണ്. പ്രത്യേകിച്ച്, നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, അമിതമായി ശരീരഭാരം ഉള്ളവരാണ് നിങ്ങളെങ്കില്‍ പ്രൊസ്റ്റേറ്റ് കാന്‍സര്‍ വരാം.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
ഈ കാന്‍സര്‍ വരാതിരിക്കാന്‍ ആരോഗ്യകരമായ ആഹാരരീതി പിന്തുടരുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. വ്യത്യസ്തതരം പഴം പച്ചക്കറികള്‍, അതുപോലെ വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ശരീരഭാരം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍, എന്തെങ്കിലും സംശയമോ, ബുദ്ധിമുട്ടോ അുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. അതുപോലെ, ചികിത്സ കൃത്യമായി ചെയ്യാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
