Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശരീരത്തില്‍ പുതിയ മറുക്, കാക്കപ്പുള്ളി എന്നിവ ശ്രദ്ധയില്‍ പെട്ടോ? സൂക്ഷിക്കണം, ക്യാൻസറാകാം!
ശരീരത്തില്‍ മറുക് വരുന്നത് ഭാഗ്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്ന നിരവധി വിശ്വാസികളുണ്ട്. പ്രത്യേകിച്ച് മുഖത്ത്, അതുപോലെ, കൈകളില്‍, കാല്പാദങ്ങളില് മറുക് വരുന്നത് ശുഭ ലക്ഷണമായി കണ്ട് സന്തോഷിക്കുന്ന നിരവധി ആളുകളുണ്ട്.

എന്നാല്‍, എല്ലാ മറുകും, കാക്കപ്പുള്ളിയും ഭാഗ്യത്തിന്റെ ലക്ഷണങ്ങളല്ല. ചിലത് ക്യാന്‍സറിന് കാരണമാകുന്ന പുള്ളികളും ആകാം. ഇവ എങ്ങനെ തിരിച്ചറിയാം, എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് ചര്‍മ്മത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നത്, എന്ന് നോക്കാം.
മറുക് അല്ലെങ്കില്‍ കാക്കപ്പുള്ളി
നമ്മുടെ ശരീരത്തില്‍ ജനിച്ചപ്പോള്‍ മുതല്‍ ശരീരത്തിന്റെ പലഭാഗത്തും പല പലുവത്തില് മറുകുകളും കാക്കപ്പുള്ളികളും ഉണ്ടായിരുന്നിരിക്കും. ചിലത് വലുതാകും തോറും മാഞ്ഞുപോകുന്നത് കാണാം. എന്നാല്‍, ചിലത്, വലുതാകും. ചിലപ്പോള്‍ പുതിയ മറുകുകളും കാക്കപ്പുള്ളികളും ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതും നിങ്ങള്‍ ശ്രദ്ധിച്ചുകാണാം. പൊതുവില്‍ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന ഇത്തരം കാക്കപ്പുള്ളികള്‍ പ്രശ്നക്കാരല്ലെങ്കിലും ചിലത് പ്രശ്നക്കാരാണ്. ഇവരെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
നിറവ്യത്യാസം
കാക്കപ്പുള്ളി മറുക് എന്നിവ നല്ല ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലാണ് കാണപ്പെടുക. എന്നാല്‍, ഈ മറുകിന് ഓരോ ദിവസം കഴിയും തോറും നിറ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
തുടക്കത്തില്‍ കാപ്പി നിറത്തില്‍ കാണും, പിന്നീട് കറുപ്പ് നിറത്തിലാകും. അതും കഴിഞ്ഞ് ഒരു നീല നിറം ഈ മറുകിന്, അല്ലെങ്കില്‍ കാക്കപ്പുള്ളിയ്ക്ക് ചുറ്റിലും പ്രത്യക്ഷപ്പെടും. അതിനുശേഷം ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലും ഈ മറുകുകള്‍ മാറുന്നുണ്ടെങ്കില്‍ ഇത് കാന്‍സറിന് കാരണമാകുന്ന മറുകുകളാകാന് സാധ്യത വളരെ കൂടുതലാണ്.
പ്രതലം
തുടക്കത്തില്‍ നല്ല സോഫ്റ്റ് പ്രതലത്തിലായിരിക്കും ഇത്തരം കാക്കപ്പുള്ളികള്‍ കാണുക. എന്നാല്‍, പിന്നീട് പ്രതലത്തില്‍ വ്യത്യാസങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവിക്കാന്‍ സാധിക്കും. കാക്കപ്പുള്ളിയ്ക്ക് ചുറ്റിലും ചുളിവുകള്‍ വരുന്നതും, അതുപോലെ, കാക്കപ്പുള്ളി തൊടുമ്പോള്‍ മുഴച്ചിരിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
വലിപ്പം
കാന്‍സറിന് കാരണമാകുന്ന മറുകുകളാണെങ്കില് വലിപ്പത്തിലും വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്. തുടക്കത്തില്‍ ചെറിയ വലുപ്പത്തില്‍ ഉണ്ടായിരുന്ന കാക്കപ്പുള്ളി വലുതാകുന്നുണ്ടെങ്കില് ഒരു ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.
സ്കിന്‍ കാന്‍സറിന് കാരണങ്ങള്‍
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ പതിക്കുന്നത് ചര്‍മ്മത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മ കോശങ്ങളിലുണ്ടാകുന്ന കേടുപാടുകളാണ് സ്കിന്‍ കാന്‍സറിന് പ്രധാന കാരണം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
ശരീരത്തിലെ മറുകിന് അല്ലെങ്കില്‍ കാക്കപ്പുള്ളിയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. അതുപോലെ, അമിതമായിട്ടുള്ള വേദന, വലിപ്പ വ്യത്യാസം എന്നിവയെല്ലാം ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ ഉടനെ കാണിക്കുക. കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications