Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ദാമ്പത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി: ഭാര്യ കൂടി അറിയേണ്ട സ്വകാര്യപ്രശ്നങ്ങള്‍
പുരുഷന്മാരുടെ പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പ്രത്യുത്പാദന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ഇത് കുടുംബ ബന്ധങ്ങളെ ബാധിക്കുന്നു. മാത്രമല്ല ഇത് ഗര്‍ഭധാരണത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ പതിവ് പരിശോധനകളിലൂടെ നമുക്ക് പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മുതല്‍ രോഗാവസ്ഥകള്‍ വരെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിനെ ബാധിക്കുന്ന പരിശോധനകള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ സമയോചിതമായ ഇടപെടലുകള്‍ വഴി പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പങ്കാളിയോടൊന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനും സാധിക്കുന്നു.

കാരണങ്ങള്‍
പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ജനിതക തകരാറുകള്‍, അണുബാധകള്‍ എന്നിവയാണ്. എന്നാല്‍ നിങ്ങള്‍ സ്ഥിരമായി നടത്തുന്ന പരിശോധനകള്‍ വഴി നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് കണ്ടെത്താനാകും. ഉദാഹരണത്തിന്, ഹോര്‍മോണ്‍ പരിശോധനകള്‍ ബീജ ഉല്പാദനത്തെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാവുന്ന തരത്തിലേക്ക് എത്തും മുന്‍പ് നിയന്ത്രിക്കാം.
ലൈംഗിക അണുബാധകള്‍
പലപ്പോഴും ലൈംഗികമായി പകരുന്ന അണുബാധകള്‍ (എസ്ടിഐ) പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമതയെയും ബാധിക്കുന്നു. എന്നാല്‍ പതിവ് പരിശോധനകള്‍ നടത്തുന്നത് വഴി എസ്ടിഐകള്ക്കുള്ള സാധ്യത നേരത്തെ കണ്ടെത്തുന്നു. അത് മാത്രമല്ല നേരത്തെയുള്ള ചികിത്സ ഉറപ്പാക്കുകയും ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
ഉദ്ദാരണക്കുറവും പ്രശ്നങ്ങളും
ഉദ്ദാരണക്കുറവ് പുരുഷന്മാരില് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും ലിബിഡോയിലെ മാറ്റങ്ങള്‍ പോലും ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യുല്‍പാദനക്ഷമതയെ ബാധിച്ചേക്കാവുന്ന അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി പരിശോധിക്കുന്നത് വഴി നിങ്ങള്‍ക്ക് ഈ അവസ്ഥയെ പ്രതിരോധിക്കാവുന്നതാണ്.
കൗണ്‍സിലിംഗ് നടത്തേണ്ടത്
പതിവ് ആരോഗ്യ പരിശോധനകള്‍ക്കൊപ്പം തന്നെ പലപ്പോഴും കൗണ്‍സിലിംഗ് നടത്തേണ്ടതും അത്യാവശ്യമാണ്. പലപ്പോഴുംഒരു ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി കുടുംബാസൂത്രണ ലക്ഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അതിനോടൊപ്പം തന്നെ ഭക്ഷണക്രമം, വ്യായാമം, മറ്റ് ജീവിതശൈലി പരിഷ്ക്കരണങ്ങള്‍ എന്നിവയും ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെയുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
പുരുഷന്മാരില് പലപ്പോഴും പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവെക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഉള്‍ക്കൊള്ളുന്നതിന് പലപ്പോഴും പങ്കാളിക്ക് സാധിക്കണം എന്നില്ല. പുരുഷന്മാര് അവരുടെ പ്രത്യുത്പാദന ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും നിലനിര്‍ത്തുന്നതിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
