Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
35 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ അകാരണമായി വണ്ണം കൂടിയാല്‍ കാരണം ഇതാകാം
Pre-menopause weight gain: ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ, അമിതവണ്ണം ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോഴും, പ്രസവശേഷവും, ആര്ത്തവിരാമത്തോട് അടുക്കുമ്പോഴും അമിതവണ്ണം കണ്ടുവരാറുണ്ട്. പൊതുവില്‍ 45 വയസ്സിന് ശേഷമാണ് സ്ത്രീകളില്‍ ആര്ത്തവവിവാരമം കണ്ടുവരുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ 30 വയസ്സിന് ശേഷം, അല്ലെങ്കില്‍ 35 വയസ്സിനോട് അടുക്കുമ്പോള്‍ തന്നെ ആര്‍ത്തവ വിരാമം പലരിലും കണ്ടുതുടങ്ങുന്നു.

ഇത്തരത്തില്‍ ആര്ത്തവവിവാരം, 30 വയസ്സിൽ തന്നെ ആരംഭിച്ചാല്‍, ഇവരില്‍ അകാരണമായി വണ്ണം വെയ്ക്കാനുള്ള സാധ്യതയും കുറവല്ല. ആര്ത്തവിവാരമത്തോടനുബന്ധിച്ച് വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങളും, ഇവ കുറയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
ആര്‍ത്തവ വിവാരമവും അമിതവണ്ണവും
ഒരു സ്ത്രീയില്‍ ആര്‍ത്തവ വിരാമം സംഭവിക്കുമ്പോള്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനവും സംഭവിക്കുന്നു. ഇത്തരത്തില്‍ ആര്ത്തവിവാരമം മൂലം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ അടിവയര്‍, ഇടുപ്പ്, തുട എന്നിവിടങ്ങളില്‍ വണ്ണം കൂടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല, നിങ്ങളുടെ ജീവിത ശൈലിയും പാരമ്പര്യവുമെല്ലാം ഇത്തരത്തില്‍ അമിതവണ്ണത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.
തെറ്റായ ജീവിതശൈലികള്‍ പിന്തുടരുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, പ്രത്യേകിച്ച്, ശരിയായ രീതിയില്‍ ആഹാരം കഴിക്കാത്തതും, വ്യായാമം ചെയ്യാത്തതുമെല്ലാം വണ്ണത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. പ്രായം കൂടുമ്പോള്‍ ശരീരത്തിെേല പേശികളുടെ ആരോഗ്യവും നശിക്കുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ആരോഗ്യകരമായ വണ്ണം നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. അതുപോലെ, പാരമ്പര്യമായി അമിതവണ്ണം ഉള്ളവരിലും, ആര്ത്തവിവാരമം വളരെ നേരത്തെ സംഭവിക്കുന്ന പാരമ്പര്യം കുടുംബത്തില്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണ്.
ദോഷഫലങ്ങള്‍
ആര്ത്തവിവാരമത്തോടെ വണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ശ്വാസം മുട്ട് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗങ്ങള്‍, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്.
പരിഹരിക്കാന്‍ പിന്തുടരേണ്ടവ
വ്യായാമം അനിവാര്യമാണ്. ശരീരത്തിലെ ഫിസിക്കല്‍ വ്യായാമം ലഭിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി നടത്തം, മെഷീന് വര്‍ക്കൗട്ട്, യോഗ, എയ്റോബിക്സ് എന്നിവ പരിശീലിക്കാവുന്നതാണ്. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ പേശികള്‍ക്ക് ബലം വര്‍ദ്ധിക്കുന്നതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും, ആരോഗ്യം നിലനിര്‍ത്താനും സാധിക്കുന്നതാണ്.
വ്യായാമം പോലെ തന്നെ ആഹാരത്തില്‍ ശ്രദ്ധിക്കണ്ടതും അനിവാര്യമാണ്. 30 അതുപോലെ, 40 വയസ്സിന് ഇടയിലാണ് നിങ്ങളുടെ പ്രായം എങ്കില്‍ കാലറി കുറവുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കാലറി കുറയുമ്പോള്‍ പോഷകങ്ങള്‍ കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ശരീരത്തില്‍ എത്താന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ് എന്നിവ കഴിക്കേണ്ടത് അനിവാര്യമാണ്. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. മധുരം കുറയ്ക്കുക. മദ്യപാനം കുറയ്ക്കുക. നിങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് ഡയറ്റ് നിര്‍ണ്ണയിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഡയറ്റീഷ്യനെ കണ്ട് അഭിപ്രായം തേടേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications