Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
സ്ത്രീക്ക് ശക്തിയും കരുത്തും നേടാന്‍ ഈ യോഗാസനങ്ങള്‍ ശീലമാക്കാം
ആരോഗ്യത്തിന് യോഗ എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെ മാനസികാരോഗ്യവും യോഗയിലൂടെ നമുക്ക് നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇവ എപ്രകാരം ഉപയോഗപ്പെടുത്തണം എന്നത് പലര്‍ക്കും അറിയിവ്വ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തിരഞ്ഞെടുക്കുന്നതാണ് യോഗ. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ചില യോഗാപോസുകള്‍ പുരുഷന്മാരേക്കാള് സ്ത്രീകളില്‍ അല്പം കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രേത്യക ഗുണവും കരുത്തും നല്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. ആര്‍ത്തവ പ്രശ്നങ്ങള്‍ മുതല്‍ മാനസിക സമ്മര്‍ദ്ദവും ആര്‍ത്തവവിരാമവും വരെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് യോഗ ശീലിക്കാവുന്നതാണ്.

സ്ത്രീകള്‍ വളരെയധികം ശാരീരിക മാറ്റങ്ങളിലൂടെ കടന്നു പോവുന്നതാണ്. ആര്‍ത്തവ സമയത്തും പ്രസവ സമയത്തും നിങ്ങളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് യോഗ. യോഗ ചെയ്യുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് കരുത്ത് നല്‍കുന്നതിനും എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിനും യോഗ ചെയ്യുന്നതിലൂടെ സാധിക്കുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ തന്നെ സുഖം നല്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് അനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ മുന്‍ഭാഗത്തെ പേശികളെ വിശ്രമിക്കുന്നതിന് അനുവദിക്കുകയും നിങ്ങളുടെ ശരീരത്തിന്റെ പിന്‍ഭാഗത്തെ പേശികളെ നീട്ടുകയും ചെയ്യുന്നു. ഇത് ശരിക്കും ശാരീരിക മാനസിക വിശ്രമ പോസുകളാണ്. ഇത് ശക്തി മെച്ചപ്പെടുത്താനും നിങ്ങളുടെ മനസ്സ്-ശരീരം എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഏകദേശം മൂന്ന് മിനിറ്റെങ്കിലും ബാലാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഏത് പ്രായക്കാര്‍ക്കും ചെയ്യാം എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് കരുത്ത് നല്‍കുന്നതിനും ബാലാസനം സ്ഥിരമാക്കുക.

മാര്ജാര്യസനം
പല ആരോഗ്യ ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാര്യാസനം. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഈ ആസനം വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്ന കാര്യം സംശയം വേണ്ട. ഇതുകൂടാതെ, നിങ്ങളുടെ നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതിനും വേദനകള്‍ കുറക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് മാര്‍ജാര്യാസനം ചെയ്യാവുന്നതാണ്. ഇത് മനസ്സിനും ശരീരത്തിനും ഫലപ്രദമായ മാറ്റങ്ങളിലേക്ക് എത്തുന്നു. കൂടാതെ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള സമ്മര്‍ദ്ദവും നടുവേദനയും പ്രതിരോധിക്കുന്നതിന് ഈ ആസനം സഹായിക്കുന്നു.

വീരഭദ്രാസനം
വീരഭദ്രാസനം എന്ന യോഗാസനം ആരോഗ്യത്തിന് വളരെയധികം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. ഇത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിനും സഹായിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ വയറ്, അകത്തെ തുടകള്‍, നെഞ്ച്, തോളുകള്‍, ഇടുപ്പ് എന്നിവ സ്ട്രെച്ച് ചെയ്യുന്നതിന് വീരഭദ്രാസനം സഹായിക്കുന്നു. ഈ സ്ഥാനത്ത് രണ്ട് മിനിറ്റ് പിടിക്കുക, തുടര്‍ന്ന് നിങ്ങളുടെ യഥാര്‍ത്ഥ പോസിലേക്ക് മടങ്ങുക. ഇത് രണ്ട് ഭാഗത്തും ചെയ്യാവുന്നതാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വീരഭദ്രാസനം സ്ത്രീകള്‍ ചെയ്യാവുന്നതാണ്. ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം വ്യക്തമാക്കുന്നതിന് സഹായിക്കുന്നു. ശരീരത്തെ മൊത്തത്തില്‍ ശക്തിപ്പെടുത്തുന്നതിനും അത് കൂടുതല്‍ വെല്ലുവിളികളില്‍ നിന്നും മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. ഉപ്പൂറ്റികള്‍, ട്രൈസെപ്സ്, നട്ടെല്ല് എന്നിവ ശക്തിപ്പെടുത്തുന്നതിന് ഈ ആസനം സഹായിക്കുന്നു. എപ്പോഴും ഇത് ചെയ്യാവുന്നതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അധോമുഖ ശ്വാനാസനത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് പ്രദാനം ചെയ്യുന്നതാണ് ഈ യോഗാസനം. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് നിങ്ങള്‍ക്ക് സഹായിക്കുന്നു.

നൗകാസനം
ബോട്ട് പോസ് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങളിലേക്കും എത്തുന്നു. ഇത് നിങ്ങളുടെ വയറിനെയും വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ കാലിന്റെ പേശികളെ ശക്തിപ്പെടുത്തുന്നതിനും വയറില കൊഴുപ്പ് പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നൗകാസനം ചെയ്യാവുന്നതാണ്. ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications