Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഡെങ്കിപ്പനി: പ്രതിരോധത്തിനായി കുടിക്കാം ഹെര്‍ബല്‍ ചായകള്‍
കേരളത്തില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഈഡിസ് കൊതുകുകള്‍ വഴിയാണ ഡെങ്കിപ്പനി പകരുന്നത്. രോഗാവസ്ഥയെ തിരിച്ചറിയുക പെട്ടെന്ന് തന്നെ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ ഏത് രോഗാവസ്ഥയും പെട്ടെന്ന് പിടികൂടും. അതുപോലെ തന്നെയാണ് ഡെങ്കിപ്പനിയും. രോഗം പിടികൂടിയാല്‍ ആദ്യം പ്രകടമാവുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല എന്നതും മനസ്സിലാക്കണം. ശരീര വേദന, ക്ഷീണം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാം ഡെങ്കിയുടെ ലക്ഷണങ്ങള്‍ തന്നെയാണ്.
ഈഡിസ് ഇനത്തില്‍ പെട്ട പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. രോഗാണുക്കള്‍ ശരീരത്തില്‍ എത്തി മൂന്ന് മുതല്‍ പതിനാല് ദിവസം വരെയുള്ള സമയത്താണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങളും എല്ലാം ഡെങ്കിപ്പനി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അതിന് പ്രതിരോധിക്കുന്നതിന് വേണ്ടി ചില ഹെര്‍ബല്‍ ചായകള്‍ സഹായിക്കുന്നു.

Most read: മതിമറന്ന് സന്തോഷിക്കാം, ഈ അങ്കലാപ്പുകള്‍ മാറ്റിയാല്‍ തന്നെ മതി
തുളസി ചായ
തുളസി ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ആയുര്‍വ്വേദത്തില്‍ തുളസിക്കുള്ള പങ്ക് നിസ്സാരമല്ല. ഇതിലുള്ള ഗുണങ്ങള്‍ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കുന്നു. സമ്മര്‍ദ്ദം കുറക്കുന്നതിനും ഇത് സഹായിക്കുന്നു. തുളസി ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചാല്‍ പല രോഗങ്ങളേയും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഇഞ്ചി ചായ
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ഇഞ്ചി ചായ. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട ഇഞ്ചി അണുബാധകളെ ചെറുക്കാനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു. ഒരു ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് ആശ്വാസകരവും പ്രയോജനപ്രദവുമാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇഞ്ച് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നത്. എല്ലാ ദിവസവും കഴിക്കാന്‍ പറ്റിയാല്‍ അത് നല്ലതാണ്.
മഞ്ഞള്‍ ചായ
ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍ ഉള്ള കുര്ക്കുമിന് എന്ന സജീവ സംയുക്തം മഞ്ഞളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീത്തിന്റെ വീക്കം കുറക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ദിനവും അല്പം മഞ്ഞള്‍ച്ചായ കുടിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എല്ലായ്പ്പോഴും കുടിക്കുന്നത് വൈറല്‍ അണുബാധകളില്‍ നിന്ന് പൂര്‍ണമായും പരിഹാരം നല്കുന്നു.
ലെമണ്‍ഗ്രാസ് ടീ
ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്കുന്ന ലെമണ്‍ ഗ്രാസ് ടീ ഉന്മേഷവും ആരോഗ്യവും ഒരുമിച്ച് നല്കുന്നു. അത് മാത്രമല്ല മികച്ച ദഹനത്തിനും ശരീരത്തില്‍ നിന്ന് ടോക്സിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് മികച്ചതാണ് ലെമണ്‍ ഗ്രാസ് ടീ. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് ടീ രോഗാവസ്ഥയില്‍ ആശ്വാസം മാത്രമല്ല, അവശതയും തലവേദനയും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റിവൈറല്‍ ഗുണങ്ങള്‍ നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനുള്ള മികച്ച ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. രോഗങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പെപ്പര്‍മിന്റ് ടീ കഴിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലായ്പ്പോഴും ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
