Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മതിമറന്ന് സന്തോഷിക്കാം, ഈ അങ്കലാപ്പുകള്‍ മാറ്റിയാല്‍ തന്നെ മതി
സന്തോഷം എന്നത് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതാണ്. എന്നാല്‍ അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു, എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ ആരോഗ്യപരമായി ഒരു വ്യക്തിയെ ഇത് എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളതെല്ലാം ചര്‍ച്ചയാണ്. പലപ്പോഴും സന്തോഷത്തിനായി നാം ചില കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നു. പക്ഷേ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഡിപ്രഷനും ഒരു നിമിഷം കൊണ്ടാണ് നമ്മുടെ മാനസികാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്.
എന്നാല്‍ ഇനി തലച്ചോറിനും ആരോഗ്യവും സന്തോഷവും നല്‍കുന്നതിനും മാനസികാരോഗ്യത്തെ സഹായിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മള് നെഗറ്റീവ് ആയി ചിന്തിക്കുമ്പോള്‍ പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ നെഗറ്റീവ് ആയി തന്നെ സംഭവിക്കുന്നു. എന്നാല്‍ പോസിറ്റീവ് ആയി ചിന്തിക്കുമ്പോള്‍ അതും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

സന്തോഷം ആരോഗ്യത്തെ സ്വാധീനിക്കുമ്പോള്‍
സന്തോഷം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതിന്റെ ഓരോ മാറ്റങ്ങളും നമ്മളില്‍ പോസിറ്റീവിറ്റി നിറക്കുന്നു. തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നത്. സന്തോഷത്തിന്റേയും മാനസികോല്ലാസത്തിന്റേയും ഭാഗമായി പലപ്പോഴും നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നു. ഇതില്‍ പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിനും വേദനകള്‍ തടയുന്നതിനും എല്ലാം സാധിക്കും. എപ്രകാരം എല്ലാകാലത്തും സന്തോഷം നിലനിര്‍ത്താം എന്ന് നോക്കാം.
നിങ്ങളുടെ ശക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ പടി. അതിനായി നിങ്ങളുടെ ശക്തി എന്താണെന്ന് തിരിച്ചറിയുക. അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങള്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അതിനായി ശ്രമിക്കുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും കലാരംഗത്തെ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നു.
അഭിനന്ദിക്കുക
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ അഭിനന്ദിക്കുന്നതിനും അവരോട് നന്ദിപറയുന്നതിനും ശീലിക്കുക. ഇത് ചെയ്യുന്നത് വഴി പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മാത്രമല്ല നിങ്ങള്‍ നന്ദിയുള്ളവരാണെന്ന തിരിച്ചറിവില്‍ അവരുടെ പെരുമാറ്റവും നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. മനപ്പൂര്‍വ്വം മറ്റുള്ളവരെ അഭിനന്ദിക്കുകയോ അല്ലെങ്കില്‍ നന്ദിയോടെ ഓര്‍ക്കുകയോ ചെയ്യുക. ഇതെല്ലാം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്കുന്നു.
പോസിറ്റീവ് കഴിവുകള്‍ വികസിപ്പിക്കുക
ഏത് കാര്യത്തേയും പോസിറ്റീവ് ആയി ചിന്തിക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാന കാര്യം. കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങളില്‍ എപ്പോഴും പോസിറ്റീവിറ്റി നിറക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക. ജോലിസ്ഥലത്തായാലും വീട്ടിലായാലും പോസിറ്റീവ് കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇതെല്ലാം സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു.
ദയയോടെ പെരുമാറുക
ഒരു വ്യക്തിയോട് എപ്പോഴും ദയയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ഇതും പോസിറ്റീവ് സൈക്കോളജിയുമായി ബന്ധപ്പെട്ട് ഉള്ള കാര്യമാണ്. നിങ്ങളുടെസ്നേഹത്തിന്റെ കാര്യത്തിലും സഹനത്തിന്റെ കാര്യത്തിലും എല്ലാം ഇത്തരം സൈക്കോളജി തന്നെയാണ് വര്‍ക്ക് ചെയ്യുന്നതും. അപരിചിതരാണെങ്കിലും സഹായം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നതിന് തയ്യാറാവുക. മാത്രമല്ല ദയ നിങ്ങളില്‍ സന്തോഷവും പോസിറ്റീവിറ്റിയും നിറക്കുന്നു. കൂടാതെ മാനസിക ശാരീരിക ആരോഗ്യത്തിനും സഹായിക്കുന്നു.
പോസിറ്റീവിറ്റിയില്‍ വിശ്വസിക്കുക
മുന്‍പ് പറഞ്ഞതു പോലെ തന്നെ എപ്പോഴും പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എല്ലാം പോസിറ്റീവ് ആയി മാറും എന്ന് വിശ്വസിക്കുക. എവിടെയായിരുന്നാലും ഇത്തരം ചിന്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നുള്ളതില്‍ ഉറച്ച് വിശ്വസിക്കുകയും അത് നടക്കും എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഇത് വഴി സന്തോഷകരമായ ഒരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നു എന്ന ഓര്‍മ്മയും ഉണ്ടായിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
