Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇത്തപ്പഴവും പാലും അമൃത് തോറ്റുപോവും ഗുണങ്ങളാണ് ഫലം
ആരോഗ്യകരമായ ജീവിതം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇന്നത്തെ കാലത്തെ തിരക്കും അസ്വസ്ഥതകളും സ്മയമില്ലായ്മയും എല്ലാം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിക്കാതെ വരുന്നു. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു, എന്നാല്‍ ഭക്ഷണത്തിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഈന്തപ്പഴവും പാലും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്കുന്നു.
ഈത്തപ്പഴത്തിന്റെയും പാലിന്റെയും മിശ്രിതമായ ഈത്തപ്പഴം പാല് അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കാരണം ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്ന ചില ഫലങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. പലപ്പോഴും ആവശ്യ പോഷകങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പാനീയം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എപ്രകാരം തയ്യാറാക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പോഷകങ്ങളുടെ കലവറ
ആരേഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. കാരണം ഇതില്‍ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം നിങ്ങളില്‍ പോഷകാഹാരത്തിന്റെ കലവറയാണ് സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ഇവ നല്കുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിലും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിലും ഈത്തപ്പഴം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ഭക്ഷണത്തില്‍ ഈത്തപ്പഴം ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
പാലിനോട് ചേര്‍ക്കുമ്പോള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പാല് ഈന്തപ്പഴത്തോട് ചേരുമ്പോള്‍ അത് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഈന്തപ്പഴവും പാലും ചേര്‍ക്കുമ്പോള്‍ അത് ശരീരത്തിന് മികച്ച ഊര്‍ജ്ജം നല്കുന്നു. ഈന്തപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നു. അത് മാത്രമല്ല വയറിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ഈ മിക്സ് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഈന്തപ്പഴവും പാലും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.
അസ്ഥികളുടെ ആരോഗ്യത്തിന്
അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍സ്യവും പ്രോട്ടീനും എല്ലാം ഇതില്‍ ധാരാളം ഉണ്ട്. പേശികള്‍ക്കും അസ്ഥികളുടേയും ആരോഗ്യത്തിന് മികച്ചതാണ് പാലും ഈന്തപ്പഴവും ചേര്‍ന്ന മിശ്രിതം. ഇത് ശരീരത്തിലുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നു. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശാരീരികോര്‍ജ്ജം സഹായിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള പ്രകൃതിദത്ത പഞ്ചസാര നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ പൂര്‍ണമായും വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി കഴിക്കുമ്പോള്‍ ഇത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ ഇതെങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്ന് നമുക്ക് നോക്കാം.
എപ്രകാരം കഴിക്കണം?
എപ്രകാരം ഇത് തയ്യാറാക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ഇതെങ്ങനെ കഴിക്കണം എന്നും നമുക്ക് നോക്കാം. നിങ്ങളുടെ ദിനചര്യയില്‍ ഇത് ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് വ്യായാമത്തിന് ശേഷമോ അല്ലെങ്കില്‍ പ്രഭാതപാനീയമായോ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. സ്മൂത്തികള്‍ക്ക് പകരമായി ഇത് ഉപയോഗിക്കാം. വിവിധ ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് വഴി ഫലം ഇരട്ടിയാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി കുതിര്‍ത്ത ഈത്തപ്പഴം പാലില്‍ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്.
ഗുണങ്ങള്‍ ധാരാളം
ഈന്തപ്പഴത്തിലും പാലിലും ധാരാളം പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ പോഷക സമൃദ്ധമായ പാനീയം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വരുന്നു.
ശ്രദ്ധിക്കേണ്ടത്
എങ്കിലും ഭക്ഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ പെട്ടെന്ന് വരുത്തുകയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ടതിന് ശേഷം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ പ്രമേഹ രോഗികള്‍ ഇത് കഴിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications