Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ഭക്ഷണം ധൃതിപിടിച്ച് കഴിക്കല്ലേ, സമയത്തോടൊപ്പം ആയുസ്സ് കൂടി പോവും
ഇന്നത്തെ കാലത്ത് എല്ലാം വളരെ വേഗത്തിലാണ് നടക്കുന്നത്. പ്രത്യേകിച്ച് ഒന്നിനും സമയമില്ലാത്ത അവസ്ഥയിലൂടെ പലരും കടന്നു പോവുന്നു. അതിന്റെ ഫലമായി ഭക്ഷണം കഴിക്കുന്നതിന് പോലും പലരും ധൃതി കാണിക്കുന്നു. യാത്രക്കിടയില്‍ ഭക്ഷണം കഴിക്കുന്നതും പലപ്പോഴും എന്താണെന്ന് പോലും ഓര്‍ക്കാതെ കഴിക്കുന്നവരും എല്ലാം നമുക്ക് ചുറ്റും ഉണ്ട്. ഇ്ത്തരം കാര്യങ്ങള്‍ വളരെ നിസ്സാരമായി കാണുന്നവരോട് നിങ്ങളുടെ ആരോഗ്യമാണ് നശിച്ച് കൊണ്ടിരിക്കുന്നത് എന്നതാണ് ഓര്‍ക്കേണ്ടത്.
നാം ഭക്ഷണം കഴിക്കുന്ന വേഗത നമ്മുടെ ആരോഗ്യത്തേയും ആയുസ്സിനേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഇതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധര്‍ പല കാര്യങ്ങളും പങ്കുവെക്കുന്നു. ചിലപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്ന വേഗത കൂടുതലാവുന്നത് മൂലം വേണ്ട രീതിയില്‍ ഗുണപ്രദമാവാതെ പോവുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പതുക്കെ കഴിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ..

പതുക്കെ ഭക്ഷണം കഴിക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം
നാം വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് നമ്മുടെ വിശപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെ നാം അവഗണിക്കുകയും ചെയ്യുന്നു. പലപ്പോഴും ആമാശയത്തില്‍ നിന്ന് തലച്ചോറിന് വയറ് നിറഞ്ഞു എന്ന സിഗ്നലുകള്‍ ലഭിക്കാന്‍ ഏകദേശം 20 മിനിറ്റ് എടുക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പെട്ടെന്ന് കഴിക്കുമ്പോള്‍ ഇതിന് സാധിക്കാതെ വരുകയും ചെയ്യും. പക്ഷേ സാവധാനം ഭക്ഷണം കഴിക്കുന്നതിലൂടെ, ഈ സിഗ്നലുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും അത് വഴി അമിത ഭക്ഷണത്തെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
മികച്ച ദഹനത്തിന്
അത് കൂടാതെ പതുക്കെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഹാരം നല്ലതുപോലെ ചവച്ചരച്ച് കഴിക്കുമ്പോള്‍ മാത്രമേ അത് ചെറുതായി വിഘടിക്കുകയും അത് വഴി എന്‍സൈമുകള്‍ക്ക് അവയെ ദഹിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുകയുള്ളൂ. കൂടാതെ ഇത് ശരീരത്തിലെ മെച്ചപ്പെട്ട പോഷക ആഗിരണത്തിനും ഭക്ഷണത്തിന് ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പലരിലും ഭക്ഷണശേഷം വയറുവേദനയും ദഹന പ്രതിസന്ധികളും ഉണ്ടാവുന്നു. അതിനെയെല്ലാം പരിഹരിക്കാന്‍ ഇത് വഴി സാധിക്കുന്നു.
മനഃശാസ്ത്രപരമായ നേട്ടങ്ങള്‍
ഭക്ഷണം പതുക്കെ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിന് ചില മാനസിക നേട്ടങ്ങളും ഉണ്ടാക്കുന്നു. ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഇത് കൂടുതല്‍ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനും അത് വഴി ആസ്വാദനത്തിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെയും നാവിന്റേയും സെന്‍സറി അനുഭവത്തെ മികച്ചതാക്കുകയും ചെയ്യുന്നു. വിശപ്പിനനുസരിച്ച് ഭക്ഷംണം കഴിക്കുന്നതിനും അമിത ഭക്ഷണം കഴിക്കാതിരിക്കുന്നതിനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
പതുക്കെ ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഒരു ടൈമര്‍ സജ്ജമാക്കുക എന്നതാണ്. അത് മാത്രമല്ല ഓരോ ഭക്ഷണത്തിനും 20 മിനിറ്റെങ്കിലും ചുരുങ്ങിയത് ചിലവാക്കുക എന്നതാണ്. ചെറുതായി സംസാരിച്ചിരുന്ന ശേഷം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല നല്ലതുപോലെ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയും വര്‍ദ്ധിപ്പിക്കുന്നു.
വേഗത മാറ്റുമ്പോള്‍
ഭക്ഷണം കഴിക്കുന്ന വേഗതയില്‍ മാറ്റം വരുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ പപ്രതികൂലമായി തന്നെ ബാധിക്കുന്നു. പലപ്പോഴും ഇത് കൂടുതല്‍ അസ്വസ്ഥകളിലേക്കും ദഹന പ്രശ്നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. എപ്പോഴും ആരോഗ്യകരമായി ഇരിക്കുന്നതില്‍ ഭക്ഷണം കഴിക്കുന്ന രീതി പോലും വളരെ വലിയ പങ്ക് വഹിക്കുന്നു. അടുത്ത തവണ നിങ്ങള്‍ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ പതുക്കെ ഭക്ഷണം കഴിക്കുന്നതിന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications