Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ചോറ് കഴിക്കുന്നതുകൊണ്ട് മാത്രമാണോ കുടവയര്‍ വരുന്നത്? പുരുഷന്മാരില് കുടവയര്‍ വരുന്നത് ഇക്കാരണങ്ങളാല്‍
Pot belly in men: പുരുഷന്മാരിലാണ് പ്രധാനമായും കുടവയര്‍ അമിതമായി കണ്ടുവരുന്നത്. പലപ്പോഴും ഇത്തരത്തില്‍ കുടവയര്‍ വര്‍ദ്ധിക്കുന്നതിനും പിന്നിലെ പ്രധാന വില്ലനായി ചോറിനെയാണ് നമ്മള് പഴിചാരുന്നത്. എന്നാല്‍, ചോറ് മാത്രമല്ല, നിങ്ങളിലെ മറ്റുപല ശീലങ്ങളും കുടവയറിന് പ്രധാന കാരണമാകുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ്
ഇന്ത്യന്‍ ആഹാരത്തില്‍ ചോറ് ഒരു നിര്‍ബന്ധിത ഘടകമാണ്. പലരുടെയു അഭിപ്രായത്തില്‍ ചോറിലാണ് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് എന്നാണ്. എന്നാല്‍, ചോറില്‍ മാത്രമല്ല, ചോറിന് പകരം നമ്മളഇല് പലരും കഴിക്കുന്ന ചപ്പാത്തിയിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. അതുപോലെ, ധാന്യങ്ങളിലെല്ലാം തന്നെ കാര്ബാസിന്റെ അളവ് കൂടുതലാണ്. ആപ്പിള്‍, മാങ്ങ, ഉണക്കിയ പഴങ്ങള്‍ എന്നിവയിലും കാര്‍ബ്സ് ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, പച്ചക്കറികളായ ചോളം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിലും ബ്രെഡ്, പാസ്ത, ഓട്സ് എന്നിവയിലും കാര്‍ബ്സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ മേല്‍ പറഞ്ഞ ഏതൊരു സാധനവും നമ്മള്അ മിതമായി കഴിച്ചാല്‍ അത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമായി പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നത് കുടവയര്‍ വരാനും കാരണമാകുന്നു.
പ്രോട്ടീന്റെ അഭാവം
കാര്‍ബ്സിന്റെ അളവ് കുറയ്ക്കുമ്പോള്‍ അതിനനുസരിച്ച് പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനിവാര്യമായിട്ടുള്ള പോഷകമാണ് പ്രോട്ടീന്‍. ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അനിവാര്യമാണ്. കൂടാതെ, ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ്. അതിനാല്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിനായി ചിക്കന്‍, മുട്ട, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, ടോഫൂ എന്നിവ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്.
സംസ്കരിച്ച ആഹാരങ്ങള്‍
അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍ കഴിക്കുന്ന ശീലം നമുക്കുണ്ട്. പ്രത്യേകിച്ച്, വൈകുന്നേരങ്ങളില്‍ ഒരു സമൂസ, അല്ലെങ്കില്‍ പഴംപൊരി, അതുമല്ലെങ്കില്‍ പഫ്സ്, ചോറിന്റെ കൂടെ പപ്പടം, പൊരിച്ച മീന്‍ എന്നിങ്ങനെ അനവധി ആഹാരങ്ങള്‍ ദിവസേന പലരും അകത്താക്കുന്നുണ്ട്. ഇത്തരത്തില്‍ കഴിക്കുന്നത് കുടവയര്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണമാണ്. കൂടാതെ, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്കും ഇവ നയിക്കുന്നു.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വരുന്നതും, ടെസ്റ്റോസ്റ്റെറോണ്‍ കുറയുന്നതുമെല്ലാം തന്നെ, കുടവയറിന് കാരണമാകാനുള്ള സാധ്യത കൂടുതലാണ്.
പാരമ്പര്യം
പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ഏതെങ്കിലും വ്യക്തിയ്ക്ക് കുടവയര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും കുടവയര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ശരിയായ വിധത്തില്‍ ഡയറ്റ് പിന്തുടരുക. അതുപോലെ, വ്യായാമം ചെയ്യാനും മറക്കരുത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
