Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
രാവിലെ എണീറ്റാല്‍ ശരീരത്തിന്റെ ഏത് ഭാഗത്താണ് വേദന, ആയുസ്സ് പറയുന്നത് ഇപ്രകാരം
ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശരീരത്തിലുണ്ടാവുന്ന ഓരോ ചെറിയ മാറ്റങ്ങളും വളരെയധികം ശ്രദ്ധയോടെ നാം നോക്കിക്കാണണം. എന്നാല്‍ ഉറക്കത്തില്‍ പോലും ചെറിയ അസ്വസ്ഥതകള്‍ നമ്മളെ ബുദ്ധിമുട്ടിക്കാം. പലപ്പോഴും ഉറക്കമുണര്‍ന്ന ഉടനെ നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ടോ? ഇത് പലരും നിസ്സാരമായി കണക്കാക്കുന്നോ, എന്നാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കണം. കാരണം ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം വേദനകള്‍ അതൊരിക്കലും ഒരു സാധാരണ കാര്യമല്ല എന്നത്.
നമ്മളറിയാത്ത പല വിധത്തിലുള്ള കാരണങ്ങള്‍ ഇത്തരം വേദനകള്‍ക്ക് പുറകിലുണ്ട് എന്നതാണ് സത്യം. പലപ്പോഴും ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ആലോചിച്ച് നിങ്ങള്‍ കഷ്ടപ്പെടാറുണ്ടോ? എന്നാല്‍ അതിനുള്ള കൃത്യമായ ഉത്തരങ്ങളും കാരണങ്ങളും ഈ ലേഖനത്തില്‍ ഉണ്ട്. ചിലരില്‍ ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഉറക്കത്തില്‍ ഇതിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നു. ഒന്നിലധികം ശ്രദ്ധിക്കേണ്ട കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. അവ നോക്കാം.

Pic Courtesy: Unsplash/Afif Ramdhasuma
വിറ്റാമിന്‍ ഡി കുറവെങ്കില്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എന്നാല്‍ ഇതിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തില്‍ ഇല്ലെങ്കില്‍ ഹൈപ്പോകാല്‍സെമിയ അല്ലെങ്കില്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥ സംഭവിക്കാം. എന്നാല്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് പലപ്പോഴും വൃക്കകളും പേശികളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സം തീര്‍ക്കുന്നു. വിറ്റാമിന്‍ ഡി ആണ് ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഇതിന്റെ കുറവ് കാരണം ശരീരത്തില്‍ വേദന അനുഭവപ്പെടുന്നു. ഇത് ഗുരുതരമായ അവസ്ഥ ഉണ്ടാക്കും.
അനീമിയ
ശരീരത്തില്‍ വിളര്‍ച്ച ഉള്ളവരിലും ഇതേ പ്രശ്നം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുമ്പോഴാണ് അനീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് മൂലം രക്തകോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നു. ഇത് ശരീരത്തിന് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇത്തരം തളര്‍ച്ച മാറുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കണം.

അമിതഭാരം
ശരീരത്തിന്റെ ഭാരം ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. ഇ്ത് നമ്മുടെ ഓരോ അവയവത്തിലും അമിത സമ്മര്‍ദ്ദം ചെലുത്തുന്നതിന് കാരണമാകുന്നു. പലപ്പോഴും കൈകളിലും കാലുകളും കഴുത്തിലും ഉണ്ടാവുന്ന ഇത്തരം സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇതെല്ലാം രാവിലെ ഉറങ്ങി എഴുന്നേല്ക്കുന്ന സമയത്ത് നിങ്ങളെ കൂടുതല്‍ ബാധിക്കുന്നു. ശരീര ഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
മെത്ത മോശമാണെങ്കില്‍
കിടക്കുന്ന മെത്തയും ഉറക്കത്തേയും ശരീരത്തിന്റെ വേദനകളേയും സ്വാധീനിക്കുന്നതാണ്. പലപ്പോഴും ഗുണനിലവാരമില്ലാത്ത മെത്തയില്‍ കിടന്നുറങ്ങുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കുന്ന ഒന്നാണ്. ഇതാണ് പ്രധാനമായും നല്ലൊരു ശതമാനം ആളുകളിലും ശരീരവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമാക്കുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് ഉള്ള വേദനയെ മാത്രം നിങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതെല്ലാം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഉറങ്ങുന്ന രീതി
നിങ്ങള്‍ ഉറങ്ങുന്ന രീതി തന്നെ നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതായിരിക്കും. പലപ്പോഴും ഇത് ശരീരത്തിന് വേദനയുണ്ടാക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ പൊതുവേ ഒരു ഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് നല്ലതാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ അല്പം ഭീകരമായി മാറുന്നു. ഈ അവസ്ഥയെ നമ്മള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ശരീര വേദനക്ക് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications