Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പ്രായഭേദമില്ല, പോപ്കോണ് ബ്രെയിന് ആര്ക്കും വരാം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള് ഇവയാണ്
പോപ്കോണ് ബ്രെയിന്, പേര് കേള്ക്കുമ്പോള് തലച്ചോറിനെ ബാധിക്കുന്ന രോഗമാണോ, അതോ പോപ്കോണുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഗതിയാണോ എന്ന ചിന്ത വരാം. ഇത് രണ്ടും ഏറെക്കുറേ ശരിയാണ് എന്നതാണ് വാസ്തവം. പോപ്കോണ് ഉണ്ടാകുന്നതിന് സമാനമായ, ഒരു കൊഗ്നിറ്റീവ് (ധാരണയുമായി ബന്ധപ്പെട്ട) അവസ്ഥയാണത്. കുട്ടികള് മുതല് പ്രായമായവര് വരെ ഇന്ന് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. പോപ്കോണ് ബ്രെയിന് എന്ന് അറിയപ്പെടുന്ന താരതമ്യേന പുതിയ ഈ അവസ്ഥയുടെ കാരണം എന്താണെന്ന് അറിയുമോ, വര്ദ്ധിച്ചുവരുന്ന സോഷ്യല്മീജിയ ഉപയോഗം.

പോപ്കോണ് ബ്രെയിന് എന്താണ്?
പോപ്കോണ് ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ. ഒരേസമയം നുറുകണക്കിന് പോപ്കോണുകള് ആണ് ചോളമണികളില് നിന്നും പൊരിഞ്ഞുവരിക. അതുപോലെ ഒരേസമയം ഒന്നിന് പിറകേ ഒന്നായി നിരവധി ചിന്തകള് മനസ്സിലൂടെ കടന്നുപോകുക, അല്ലെങ്കില് പലതരം മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് പോപ്കോണ് ബ്രെയിന് എന്ന് വിശേഷിപ്പിക്കുന്നത്. താരതമ്യേന പുതിയൊരു പദമാണിത്. മിക്കവാറും എല്ലാ പ്രായക്കാരിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. ഘടനാപരമായ ഒരു ചിന്ത ഇവിടെ ഉണ്ടാകുന്നില്ല. ഒരുകാര്യത്തിലും അധികമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ അടുത്തതിലേക്ക് പോകാനുള്ള ഒരു ത്വര ഇവിടെ രൂപപ്പെടുന്നു. ഇത് ആരോഗ്യത്തെ പല രീതിയിലും ബാധിക്കുന്നുണ്ട്.
എന്താണ് കാരണം
ഡിജിറ്റല് യുഗത്തിലെ സൃഷ്ടികളാണ് നമ്മളെല്ലാം. ഈ യുഗത്തില് ജീവിക്കുന്നവരുടെ ചിന്താരീതികള് പോലും വലിയ മാറ്റങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം തലച്ചോറിന്റെ പ്രവര്ത്തനത്തെ പോലും സ്വാധീനിക്കുന്നുണ്ട്. ഒരു കാര്യത്തില് കൂടുതല് സമയം ശ്രദ്ധ കേന്ദ്രീകരിക്കാന് കഴിയാതിരിക്കുക, ആഴത്തിലുള്ള ഏകാഗ്രത ഇല്ലാതിരിക്കുക, നിയന്ത്രണാതീതനായ മാനസിക സമ്മര്ദ്ദം എന്നിങ്ങനെ ഡിജിറ്റല് മീഡിയയുടെയും പലവിധ ഗാഡ്ജറ്റുകളുടെയും വര്ധിച്ച ഉപയോഗം തലച്ചോറിനെയും മനസ്സിനെയും പലതരത്തില് ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് പോപ്കോണ് ബ്രെയിനും.
സോഷ്യല്മീഡിയയയുടെ അമിത ഉപയോഗവും നിരന്തരമായ മള്ട്ടി ടാസ്കിംഗും (ഒരേസമയം പല കാര്യങ്ങള് ചെയ്യുക) കാരണം മാനസികാവസ്ഥകള് മാറിമറിയുന്ന അവസ്ഥയാണ് പോപോകോണ് ബ്രെയിന്. വര്ദ്ധിച്ച മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. 2019ല് നേച്ചര് കമ്മ്യൂണിക്കേഷന്സില് പ്രസിദ്ധീകരിച്ച ഒരു പഠനം ആളുകളുടെ ശ്രദ്ധയുടെ ദൈര്ഘ്യം കുറഞ്ഞുവരികയാണെന്നും സോഷ്യല്മീഡിയയുടെ അമിതോപയോഗം ആകാം അതിന് കാരണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഒന്നും ചെയ്യാന് കഴിയില്ല എന്ന ചിന്ത
പോപ്കോണ് ബ്രെയിന് നിങ്ങളെക്കൊണ്ട് പലതും ചിന്തിപ്പിക്കും. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും അതെല്ലാം ചെയ്യാനുള്ള സമയം പക്ഷേ ഇല്ലെന്നും ഉള്ള ചിന്ത പോപകോണ് ബ്രെയിനിന്റെ ഫലമാണ്. ഫോണിലോ കംപ്യൂട്ടറിലോ പുതിയ നോട്ടിഫിക്കേഷനുകള് വരുമ്പോള് അത് നോക്കാനുള്ള തോന്നലും ഈ അവസ്ഥയുടെ പ്രത്യേകതയാണ്. ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില് പോലും ഒന്നിനും സമയമില്ലാത്ത അവസ്ഥയും പോപ്കോണ് ബ്രെയിനിന്റെ ലക്ഷണമാണ്.
ലക്ഷണങ്ങള്
ജോലിയും ദൈനംദിനകാര്യങ്ങളും ചെയ്യാനുള്ള കഴിവിനെ പോപ്കോണ് ബ്രെയിന് സ്വാധീനിക്കും. ഉല്പ്പാദനക്ഷമത കുറയും, ഏകാഗ്രത കുറയും, യഥാര്ത്ഥ്യത്തില് നിന്ന് അകന്ന് നില്ക്കുന്ന അവസ്ഥ, മാനസിക പിരിമുറുക്കം എന്നിവയെല്ലാം പോപ്കോണ് ബ്രെയിനിന്റെ ലക്ഷണങ്ങളാണ്. മറ്റ് ലക്ഷണങ്ങള് എന്തെല്ലാമാണെന്ന് നോക്കാം.
ശ്രദ്ധ വ്യതിചലിച്ചുകൊണ്ടിരിക്കുക
നോട്ടിഫിക്കേഷനുകള് നോക്കാനുള്ള ചിന്ത കൊണ്ടോ മറ്റ് കാര്യങ്ങള് കൊണ്ടോ ഒരു കാര്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് പറ്റാതെ വരിക.
ഏകാഗ്രതക്കുറവ്
ഒരു കാര്യത്തില് ആഴത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് അല്ലെങ്കില് ഏകാഗ്രത നേടാന് കഴിയാതെ വരിക.
വിവരങ്ങളാല് വീര്പ്പുമുട്ടുക
പലതരം വിവരങ്ങളും ജോലികളും കൊണ്ട് വീര്പ്പുമുട്ടുന്ന അവസ്ഥ. അതെതുടര്ന്നുള്ള മാനസിക പിരിമുറുക്കം, സംഘര്ഷം.
സോഷ്യല്മീഡിയയിലെ മൂല്യപരിശോധന
എപ്പോഴും സോഷ്യല്മീഡിയയിലെ ഇടപെടലുകള് പരിശോധിച്ച് സ്വന്തം വില നിശ്ചയിക്കാനുള്ള ശ്രമം.
എപ്പോഴും തിരക്ക്
നിരന്തരമായ തിരക്കിന്റെ അവസ്ഥ. പക്ഷേ പല കാര്യങ്ങള് ഒന്നിച്ച് ചെയ്യുന്നത് കൊണ്ട് ഒരു ജോലിയും ചെയ്തുതീര്ക്കാന് കഴിയാത്ത അവസ്ഥ.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
