Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ഹൃദയം സ്മാര്‍ട്ടാക്കും മാതള നാരങ്ങ: കൂടാതെ മറ്റ് ഗുണങ്ങളും ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ പഴം. എന്നാല്‍ എപ്രകാരം ഇത് ഉപയോഗിക്കണം, എന്തൊക്കെയാണ് ഗുണങ്ങള്‍, എപ്പോഴെല്ലാം കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി ആദ്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങക്കുള്ള പങ്ക് നിസ്സാരമല്ല. അത്രയധികം മാറ്റങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. അത് മാത്രമല്ല ജീവിത ശൈലി മാറ്റങ്ങളാണ് പല രോഗാവസ്ഥകളും വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്.
അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്ന ഇന്നത്തെ ശീലങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കേണ്ടതാണ്. അതിനായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ചേര്‍ക്കണം. അതില്‍ തന്നെ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ് മാതള നാരങ്ങ. ഇത് പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. എന്തൊക്കെയാണ് മാതള നാരങ്ങ നല്കുന്ന ഗുണങ്ങളെന്ന് നോക്കാം.

പഠനഫലം ഇപ്രകാരം
ദിനവും മാതള നാരങ്ങയും അതിന്റെ ജ്യൂസും കുടിക്കുന്നവരില്‍ ഹൃദയാരോഗ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാതള നാരങ്ങ. ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാന്‍ മാതളനാരങ്ങക്ക് കഴിയുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതും. ഇത് രക്തയോട്ടം മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ ധമനികളെ ശുദ്ധീകരിക്കുന്നതിനും സഹായിക്കും.
രോഗാവസ്ഥകളില്‍ പ്രതിരോധം
പല വിധത്തിലുള്ള രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് മാതള നാരങ്ങ. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പലപ്പോഴും മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുമാണ് ഇതിന് കാരണം. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ ഇവ സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല ഇത് ഹൃദയ ധമനികളുടെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുകയും അതുപോലെ തന്നെ ധമനിയുടെ ഭിത്തികള്‍ക്ക് കേട്പാട് സംഭവിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കോശങ്ങള്‍ക്ക് ആരോഗ്യം
മാതള നാരങ്ങയിലെ സജീവ സംയുക്തങ്ങള്‍ പലപ്പോഴും ധമനികളിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇവ പലപ്പോഴും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിനവും ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വഴി നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എളുപ്പത്തില്‍ എത്തുന്നതിന് സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും മികച്ചതാണ്. സ്ഥിരമായി ഇത് കുടിക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കൊളസ്ട്രോള്‍ പരിഹാരം
കൊളസ്ട്രോള്‍ പോലുള്ള ഗുരുതര പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും മാതള നാരങ്ങ മികച്ചതാണ്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അത് കൂടാതെ മാതള നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോളിനെ വളരെ പെട്ടെന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. ദിനവും അല്പം മാതള നാരങ്ങ കഴിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ഇത് വഴി ആരോഗ്യകരമായ രക്തചംക്രമണം നിലനിര്‍ത്തുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications