ന്യൂമോണിയ നിസ്സാരമല്ല: അണുബാധ ഗുരുതരമാവും മുന്‍പ് ലക്ഷണങ്ങളറിയാം

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ന്യുമോണിയ. പലപ്പോഴും ലക്ഷണങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. ഗുരുതരമായാല്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായ അണുബാധയാണ് ന്യൂമോണിയ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് ശ്വാസമെടുക്കുന്നതിന് വരെ ബുദ്ധിമുട്ടുണ്ടാക്കുകയും അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു എന്നതാണ് സത്യം. ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്ന മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട.

പലപ്പോഴും കൃത്യ സമയത്ത് രോഗം കണ്ടെത്തുകയും അത് വഴി ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. നെഞ്ചിലെ അണുബാധയാണ് ഇതിന്റെ പ്രധാന ലക്ഷണം. പലപ്പോഴും വായുമലിനീകരണവും കാലാവസ്ഥ മാറ്റങ്ങളും എല്ലാം ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ന്യൂമോണിയയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

Pneumonia Alert

രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
കാലാവസ്ഥ മാറ്റങ്ങളും പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന വായുമലിനീകരണവും എല്ലാം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ അവഗണിക്കരുത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ന്യൂമോണിയക്ക് ആന്റിബയോട്ടിക്കുകള്‍ ആണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ ഈ രോഗം പലപ്പോഴും മരണത്തിലേക്ക് വരെ എത്തും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. രോഗം ഭേദമാവാന്‍ ഏകദേശം രണ്ടാഴ്ചയോളം സമയമെടുക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിയണം
ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും അണുബാധ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. അത് മാത്രമല്ല രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത് എന്നതാണ് പ്രധാന കാര്യം. നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പലപ്പോഴും അടിയന്തര ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ന്യൂമോണിയയുടെ ലക്ഷണങ്ങള്‍
ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ശ്വാസം മുട്ടല്‍ ആണ് തുടക്ക ലക്ഷണം, പലപ്പോഴും സംസാരിക്കാതിരിക്കുന്നതിന് സാധിക്കാതിരിക്കുക, പലപ്പോഴും നീല നിറത്തിലുള്ള ചര്‍മ്മം, ചുണ്ട്, നാവ് എന്നിവ കാണപ്പെടുക. പലപ്പോഴും ആശയക്കുഴപ്പത്തിലാകുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും ഇവരില്‍ സ്ഥലകാല ബോധം നഷ്ടപ്പെടുക, ചുമയുടെ തീവ്രത കുറയാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഗുരുതര ലക്ഷണങ്ങള്‍
എന്നാല്‍ ഗുരുതര ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ചുമക്കുമ്പോള്‍ ചോര പുറത്തേക്ക് വരുക, ശ്വാസമെടുക്കുമ്പോള്‍ അല്ലെങ്കില്‍ ചുമക്കുമ്പോഴോ നെഞ്ചില്‍ വേദനയെടുക്കുക. ശ്വാസം എടുക്കുന്നതില്‍ തടസ്സം നേരിടുക എന്നിവയാണ് പ്രധാന കാര്യം. പലപ്പോഴും ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

Pneumonia Alert

എന്തുകൊണ്ട് ന്യൂമോണിയ?
എന്തുകൊണ്ടാണ് ന്യൂമോണിയ ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. നിങ്ങളുടെ ശ്വാസകോശത്തിലെ അറയില്‍ ഉണ്ടാവുന്ന അണുബാധയാണ് ഇതിന്റെ കാരണം. അത് മാത്രമല്ല ശ്വാസകോശ അറകളില്‍ പലപ്പോഴും ദ്രാവകം നിറയുകയും അതോടൊപ്പം അവ വീര്‍ക്കുകയും ചെയ്യുമ്പോള്‍ ഗുരുതരമായ അവസ്ഥയുണ്ടാവും. പലപ്പോഴും ന്യൂമോണിയക്ക് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവെല്ലാം കാരണനാകുന്നു. ഇത് നിങ്ങളുടെ ശ്വസനാരോഗ്യത്തെ കൂടുതല്‍ ബാധിക്കും.

കാരണങ്ങള്‍ തിരിച്ചറിയുക
പ്രായമായവരില്‍ പലപ്പോഴും ബാക്ടീരിയയാണ് ന്യൂമോണിയയുടെ കാരണങ്ങളില്‍ ഒന്നായി പറയുന്നത്. എന്നാല്‍ കുട്ടികളില്‍ വൈറസ് മൂലമാണ് ഇത്തരം അണുബാധകള്‍ സംഭവിക്കുന്നത്. എന്നാല്‍ ന്യൂമോണിയക്ക് കാരണമാകുന്ന ചില രോഗാവസ്ഥകളും ഉണ്ട്. അവയില്‍ സാധാരണ ജലദോഷം ഉള്‍പ്പടെ കൊവിഡ്, ഹ്യൂമന്‍ പാരാഇന്‍ഫ്‌ലുവന്‍സ വൈറസ് (HPIV), ലെജിയോണയേഴ്‌സ് രോഗം എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം.

പകര്‍ച്ച വ്യാധിയോ?
ന്യൂമോണിയ പകര്‍ച്ച വ്യാധിയാണോ അല്ലയോ എന്നത് പലരിലും ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് നേരിട്ട് പകരുകയില്ല. എന്നാല്‍ രോഗകാരണങ്ങളായ വൈറസുകളും ബാക്ടീരിയകളും പലപ്പോഴും പകരുന്നവയാണ് എന്നതാണ്. ഇത് പലപ്പോഴും ന്യൂമോണിയ പോലുള്ള അവസ്ഥകളിലേക്ക് എത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടാതണ്. എന്നാല്‍ ന്യൂമോണിയക്ക് കാരണമാകുന്ന സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ എന്ന ബാക്ടീരിയ പലപ്പോുഴും രോഗ ബാധിതന്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ വഴി മറ്റൊരാളിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആരെല്ലാം ശ്രദ്ധിക്കണം?
എന്നാല്‍ ന്യൂമോണിയ പോലുള്ള രോഗാവസ്ഥകള്‍ ആര്‍ക്കൊക്കെയാണ് വരാന്‍ സാധ്യത കൂടുതല്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അല്ലെങ്കില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ എല്ലാം ഇതിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും രോഗാവസ്ഥക്ക് സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായോ രോഗങ്ങളുള്ളവരും ശ്രദ്ധിക്കണം. ഡിമെന്‍ഷ്യ അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം പോലുള്ള ന്യൂറോളജിക്കല്‍ അവസ്ഥകള്‍ കാരണം ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി കുറവുള്ളവരും ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, October 23, 2025, 19:24 [IST]
X
Desktop Bottom Promotion