Latest Updates
-
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവത്തിന് തൊട്ടുമുന്‍പേ ശരീരത്തെ സജ്ജമാക്കാന്‍ യോഗ
ആര്‍ത്തവം സ്ത്രീകളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു എന്നതാണ് പലരും കരുതുന്നത്. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ പല വിധത്തിലും നിങ്ങളെ തളര്‍ത്തുന്നു. പക്ഷേ ഇതെല്ലാം ആര്‍ത്തവം തുടങ്ങി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇല്ലാതാവുന്നു. എന്നാല്‍ ആര്‍ത്തവത്തിന് മുന്നോടിയായി നമ്മളെ വെല്ലുവിളിയില്‍ എത്തിക്കുന്ന ഒരു പ്രതിസന്ധിയാണ് പ്രിമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം അഥവാ പി എം എസ്. ഇത് പലപ്പോഴും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം തളര്‍ത്തുന്നു.
എന്നാല്‍ ഈ പ്രതിസന്ധി ആര്‍ത്തവത്തിന് മുന്‍പായി എപ്രകാരം പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങളില്‍ പല വിധത്തിലുള്ള അസ്വാരസ്യങ്ങളും ആര്‍ത്തവത്തിന് മുന്‍പേയുള്ള പി എം എസ് സമ്മാനിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നമുക്ക് യോഗ ചെയ്യാവുന്നതാണ്. എന്നാല്‍ എപ്രകാരം യോഗ ചെയ്യണം, ഏതൊക്കെ യോഗാസനങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പവനമുക്താസനം
നിങ്ങളുടെ ആര്‍ത്തവ പിഎംഎസ് പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് രക്തയോട്ടം മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് പവന മുക്താസനം. ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദന ഉള്‍പ്പടെയുള്ളവക്ക് പരിഹാരം കാണാനും സാധിക്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും പിഎംഎസ് പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഈ ഒരു ആസനത്തിലൂടെ പ്രതിരോധിക്കാം.
ഉസ്ത്രാസനം
ഉസ്ത്രാസനം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ വളരെയധികം വഴക്കമുള്ളതാക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിന് നല്ല തേജസ്സും ഊര്‍ജ്ജവും നല്‍കുകയും ചെയ്യുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആര്‍ത്തവ സമയത്തും അതിന് മുന്നോടിയുമായുണ്ടാവുന്ന വേദനകളേയും ചെറുക്കാന്‍ ഉസ്ത്രാസനം സഹായിക്കുന്നു. ദിനവും അല്പ സമയം ഉസ്ത്രാസനം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്.
സേതു ബന്ധാസനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് സേതുബന്ധാസനം. ഇത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ സ്ട്രെച്ച് നല്കുന്നു. നെഞ്ച്, കഴുത്ത്, നട്ടെല്ല്, കാലുകള്‍, നിതംബം, താഴത്തെ പുറം എന്നിവയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ വഴക്കം നല്കുകയു ംചെയ്യുന്നു. ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ദിനവും അല്പ സമയം സേതുബന്ധാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മാര്‍ജാര്യാസനം
ആര്‍ത്തവ വേദന നിയന്ത്രിക്കുന്നതിനും പിഎംഎസ് പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും മാര്‍ജാര്യാസനം നല്ലതാണ്. ഇത് തുടക്കം മുതല്‍ തന്നെ ഏതൊരാള്‍ക്കും ചെയ്യാവുന്നതാണ്. ഇത് കൈകാലുകള്‍ക്കും മികച്ച സ്ട്രെച്ച് നല്കുന്നു. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളേയും പ്രതിരോധിക്കാനും പിഎംഎസ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
പദ്മാസനം
യോഗാസനത്തിന്റെ അടിസ്ഥാന പോസുകളില്‍ ഒന്നാണ് പത്മാസനം. പല യോഗാസനങ്ങളും ചെയ്യേണ്ടത് അടിസ്ഥാനപരമായി പത്മാസനത്തിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പത്മാസനത്തില്‍ ഇരുന്ന് മെഡിറ്റേഷനും പ്രാണായാമവും ചെയ്യുന്നതെല്ലാം നിങ്ങള്‍ക്ക ്എന്തുകൊണ്ടും നല്ലതാണ്. അത്രയധികം അനുകൂല മാറ്റങ്ങള്‍ ഈ ആസനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
ബാലാസനം
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ബാലാസനം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദപൂരിതമായ എല്ലാ മസിലുകളേയും നിയന്ത്രിക്കുന്നതോടൊപ്പം ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും അതോടൊപ്പം പിഎംഎസ് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മനസ്സിനും ശരീരത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലും റിലാക്സേഷന് നല്കുന്ന ആസനമാണ് ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
