ഈ ഒരൊറ്റ വ്യായാമം പതിവാക്കിയാല്‍ മതി; ഫുള്‍ബോഡി വര്‍ക്കൗട്ട് ചെയ്യുന്ന അതേ ഗുണം ശരീരത്തിന്

plank exercises : ശരീരത്തിലെ ഓരോ ഭാഗങ്ങളും ബലം വെയ്ക്കുന്നതിനും, ആരോഗ്യം നിലനിര്‍ത്തുന്നതിനും, വ്യത്യസ്ത തരം വ്യായാമങ്ങള്‍ നാം ദിവസേന ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പലതരം വ്യായാമങ്ങള്‍ ചെയ്യുന്നതിന് പകരം, ഒരൊറ്റ വ്യായാമം മാത്രം ചെയ്ത്, ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്യുന്ന അതേ ഗുണം ലഭിച്ചാല്‍ എങ്ങനെയുണ്ടാകും? അതേ, അങ്ങനെയും ഒരു വ്യായാമം ഉണ്ട്. ചിലപ്പോള്‍ പലരും മറ്റു പല വ്യായാമങ്ങളുടെ കൂടെയും ഈ വ്യായാമം ചെയ്യുന്നവരും ആയിരിക്കാം. പറഞ്ഞുവരുന്നത് പ്ലാങ്കിനെക്കുറിച്ചാണ്. വ്യത്യസ്ത തരം പ്ലാങ്ക് ഉണ്ട്. ദിവസേന പ്ലാങ്ക് ചെയ്യുന്നവരില്‍ നിരവധി ഗുണങ്ങളും ഉണ്ടായിരിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

health benefits of doing plank
Photo Credit: Ai

ബലം നല്‍കുന്നു

പതിവായി പ്ലാങ്ക് ചെയ്യുന്നവരില്‍ ശരീരത്തിന് ബലം ഉണ്ടായിരിക്കുന്നതാണ്. പ്ലാങ്ക് ചെയ്യുന്നതിലൂടെ പേശികളെ ബലപ്പെടുത്താന്‍ സാധിക്കുന്നു. പ്രത്യേകിച്ച്, വയറിലെ പേശികള്‍, പുറം ഭാഗത്തെ പേശികള്‍, തോളിലെ പേശികള്‍ എന്നിവയെല്ലാം ബലപ്പെടാന്‍ പ്ലാങ്ക് ചെയ്യുന്നതിലൂടെ സാധിക്കും. അതിനാല്‍, ദിവസേന സ്ത്രീകളും പുരുഷന്മാരും പ്ലാങ്ക് ചെയ്യുന്നത് വളരെ നല്ലതാണ്.

നടുവേദന

ഇന്ന് സ്ത്രീകള്‍ മുതല്‍ പുരുഷന്മാരില്‍ വരെ നടുവേദന പതിവായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്ലാങ്ക് ചെയ്ത് ശീലിക്കുന്നതിലൂടെ നടുവേദന കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കാരണം, പ്ലാങ്ക് ചെയ്യുമ്പോള്‍ പുറകിലെ പേശികള്‍ ബലപ്പെടുന്നു. ഇത് എല്ലിലേയ്ക്ക അമിതമായി ഭാരം എത്തുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.

വണ്ണം കുറയ്ക്കുന്നു

വണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ വ്യായാമമാണ് പ്ലാങ്ക്. പ്ലാങ്ക് ശീലിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കാരണം, ശരീത്തിലെ പേശികള്‍ മൊത്തത്തില്‍ ബലപ്പെടുന്നതിന് ഈ വ്യായാമം സഹായിക്കുന്നു. പേശികള്‍ ബലപ്പെടുന്നതിനനുസരിച്ച് ശരീരത്തില്‍ നിന്നും കൊഴുപ്പും, കലോറിയും കുറയുന്നതിനും സഹായിക്കുന്നു. ഇത് വണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ശരീരഘടന

പലരുടെയും നടത്തം ശരിയല്ലാത്തതും, ഇരിക്കുന്നതും, നില്‍ക്കുന്നതും ശരിയായ വിധത്തില്‍ അല്ലാത്തത് ശരീരഘടനയില്‍ മാറ്റം വരുന്നതിന് കാരണമാകുന്നു. ശരിയായ ശരീരഘടന അല്ലെങ്കില്‍ നടുവേദന വരുന്നതിന് കാരണമാണ്. എന്നാല്‍, പ്ലാങ്ക് ചെയ്ത് ശീലിക്കുന്നതിലൂടെ ശരീരഘടന കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു വ്യായാമം കൂടിയാണ് പ്ലാങ്ക്.

മറ്റു ഗുണങ്ങള്‍

പ്ലാങ്ക് ചെയ്ത് ശീലിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെടുന്നതാണ്. അതുപോലെ, മാാനസിക പിരിമുറുക്കങ്ങള്‍ കുറയും. കൃത്യമായ രീതിയില്‍ ഉറക്കം ലഭിക്കാനും ഈ വ്യായാമത്തിലൂടെ സാധിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ രീതിയില്‍ കൃത്യമായ രീതിയില്‍ പ്ലാങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്. പരമാവധി യൂട്യൂബ് വീഡിയോസ് നോക്കി ചെയ്യുന്നതിനു പകരം, നേരിട്ട് ഒരു ട്രെയ്‌നറില്‍ നിന്നും പഠിക്കുന്നത് നല്ലതായിരിക്കും. കാരണം, ശരിയായ വിധത്തില്‍ പ്ലാങ്ക് ചെയ്തില്ലെങ്കില്‍ നടുവേദന വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നു. അതുപോലെ, ആദ്യമായി പ്ലാങ്ക് ചെയ്യുന്ന വ്യക്തി, ഒറ്റയടിക്ക് ദീര്‍ഘനേരം പ്ലാങ്ക് ചെയ്യാന്‍ ശഅരമിക്കുന്നതിന് പകരം, സാവാധനത്തില്‍ സമയം കൂട്ടി കൊണ്ട് വരുന്നതാണ് നല്ലത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, February 9, 2025, 19:30 [IST]
X
Desktop Bottom Promotion