Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
പൈനാപ്പിള്‍ ഇഞ്ചി ജ്യൂസ്: അതിരാവിലെയെങ്കില്‍ ഫലം ദിവസങ്ങള്‍ക്കുള്ളില്‍
Weight loss: ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെ നമ്മള്‍ കടന്ന് പോവുന്നത്. പലപ്പോഴും ചെറിയ ചില അശ്രദ്ധ മതി വളരെ വലിയ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നതിന്. ആരോഗ്യ പ്രതിസന്ധി വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് അമിതവണ്ണത്തേയും കുറഞ്ഞ മെറ്റബോളിസവും തന്നെയാണ്. കാരണം ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് പിന്നീട് പലഗുരുതരമായ അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നത്. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും തന്നെയാണ് പല രോഗങ്ങള്‍ക്കും തുടക്കമാവുന്നതും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
അതിരാവിലെ അല്‍പം ഇഞ്ചി ചേര്‍ത്ത് തയ്യാറാക്കിയ പൈനാപ്പിള്‍ ജ്യൂസ് കുടിച്ച് നോക്കൂ. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. ആരോഗ്യം മികച്ചതാക്കുന്നതോടൊപ്പം തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അമിതവണ്ണത്തെ കുറയ്ക്കുകയും ചെയ്യുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് പൈനാപ്പിള്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ശരീരത്തിന് നല്‍കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറിയാന്‍ സാധിക്കുകുയും ചെയ്യും. എന്നാല്‍ എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം.

ദഹനാരോഗ്യത്തിന്
ദഹനശേഷി കൃത്യമായി നടന്നാല്‍ തന്നെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നു. അതിലൂടെ അമിതവണ്ണവും കൃത്യമായ മെറ്റബോളിസവും ശരിയായ രീതിയില്‍ ആക്കാന്‍ സാധിക്കും. ദഹനശേഷി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി പൈനാപ്പിള്‍ ജ്യൂസ് വഹിക്കുന്ന പങ്ക് എന്നത് നിസ്സാരമല്ല. ഇതിന് കാരണമാകുന്നത് പൈനാപ്പിളില്‍ ഉള്ള ബ്രോമലൈന്‍ എന്ന സംയുക്തമാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ വിഘടനത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ ഇഞ്ചിയും ആരോഗ്യത്തിന് സഹായിക്കുന്നു. ഇവ രണ്ടും ഒരുമിക്കുമ്പോള്‍ അത് ശരീരത്തിലെ ദഹനാരോഗ്യത്തെ മികച്ചതാക്കുകയും അത് വഴി മികച്ച മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കാന്‍
ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിന് വളരെയധികം സഹായിക്കുന്നു ഈ ജ്യൂസ്. പലപ്പോഴും ഇതിലുള്ള കലോറി കുറവാണ് എന്നത് തന്നെയാണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. അത് മാത്രമല്ല ഫൈബറിന്റെ അളവ് വളരെ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം മികച്ച ദഹനവും അതുകൊണ്ട് പ്രദാനം ചെയ്യുന്നു. ഇഞ്ചിയിലുള്ള തെര്‍മോജെനിക് ഘടകങ്ങളാണ് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നത്. ഇത് പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ഇഞ്ചി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹ പരിഹാരം
പ്രമേഹ രോഗം ഇന്നത്തെ കാലത്ത് സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അതിനായി നിങ്ങള്‍ക്ക് ഈ സ്‌പെഷ്യല്‍ ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. കാരണം പൈനാപ്പിളില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവണ്. ഇതാണ് മധുരമെങ്കിലും പൈനാപ്പിള്‍ ആരോഗ്യം നല്‍കുന്നതിന് പിന്നിലെ കാര്യം.
രോഗപ്രതിരോധത്തിന്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അതിന് ഏറ്റവും മികച്ചതാണ് പൈനാപ്പിള്‍. കാരണം അതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ അണുബാധക്കെതിരെ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താവുന്നതാണ് പൈനാപ്പിള്‍ ഇഞ്ചി ജ്യൂസ്.

ടോക്‌സിന്‍ പുറന്തള്ളുന്നതിന്
ശരീരത്തില്‍ നിന്നും ടോക്‌സിന്‍ പുറന്തള്ളുക എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഏറ്റവും എളുപ്പത്തില്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും പൈനാപ്പിള്‍ ജ്യൂസ്, കാരണം ഇത് ശരീരത്തിനെ ശുദ്ധീകരിക്കുകയും അത് വഴി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിനാണ് സഹായിക്കുന്നത്. മാത്രമല്ല വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് വഴി ശരീരത്തിലെ രക്തയോട്ടം മികച്ചതാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തില്‍ ഹൃദയാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് പൈനാപ്പില്‍ ഇഞ്ചി ജ്യൂസ് എന്നത് കൊണ്ട് തന്നെ അത് ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ഇത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്നതിന് സഹായിക്കും. അത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ ാവിലെ ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ജ്യൂസ് അതുകൊണ്ട് തന്നെ ശീലമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












