Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
നിമിഷങ്ങളില്‍ തുടങ്ങി മണിക്കൂറുകള്‍ നീളുന്ന വേദന: വയറെരിച്ചിലും കത്തലും ഗൗരവമാക്കണം
പെപ്റ്റിക് അള്‍സര്‍ അഥവാ കുടല്പ്പുണ്ണ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആമാശയത്തിന്റെ പാളിയിലോ ചെറുകുടലിലോ ആണ് വേദനാജനകമായ രീതിയില്‍ അള്‍സര്‍ അഥവാ പുണ്ണ് ഉണ്ടാവുന്നത്. സാധാരണ അവസ്ഥയില്‍ ആമാശയത്തിലെ പാളി ദഹരദ്രവങ്ങളാല് സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ചില ഘടകങ്ങള്‍ ഇതിനെ തടസ്സപ്പെടുത്തുന്നത് വഴി പലപ്പോഴും ദഹനരസങ്ങള്‍ ഇവയെ ദോഷകരമായി ബാധിക്കുന്നു. ഇതിന്റെ ഫലമായി കുടലിലെ ഭിത്തിയില്‍ പുണ്ണുകള്‍ രൂപ്പപെടുന്നു. ഇത്തരത്തിലുള്ള അവസ്ഥയെയാണ് പെപ്റ്റിക് അള്‍സര്‍ എന്ന് പറയുന്നത്.
ഇത്തരം അവസ്ഥയെ പലരും നിസ്സാരമായി വിടുന്നുണ്ട്. എന്നാല്‍ വളരെയധികം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് പെപ്റ്റിക് അള്‍സര്‍. മോശം ഭക്ഷണരീതിയും, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ചിലതാണ്. ദഹന പ്രശ്നങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. ചിലപ്പോള്‍ നിമിഷങ്ങളില്‍ തുടങ്ങി മണിക്കൂറുകള്‍ നീളുന്ന വേദനയായി പരിണമിക്കുന്ന ഒന്നാണ് ഇത്തരം പ്രതിസന്ധികള്‍ വഷളാക്കുന്നത്. കൂടുതല്‍ അറിയാം...

കാരണങ്ങള്‍
പെപ്റ്റിക് അള്‍സറിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മോശം ഭക്ഷണം രീതി, പുകവലി, മദ്യപാനം ചില മരുന്നുകളുടെ ഉപയോഗം, അമിതമായ സ്ട്രെസ്സ് എന്നിവയാണ് പെപ്റ്റിക് അള്‍സര്‍ അഥവാ കുടല്പ്പുണ്ണിലേക്ക് നയിക്കുന്ന രോഗങ്ങളുടെ ലക്ഷണം എന്ന് പറയുന്നത്. ഇത് കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍
രോഗങ്ങളേക്കാള്‍ ആദ്യം പുറപ്പെടുന്നത് രോഗലക്ഷണങ്ങള്‍ തന്നെയാണ്. ഇതിനെ തിരിച്ചറിഞ്ഞ് വേണം രോഗത്തെ കണ്ടെത്തുന്നതിന്. കടുത്ത വയറു വേദനയാണ് അള്‍സറിന്റെ ആദ്യ ലക്ഷണം, ഇതിന്റെ ഫലമായി കത്തുന്നത് പോലെയോ വയറെരിയുന്നത് പോലെയോ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. നെഞ്ചിനും പൊക്കിളിനും ഇടയിലുള്ള ഭാഗത്താണ് ഇതിന്റെ ഫലമായി വേദന അനുഭവപ്പെടുന്നത്. ഏതാനും നിമിഷങ്ങളില്‍ തുടങ്ങി മണിക്കൂറുകള്‍ നീളുന്ന വേദനയാണ് പെപ്റ്റിക് അള്‍സര്‍ സമ്മാനിക്കുന്നത്.
ദഹന പ്രശ്നം
ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയായിരിക്കും ഇത്തരം രോഗാവസ്ഥയുള്ളവരില്‍ ഉണ്ടാവുന്നത്. ഭക്ഷണം കഴിച്ച ഉടന്‍ കത്തുന്ന പോലുള്ള സംവേദനമോ അല്ലെങ്കില്‍ എരിച്ചിലോ തോന്നുന്നു. ഇത് കൂടാതെ ഗ്യാസ്ട്രബിള്‍, മലബന്ധം, വയറിളക്കം എന്നീ അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവുന്നു. വിടാതെ പിന്തുടരുന്ന ദഹന പ്രശ്നം തന്നെയാണ് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങളെ ആദ്യംതന്നെ തിരിച്ചറിയേണ്ടതാണ്.
മനം പുരട്ടല്‍
ദഹന പ്രശ്നം കൂടാതെ മനം പുരട്ടല്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയും സ്ഥിരമായി ഇത്തരം രോഗാവസ്ഥ ഉള്ളവരില്‍ ഉണ്ടാവുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ട് പോയി കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വിശപ്പില്ലായ്മയും വണ്ണം കുറയുന്നതും എല്ലാം അള്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് വേണം പ്രതിരോധിക്കുന്നതിന്.
ചികിത്സിക്കേണ്ടത്
പെപ്റ്റിക് അള്‍സര്‍ എപ്രകാരം പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. രോഗിയില്‍ അതിഗുരുതകമായ രീതിയിലാണ് രോഗാവസ്ഥയെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളും ഡയറ്റും ഭക്ഷണരീതിയും വ്യായാമവും എല്ലാം തുടരേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. രോഗം കണ്ടെത്തി ഉടന്‍ തന്നെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ചികിത്സ ആരംഭിക്കേണ്ടതാണ്.
പെപ്റ്റിക് അള്‍സര്‍ ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
പെപ്റ്റിക് അള്‍സര്‍ ചികിത്സിച്ചില്ലെങ്കില്‍, അത് കൂടുതല്‍ വഷളാകുകയും കുടലില്‍ സുഷിരങ്ങള്‍ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു. പെപ്റ്റിക് അള്‍സര്‍ ഉള്ളവരില്‍ ആമാശയത്തിലോ ചെറുകുടലിന്റെ ആവരണത്തിലോ ആണ് ചെറിയ ദ്വാരങ്ങള്‍ കാണപ്പെടുന്നത്. ഇത് പിന്നീട് ഗുരുതരാവസ്ഥയും അണുബാധയും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ആന്തരിക രക്തസ്രാവവും ഉണ്ടാവുന്നു. ലക്ഷണങ്ങളില്‍ പ്രകടമായി പലപ്പോഴും തലകറക്കവും മലത്തില്‍ നിറം മാറ്റവും ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെടാം.
എങ്ങനെ തടയാം?
രോഗാവസ്ഥയെ എപ്രകാരം തടയാം എന്നത് നമുക്ക് നോക്കാം. ജീവിത ശൈലി മാറ്റങ്ങള്‍ തന്നെയാണ് രോഗാവസ്ഥയെ ചെറുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക, അതോടൊപ്പം മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. കഫീന്‍ ഉപയോഗം ശ്രദ്ധിക്കുക സമ്മര്‍ദ്ദം കുറക്കുക, കൃത്യസമയം ഭക്ഷണം കഴിക്കുക എന്നതെല്ലാം രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications