Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
തടി കുറയ്ക്കുകയാണ് ഉദ്ദേശമെങ്കില്‍ ബദാം തൊലിയുള്‍പ്പടെ ശ്രദ്ധിക്കണം, കാരണം ഇതാണ്
ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ അമിതവണ്ണം ഒട്ടും നിസ്സാരമല്ല. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം. അതില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അമിതവണ്ണത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നത് പലരും ബദാം കഴിക്കുന്നത് വഴിയാണ്. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചിലതുണ്ട്.
അതില്‍ തന്നെ കുതിര്‍ത്ത് തൊലി കളഞ്ഞ് വേണോ കഴിക്കാന്‍, അതോ കുതിര്‍ക്കാതെ അപ്പാടെ കഴിക്കുകയാണോ ചെയ്യേണ്ടത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ധാരാളം പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊലിയോടെ ബദാം കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഇത് എങ്ങനെ സഹായിക്കുന്നുവെന്നും നോക്കാം.

തൊലിയോടെ കഴിക്കുന്നത്
ബദാം തൊലിയോടെ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നത് പലപ്പോഴും നല്ലതല്ലെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ഒരു തെറ്റിദ്ധാരണയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ബദാം തൊലിയോടെ കഴിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമമായിട്ടുള്ളത്. കാരണം ഇതില്‍ ധാരാളം പ്രത്യേകിച്ച് അതിന്റെ തൊലിയില്‍, പോളിഫിനോളുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു.
പോഷകാഹാര വിദഗ്ധര്‍ പറയുന്നത്
പോഷകാഹാര വിദഗ്ധര്‍ പറയുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം എന്നതാണ്. ഇതില്‍ പലപ്പോഴും 70% ആന്റിഓക്സിഡന്റുകളും അതിന്റെ പുറംതൊലിയിലാണ് അടങ്ങിയിരിക്കുന്നത്. അത് മാത്രമല്ല ഈ പോഷകങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. തൊലി കളയുമ്പോള്‍ പ്രധാനപ്പെട്ട ഈ പോഷകങ്ങള്‍ ശരീരത്തിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ബദാമില്‍ അടങ്ങിയിട്ടുള്ളവ ഇതാണ്
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ബദാമില്‍ പ്രോട്ടീന്‍, നാരുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയെല്ലാം തന്നെ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് വഴി നിങ്ങളുടെ ഊര്‍ജ്ജനില വര്‍ദ്ധിപ്പിക്കുന്നു, അത് മാത്രമല്ല ഇത് വഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പക്ഷേ അതിനായി നിങ്ങള്‍ എപ്രകാരമാണ് ബദാം കഴിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും തിരിച്ചറിയണം. ബദാം തൊലിയോടെ കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ബദാം കഴിക്കുമ്പോള്‍?
ബദാം കഴിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ബദാം വറുത്തതോ അല്ലെങ്കില്‍ പച്ചക്കോ അതുമല്ലെങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്തതോ കഴിക്കാവുന്നതാണ്. അത് മാത്രമല്ല ഇത് മധുരപലഹാരങ്ങള്‍, ബിരിയാണി, സ്മൂത്തികള്‍, ഷെയ്ക്കുകള്‍ തുടങ്ങിയ വിഭവങ്ങളിലും ഇത് ചേര്‍ക്കാവുന്നതാണ്. ബദാം എപ്പോഴും കുതിര്‍ത്ത് കഴിക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തൊലിയോടെ ബദാം കഴിക്കുമ്പോള്‍ അതില്‍ ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറ് നിറഞ്ഞതായി കാണുന്നതിന് സഹായിക്കും. കൂടാതെ പലപ്പോഴും ദഹനാരോഗ്യത്തെ സഹായിക്കുന്നതിനാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
തൊലിയോടെ കഴിക്കുമ്പോള്‍
തൊലിയോടെ കഴിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ ഇരട്ടിയാവുന്നു. അതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിക്കുന്നതിനും സഹായിക്കും. എന്നാല്‍ തൊലി കളഞ്ഞ ബദാം ആണെങ്കില്‍ അത് പല്ലിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് തൊലി അടങ്ങിയ ബദാം തന്നെയാണ് ഏറ്റവും മികച്ചത്. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ തൊലി അടങ്ങിയ ബദാം തന്നെയാണ് സഹായകമായിട്ടുള്ളത്. ഇതിലെ നാരുകള്‍ വിശപ്പിനെ കുറയ്ക്കുന്നതിന് സാഹായിക്കും. ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
