Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ബദാം കഴിക്കുന്നത് തൊലി കളഞ്ഞോ കളയാതേയോ? ഇന്ന് മുതല്‍ ശ്രദ്ധിക്കണം
ബദാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു നട്സ് ആണെന്ന് നമുക്കറിയാം. പലപ്പോഴും അവയുടെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഇതിനെ മികച്ചതാക്കുന്നത്. പലപ്പോഴും ലഘുഭക്ഷണം എന്ന ഘട്ടത്തില്‍ ഉപയോഗിക്കാവുന്നതാണ് ബദാം എന്നതില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങള്‍ ബദാമിനുണ്ട്. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ നിങ്ങള്‍ തൊലി കളഞ്ഞാണോ കളയാതെയാണോ കഴിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
പലപ്പോഴും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുമ്പോള്‍ പലരും അതിന്റെ തോല് കളയുന്നു. എന്നാല്‍ ഇത് നല്ലതാണോ തൊലി കളയണോ കളയാതെ കഴിക്കുന്നതാണോ ഗുണഫലം വര്‍ദ്ധിപ്പിക്കുന്നത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. മാത്രമല്ല ഏതാണ് ആരോഗ്യകരം എന്നതും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പോഷകഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് തൊലി കളഞ്ഞതും തൊലിയുള്ളതുമായ ബദാം. ഇതില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ഹൃദയാരോഗ്യം പോഷിപ്പിക്കും എന്ന് മാത്രമല്ല പ്രമേഹം പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഊര്‍ജ്ജത്തിന്റെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
തൊലികളഞ്ഞ ബദാമിന്റെ ഗുണങ്ങള്‍
തൊലി കളഞ്ഞ് കഴിക്കുന്ന ബദാം എത്രത്തോളം ഗുണം നല്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇതിന്റെ തൊലിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഫിനോളിക് സംയുക്തങ്ങള്‍ ഇവയിലുണ്ട്. ഇത് നിങ്ങളുടെ ഓക്സിഡേറ്റിവ് സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകുയം അതോടൊപ്പം തന്നെ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി ആരോഗ്യകരമായ പല മാറ്റങ്ങളും ശരീരത്തിനുണ്ടാവുന്നു. ഹൃദ്രോഗം ഉള്പ്പടെയുണ്ടാവുന്നതിനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൂടാതെ ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥയെ തടയുന്നതിനും ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും.
തൊലി കളയാത്ത ബദാം
നിങ്ങള്‍ ഉപയോഗിക്കുന്ന ബദാം തൊലി കളയാത്തതാണെങ്കില് ഇതിലെ തൊലി മികച്ച ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. അനാവശ്യ പ്രതിസന്ധിയായ ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് തൊലിയുള്ള ബദാം മികച്ചതാണ്. എപ്പോഴും ഇത് കഴിക്കുന്നത് വഴി അത് അമിതവിശപ്പിനെ തടയുകയും അമിത വണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത്രയധികം മാറ്റങ്ങള്‍ ഇത് ശരീരത്തില്‍ ഉണ്ടാക്കും. കൂടാതെ ഇതിലെ പ്രോട്ടീന്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ ആരോഗ്യവും ഗുണങ്ങളു നിലനിര്‍ത്തുന്നു.
തിരഞ്ഞെടുപ്പ് വ്യത്യസ്തം
ആരോഗ്യത്തിനായി ബദാം തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അത് ആളുകളുടെ സൗകര്യവും കൂടി നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. സെന്‍സിറ്റീവ് ആയ ദഹനാരോഗ്യം ഉള്ളവരില്‍ പലപ്പോഴും ബദാമിന്റെ തൊലി ചെറിയ രീതിയില്‍ പ്രകോപനം ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിന് പരിഹാരം കാണാന്‍ പലരും തൊലിയില്ലാത്ത ബദാം ഉപയോഗിക്കും. എങ്കിലും ഇത് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
ആരോഗ്യകരം ഏത്?
രണ്ട് തരത്തിലുള്ള ബദാമിലും ആരോഗ്യം കൂടുതല്‍ ഉണ്ടെങ്കിലും പലപ്പോഴും അതില്‍ ഏതാണ് ഏറ്റവും കൂടുതല്‍ ആരോഗ്യം നല്‍കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. രണ്ടിനും രണ്ട് തരത്തിലാണ് ഗുണങ്ങള്‍ നല്‍കുന്നത്. തൊലി കളഞ്ഞവ പലപ്പോഴും പോഷകങ്ങള്‍ ധാരാളം നല്കുമ്പോള് ബദാമിന്റെ തൊലിയില്‍ ആരോഗ്യത്തേ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് എപ്പോഴും ആരോഗ്യ ഗുണം നോക്കുകയാണെങ്കില്‍ തൊലിയുള്ള ബദാം നോക്കി എടുക്കുന്നതാണ് കുറച്ച് കൂടി നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
