Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പിസിഒഎസ് നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ ശീലമാക്കണം
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ഇന്ന് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ഒരു പ്രശ്നമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു ഹോര്‍മോണ്‍ രോഗമാണിത്.നിര്‍ഭാഗ്യവശാല്‍ ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പലരും ഇത് തിരിച്ചറിയുന്നത്. അണ്ഡാശയ സിസ്റ്റുകള്‍, അമിതമായ രോമവളര്‍ച്ച, വീക്കം, വന്ധ്യത എന്നീ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഈ അസുഖത്തിന്റെ ഫലമായി ഉണ്ടാകാം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ അളവ് താറുമാറാകുകയും, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലായി കാണുകയും ചെയ്യുന്നു.

പിസിഒഎസ് എന്താണെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്താണെന്നും ഇത് അനുഭവിക്കുന്ന പലര്‍ക്കും അറിയാം, എന്നാല്‍ ഇതൊന്നും കാര്യമായി പരിഗണിക്കാത്തവരും കുറവല്ല. ചില ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.PCOS കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് പോഷകാഹാരം, നിങ്ങളുടെ ദിനചര്യയില്‍ ശരിയായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് രോഗലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനാകും. PCOS-ല്‍ നിന്ന് രക്ഷപ്പെടുന്നതിന് നിങ്ങള്‍ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
ഇലക്കറികള്‍

നാരുകള്‍ ധാരളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിസിഒഎസ് നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്.ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് പ്രമേഹത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു.ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.അമിതഭാരം കുറയ്ക്കാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതിനാല്‍ ഇരുണ്ട ഇലക്കറികളായ ചീര,കാലെ/ കാബേജ് ,ആരുഗുള ഇലകള്‍,ബ്രോക്കോളി തുടങ്ങിയവ ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.പ്രകൃതിദത്തമായ ഇത്തരം നാരുകള്‍ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് പിസിഒഎസ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.
ബെറി

വീക്കം കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ബെറി വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പിസിഒഎസ് രോഗികള്‍ക്ക് നല്ലതാണ്.ഇവയില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വീക്കവും ശരീരഭാരവും കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് ബെറികള്‍. സ്ട്രോബെറി,ബ്ലൂബെറി തുടങ്ങിയ എല്ലാ ബെറി ഫലങ്ങളും ഇത്തരം രോഗികള്‍ സ്ഥിരമായി കഴിക്കുക.
ധാന്യങ്ങള്‍

നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമാണ് പിസിഒഎസ് രോഗികള്‍ക്ക് മികച്ചത്. ഇവ ദഹനം മന്ദഗതിയിലാക്കുകയും പ്രമേഹം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ക്വിനോവ, ബാര്‍ലി, ഗോതമ്പ് ബ്രെഡ്, ബ്രൗണ്‍ റൈസ് എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
അവോക്കാഡോ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ശരീരത്തിലെ വീക്കം കുറയ്ക്കുക എന്നിവ പിസിഒഎസ് രോഗികളെ സംബന്ധിച്ച് പ്രധാനമാണ്. ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയ അവോക്കാഡോ ഇതിന് ഉത്തമമാണ്.നാരുകളുടെയും ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളുടെയും മികച്ച ഉറവിടമായ അവോക്കാഡോ ശരീരഭാരം കുറയ്ക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും ,ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം സഹായിക്കും.
നട്സുകള്‍

നട്സുകളും വിത്തുകളും പിസിഒഎസ് രോഗികള്‍ക്ക് ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഇവയിലെ നല്ല കൊഴുപ്പുകള്‍ ഇന്‍സുലിന്‍ വര്‍ദ്ധിക്കാതെ തടഞ്ഞു പ്രമേഹത്തെ വരുതിയിലാക്കുന്നു.അതിനാല്‍ വാല്‍നട്ട്, കശുവണ്ടി, ബദാം, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അപൂരിത കൊഴുപ്പുകളാല്‍ സമ്പന്നമായ അണ്ടിപ്പരിപ്പുകളും വിത്തുകളും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.
മധുരക്കിഴങ്ങ്

ധാരാളം നാരുകള്‍ അടങ്ങിയ മറ്റൊരു വിഭവമാണ് മധുരക്കിഴങ്ങ്.ദഹനം ലഘൂകരിക്കാനും , രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മധുരക്കിഴങ്ങ്. നാരുകള്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് സമീകൃത പിസിഒഎസ് ഡയറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.അതിനാല്‍ വെളുത്ത ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ് ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
തക്കാളി

ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണമാണ് തക്കാളി.വീക്കം കുറയ്ക്കാനും കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും തക്കാളിയിലെ ലൈക്കോപീനിന് കഴിയും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ തക്കാളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പിസിഒഎസ് നെ നിയന്ത്രിക്കാനാകും.
ഗ്രീന്‍ ടീ

ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് പൂരിതമായ ഗ്രീന്‍ ടി പിസിഒഎസ് രോഗികള്‍ക്ക് മികച്ചതാണ്.ഇതില്‍ പോളിഫെനോള്‍സ് എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു.ഇവ ശരീരത്തിന്റെ വീക്കം കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.കൂടാതെ ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ബ്രോക്കോളിയും കോളിഫ്ലവറും

ഹാനികരമായ ഫ്രീ റാഡിക്കലുകളില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ബ്രോക്കോളിയിലും കോളിഫ്ളവറിലും അടങ്ങിയിരിക്കുന്നു.അതിനാല്‍ ധാരാളം പോഷകങ്ങള്‍ നിറഞ്ഞ അന്നജം ഇല്ലാത്ത പച്ചക്കറികളായ ബ്രോക്കോളിയിലും കോളിഫ്ളവറും പിസിഒഎസ് രോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ മത്സ്യത്തില്‍ അവശ്യ കൊഴുപ്പുകളും ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് പിസിഒഎസ് ഉള്ള വ്യക്തികള്‍ക്ക് വളരെയേറെ ഗുണകരമാണ്.പിസിഒഎസ് ഉള്ളവരില്‍ കാണപ്പെടുന്ന വിഷാദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാന്‍ ഒമേഗ-3 ഫാറ്റി അസിഡിന് കഴിയും. അതിനാല്‍ ഇതടങ്ങിയ സാല്‍മണ്‍, ട്യൂണ/ ചൂര , അയല, മത്തി എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചികിത്സ കൊണ്ട് മാത്രം പിസിഒഎസ് നമുക്ക് കുറയ്ക്കാനാകില്ല. അതിനായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക തന്നെ വേണം.ശരീരഭാരം കുറയ്ക്കുന്നതിലും, വീക്കം, ഇന്‍സുലിന്‍ അളവ് എന്നിവ നിയന്ത്രിക്കുന്നതിലും നല്ല സമീകൃതാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പിസിഒഎസിനെ വരുതിയിലാക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
