Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പോത്ത്പോലെ ദിവസം മുഴുവൻ ഉറങ്ങാൻ ഇഷ്ടമാണോ? ഇക്കാര്യങ്ങളറിഞ്ഞാൽ ആ ഇഷ്ടം താനെ മാറും!
ഒരും ശല്യം ചെയ്യാതെ കുറേ നേരം ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ഇടയ്ക്കെങ്കിലും, ചിലരെങ്കിലും ആഗ്രഹിക്കാറുണ്ട്. എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്ന പോലെ അത്ര സുഖകരമല്ല, ഈ ഉറക്കം. ഒരു 8 മണിക്കൂർ ഉറങ്ങുന്നത് ഓക്കെയാണ്. എന്നാൽ, എട്ടും കഴിഞ്ഞ് 9 മണിക്കൂറിന് മേലെ ഉറങ്ങി എഴുന്നേൽക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പറയുന്നത്. നമ്മുടെ ഓർമ്മ കുറയ്ക്കാൻ പോലും ഇത് കാരണമാകുന്നുണ്ട്.

ഉറക്കം കൂടിയാലും ആരോഗ്യത്തിന് പ്രശ്നമാണ്. അവ എന്തെല്ലാമെന്നും അതിന്റെ കാരണങ്ങൾ എന്തെല്ലാമെന്നും നോക്കാം.
ഉറങ്ങേണ്ടത് എത്ര മണിക്കൂർ
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം, ഒരു വ്യക്തി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് പറയുന്നത്. ദിവസേന കൃത്യസമയം ഉറക്കം ലഭിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, അവരിൽ സ്ട്രെസ്സ് വരാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടും. പ്രഷർ കുറവായിരിക്കും. ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ദഹന പ്രശ്നങ്ങൾ കുറയും. ചർമ്മ പ്രശ്നങ്ങൾ കുറവായിരിക്കും. എന്നാൽ, 9 മണിക്കൂറിൽ കൂടുതലായി ഉറങ്ങിയാൽ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.
ശരീരഭാരം
അമിതമായി ഉറങ്ങുന്നവരാണ് നിങ്ങളെങ്കിൽ, അമിതവണ്ണം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലർ വിചാരിക്കും, ഉറക്കം കുറഞ്ഞാൽ മാത്രമേ ശരീരഭാരം വർദ്ധിക്കൂ, നല്ല പോലെ ദീർഘനേരം ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന്. എന്നാൽ, ഇതൊരു തെറ്റായ ചിന്താഗതിയാണ്. കാരണം, അമിതമായി ഉറങ്ങി എഴുന്നേൽക്കുമ്പോൾ വിശപ്പ് വർദ്ധിക്കും. തന്മൂലം പലരും അമിതമായി ആഹാരം കഴിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ വർദ്ധിപ്പിക്കുകയും, ശരീരഭാരം വർദ്ധിക്കാൻ ഇത് കാരണമാവുകയും ചെയ്യുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ
എത്ര ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ പോലും 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന വ്യക്തിയാണെങ്കിൽ, അവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, അമിതമായി ഉറങ്ങുന്നത് സ്ട്രെസ്സ് വർദ്ധിപ്പിക്കുന്നതിന് കാരണാകുന്നു. കൂടാതെ, ശരീരത്തിലെ പ്രഷർ, ഷുഗർ എന്നിവയെല്ലാം വർദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ, കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ പക്ഷാഘാതം പോലെയുള്ള അസുഖങ്ങൾ വരാനും ഇവർക്ക് സാധ്യത വളരെ കൂടുതലായിരിക്കും.
ഓർമ്മക്കുറവ്
അമിതമായി ഉറങ്ങുന്നവരിൽ ഓർമ്മക്കുറവ് വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കാരണം, അമിതമായി ഉറങ്ങുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ തന്നെ, കാര്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി കുറയുന്നു. ഇത് ഓർമ്മക്കുറവിന് കാരണമാണ്.
മറ്റുരോഗങ്ങൾ
അമിതമായി ഉറങ്ങുന്നവരിൽ തലവേദന, ക്ഷീണം, മന്ദത എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം, സാധാരണ സ്ലീപ് പാറ്റേണിനെ ഇത് ബാധിക്കുന്നു. കൂടാതെ, നിർജലീകരണം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ശരീരത്തിന് അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ, ഇത് തലവേദനയ്ക്കും കാരണമാകുന്നു. കൂടാതെ, ഉത്കണ്ഠ രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, കണ്ണിന് ചുറ്റിലും ചീർമ്മത വരുന്നതിനും മുഖത്ത് ചീർമ്മത വരുന്നതിനും ഇത് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
